മുൻ ഡിജിപി ഡോ. പിജെ അലക്സാണ്ടർ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ ഡിജിപി കൊട്ടാരക്കര പണ്ടകശാലയിൽ കുടുംബാംഗമായഡോ. പി. ജെ. അലക്സാണ്ടർ അന്തരിച്ചു. 92 വയസായിരുന്നു. 1994ല്‍ വിരമിക്കുമ്പോള്‍ കെഎസ്ഐഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. അലക്സാണ്ടർ കേരള സർവകലാശാലയില്‍ അധ്യാപകനായിരിക്കെ 1961-ലാണ് ഐപിഎസ് നേടിയത്. കന്നിനിയമനം കോഴിക്കോട് എഎസ്പിയായിട്ടായിരുന്നു. പാലക്കാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായിരുന്നു. 75-ൽ ഡിഐജിയായി. തുടർന്നു റവന്യൂ ബോർഡ് ജോയിന്റ് കമ്മിഷണർ, സാമ്പത്തിക കുറ്റാന്വേഷണം, സെക്യൂരിറ്റി ഇന്‍റലിജൻസ് ഡിഐജിയായും ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ സിമന്‍റ്സ്, കെഎസ്ആർടിസി എന്നിവയുടെ എംഡിയായും പ്രവർത്തിച്ചു. എൺപത്തിമൂന്നിൽ ഐജിയായി. … Continue reading മുൻ ഡിജിപി ഡോ. പിജെ അലക്സാണ്ടർ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed