Home News Kerala നാടാകെ പ്രതിഷേധം,വി ഡിക്കായി ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചും പ്രതിഷേധം

നാടാകെ പ്രതിഷേധം,വി ഡിക്കായി ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചും പ്രതിഷേധം

Advertisement

കോട്ടയം. വി ഡിക്കായി ദേഹത്തു പെട്രോൾ ഒഴിച്ചും പ്രതിഷേധം. കടുത്തുരുത്തിയിലാണ് സംഭവം. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് പ്രതിഷേധിച്ചത്. ദേഹത്തു പെട്രോൾ ഒഴിച്ച കോൺഗ്രസ്‌ പ്രവർത്തകനെ നാട്ടുകാരും പൊലീസും പിന്തിരപ്പിച്ചു. ഏറെ നേരം പണിപ്പെട്ടാണ് പ്രവര്‍ത്തകനെ പിന്തിരിപ്പിച്ചത്

മലപ്പുറത്തും VD ക്കായി തെരുവിലിറങ്ങാൻ ആഹ്വാനം.മലപ്പുറം നഗരത്തിലാണ് പ്രകടനത്തിന് ആഹ്വാനം

ഇന്ന് വൈകുന്നേരം മൂന്നരക്ക് ആണ് പ്രകടനം. UDF പ്രവർത്തകരാണ് സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നത്.

വി.ഡി സതീശനായി അനൗൺസ്മെന്റ്.ആലുവ കീഴ്മാട് പ്രകടനത്തിന് മുന്നോടിയായാണ് അനൗൺസ്മെന്റ്.വൈകീട്ട് നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാൻ ആഹ്വാനം.കെസിയും വേണ്ട, ആർസിയും വേണ്ട, വിഡി മതി എന്ന് ബാനർ

കെ സുധാകരന്റെ നാട്ടിലും വി ഡി സതീശന് പിന്തുണയുമായി ഫ്ലെക്സ്.എടക്കാട് കോൺഗ്രസ് ഓഫീസിന്റെ മുൻപിലാണ് മാളികപ്പറമ്പ് യൂത്ത് കോൺഗ്രസിന്റെ ഫ്ലെക്സ്.പക വീട്ടാനുള്ളതാണ് , പകരം വീട്ടാൻ ആണത്തമുള്ളവൻ നയിക്കട്ടെയെന്ന് ഫ്ലെക്സിൽ.

വി ഡി സതീശന് വേണ്ടി പ്രകടനം നടത്താൻ കോട്ടയത്തും ആഹ്വാനം.പുതുപള്ളിയിലും ഈരാറ്റുപ്പേട്ടയിലും വൈകീട്ട് പ്രകടനം നടത്താൻ പ്രവർത്തകർ.ചാണ്ടി കെ സി ക്കൊപ്പം എന്നാൽ ചാണ്ടിയുടെ അണികൾ സതീശനൊപ്പം എന്ന് സമൂഹ മാധ്യമ പ്രചരണം

അതൃപ്തിയിൽ ഹൈക്കമാൻഡ്.VD സതീശൻ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അതൃപ്തിയിൽ നേതൃത്വം.നരേന്ദ്ര മോദി, വി എസ് അച്യുതാനന്ദൻ എന്നിവരെ ചൂണ്ടിക്കാട്ടിയത് ശരിയായില്ല എന്ന് ഒരു വിഭാഗം.ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടി സംഘടനാ ദൗർബല്യമാണെന്ന വിമർശനവും നേതൃത്വത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി കസേര പരസ്യ പ്രകടനങ്ങളിൽ എഐസിസി നേതൃത്വത്തിന് അമർഷം.പാർട്ടിക്ക് മീതെ പറക്കാൻ നോക്കരുത് എന്ന് മുന്നറിയിപ്പ്

നേതാക്കളല്ലാ പാർട്ടിയാണ് വലുതെന്ന് ഓർമ്മപ്പെടുത്തൽ

സ്വന്തം മണ്ഡലമായ വണ്ടൂരിൽ എ പി അനിൽകുമാറിനെതിരെ വ്യാപകമായി പോസ്റ്ററുകൾ.കെ സി ഗ്രൂപ്പ് മാനേജറായ അനിൽകുമാർ ഇനി നിയമസഭ കാണില്ലെന്നു പോസ്റ്ററിൽ.കെ സി എന്ന വിഴുപ്പിനെ ചുമക്കെണ്ട ബാധ്യത ലീഗിനില്ല

മാത്യുവിനെ വെച്ച് ലീഗിനെ ചൊറിയാൻ നിന്നാൽ കെസി ഗ്രൂപ്പ് മാനേജറായ അനിൽകുമാർ ജനങ്ങളുടെ ഇടയിൽ കാല് കുത്തില്ലെന്നും പോസ്റ്ററിൽ.പച്ചപ്പട, ജനപക്ഷം എന്നീ പേരുകളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്

വെള്ളയമ്പലത്ത് കെ സി വേണുഗോപാലിൻറെ ഫ്ലക്സിന് ബദലായി വി ഡി സതീശൻ അനുകൂല ഫ്ലക്സുകൾ.കുഞ്ഞുഞിന് ശേഷം കെ സി എന്ന ഫ്ലക്സിന് അടുത്ത് ജനതയും ഞങ്ങളുടെ ജനിതകവും വി ഡി എന്ന ഫ്ലക്സ്.Natural choice VD എന്നും കൂടുതൽ ഫ്ലക്സുകൾ.

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം.നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ അനുയായികൾ തെരുവിൽ.വി.ഡി സതീശനെ മുഖ്യമാത്രിയാക്കും വരെ പ്രതിഷേധം തുടരാൻ നിർദേശം.കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് വിഡി അനുകൂലികളുടെ പ്രകടനം

ഫ്ളക്സ്, സൈബർ പോരും രൂക്ഷം.കെസി വേണുഗോപാലിനെതിരെ ‘തോൽപ്പിക്കും ക്യാംപെയ്ൻ’.മുഖ്യമന്ത്രിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽപിക്കുമെന്ന് മുന്നറിയിപ്പ്,കെ.മുരളീധരന്റെ വടക്കാഞ്ചേരി തോൽവി ഓർമിപ്പിചും പ്രചാരണം

സൈബറിടത്തെ പ്രചാരണം ഏറ്റുപിടിച്ച് പ്രാദേശിക നേതാക്കളും.കെസി വേണുഗോപാലിനെയും ചെന്നിത്തലയെയും പിന്തുണക്കുന്നവർക്കും മുന്നറിയിപ്പ്

ഇരുവരെയും പിന്തുണക്കുന്ന എംഎൽഎമാര്ക്കെതിരെയും സൈബർ ആക്രമണം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here