Home Blog Page 771

ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് കത്തോലിക്ക കോൺഗ്രസ്

കോഴിക്കോട്.വി. ഡി. സതീശന് പിന്തുണയുമായി കത്തോലിക്ക കോൺഗ്രസ്. ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും ഉപതെരഞ്ഞെടുപ്പുകൾ ജനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണമെന്നും ചാക്കോ കാളാംപറമ്പിൽ പറഞ്ഞു.


കോൺഗ്രസിൽ ലീഡറിസം എന്ന് കത്തോലിക്കാ കോൺഗ്രസ്.ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനെന്ന് താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കാളാംപറമ്പിൽ.അർഹതപ്പെട്ടവരെ മാറ്റിനിർത്തുന്നത് നീതികേട്.ജനങ്ങളുടെ മനസ്സ് എന്താണെന്ന് കൂടി ചിന്തിക്കണം.മുകളിൽ നിന്ന് ഇറങ്ങുന്നവർ തീരുമാനം എടുക്കരുത്.നേതാക്കളുടെ ബാഹുല്യം ദൗർബല്യം ആകരുത്

എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണം.ഉപതെരഞ്ഞെടുപ്പുകൾ ജനത്തോടുള്ള വെല്ലുവിളി.ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ തിരിച്ചടിക്ക് സാധ്യത. മന്ത്രിസഭയിൽ അർഹിക്കുന്ന പ്രതിനിധ്യം വേണമെന്ന് കത്തോലിക്കാ കോൺഗ്രസ്

വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണം.ഈ വകുപ്പുകളിൽ നിന്ന് സമുദായത്തിന് നീതി ലഭിക്കുന്നില്ല.എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിധത്തിലാകണം മന്ത്രിസഭ.

പ്രതിപക്ഷ നേതാവിനെ ഇനിയും തിരഞ്ഞെടുക്കാനാവാതെ സിപിഎം

തിരുവനന്തപുരം.പ്രതിപക്ഷ നേതാവിനെ ഇനിയും തിരഞ്ഞെടുക്കാനാവാതെ സിപിഐഎം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. പിണറായി വിജയനെ മാറ്റിയുള്ള പരീക്ഷണം വേണമോ എന്ന കാര്യത്തിലാണ് ഇപ്പോഴത്തെ ആലോചന. തിടുക്കപ്പെട്ട തീരുമാനം എടുക്കേണ്ട എന്നാണ് സിപിഐഎമ്മിൻ്റെ നിലപാട്.

യുഡിഎഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനുശേഷം ആയിരിക്കും എൽഡിഎഫ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുക. അതേസമയം കനത്ത തോൽവി നേരിട്ട ശേഷം തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇന്നലെ പ്രസ്താവന പുറത്തിറക്കിയതോടെ ഉടനെങ്ങും വാർത്താസമ്മേളനത്തിനുള്ള സാധ്യതയുമില്ല.

കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം രൂക്ഷം; മുഖ്യമന്ത്രിപ്പോരിൽ മൂന്ന് പേരും പിന്നോട്ടില്ല, എപി അനിൽകുമാറിനെതിരെ വണ്ടൂരിൽ പോസ്റ്റർ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് ഫ്ലക്സ് യുദ്ധത്തിൽ രൂക്ഷമാകുന്നു. മൂന്ന് നേതാക്കൾക്ക് അനുകൂലമായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഫ്ലക്സുകൾ തലയുർത്തി.ഇതിനിടെ എപി അനിൽകുമാറിനെതിരായി വണ്ടൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.കെ സി ഗ്രൂപ്പ് മാനേജർ ഇനി നിയമസഭ കാണില്ലന്ന് പച്ചപ്പട, ജനപക്ഷം എന്നീ പേരുകളിലാണ് പോസ്റ്റർ.

മുഖ്യമന്ത്രിപ്പോരിൽ വലിയ ആത്മ വിശ്വാസത്തിലാണ് കെസി പക്ഷം. ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ 63 എംഎൽഎമാരിൽ 47 പേർ കെസി വേണുഗോപാലിന്റെ പേര് പറഞ്ഞെന്നാണ് കെസി പക്ഷത്തിന്‍റെ അവകാശവാദം. മറുപക്ഷങ്ങളിലെ ചിലരെങ്കിലും കൂറുമാറി എന്നും കെസി പക്ഷം വിശ്വസിക്കുന്നു. എന്നാൽ, 20ലേറെ പേരുടെ പിന്തുണ ഉണ്ടായെന്നാണ് വിഡി, ചെന്നിത്തല പക്ഷങ്ങൾ വിശ്വസിക്കുന്നത്. ഘടകകക്ഷികൾ ശക്തമായി വാദിച്ചത് വിഡി സതീശന് വേണ്ടിയാണ്. എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖര്‍ഗെയുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. നാളെ മൂന്ന് നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് ചർച്ച നടത്തും.
ഞയറാഴ്ച പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

മുഖ്യമന്ത്രി ,എംഎല്‍എ മാരെ വശത്താക്കിയുള്ള നീക്കം ഫലിക്കുമോ, പ്രിയങ്ക ഇടപെടുമോ

ന്യൂഡല്‍ഹി. കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടിയിരുന്നു. മുഖ്യമന്ത്രിയായി ആരു വരണം, അതിനുള്ള കാരണം എന്നീ ചോദ്യങ്ങളാണ് ചോദിച്ചത്. അതിനുശേഷം ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചിരുന്നു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്ന് കൈമാറിയേക്കും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെയും സ്ഥിതിഗതികള്‍ ധരിപ്പിക്കും. എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ കെസി വേണുഗോപാലിനാണെങ്കിലും, പൊതുജന വികാരം വി ഡി സതീശന് അനുകൂലമാണ് എന്നത് ഹൈക്കമാന്‍ഡിന് പരിഗണിക്കാതിരിക്കാനാകില്ല. അന്തിമ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമായിരിക്കും.

മുഖ്യമന്ത്രി പദം പിടിക്കാനുറച്ചാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കേന്ദ്ര നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അണിയറയില്‍ ആസൂത്രിത നീക്കങ്ങളും നടന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ അര്‍ഹതയാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും കേന്ദ്രനിരീക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. തുടര്‍തോല്‍വികളിലായി രണ്ടാംവട്ടം പ്രതിപക്ഷത്തിരുന്ന മുന്നണിയുടെ നേതൃത്വം ഏറ്റെടുത്ത താന്‍ ഇതുവരെ കോണ്‍ഗ്രസിന് ഉണ്ടാകാത്ത വിജയത്തിലേക്കാണ് നയിച്ചതെന്ന് വിഡി സതീശന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ നയിച്ച താനെടുത്ത നിലപാടുകള്‍ പൊതുസമൂഹം ആകെ അംഗീകരിച്ചതാണ്. എംഎല്‍എമാരുടെ എണ്ണം മാത്രം നോക്കി തീരുമാനമെടുക്കരുതെന്നും സതീശന്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ യുഡിഎഫിന്റെ തോല്‍വി പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവെന്നനിലയില്‍ താന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. മുന്നണിക്കുള്ളിലും പുറത്ത് സാമൂഹിക സംഘടനകളുമായും മികച്ചബന്ധം പുലര്‍ത്തുന്നു. മുഖ്യമന്ത്രിയാകാന്‍ തന്റെ അവസാനത്തെ അവസരമാണെന്നും ചെന്നിത്തല പറഞ്ഞു.

കെ സി വേണുഗോപാല്‍ കേന്ദ്ര നിരീക്ഷകരമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നില്ല. പാർലമെന്ററി പാർട്ടി അംഗങ്ങളിൽ 47 പേർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസി വേണുഗോപാലിന്റെ പേര് ഉന്നയിച്ചുവെന്നാണ് കെസി പക്ഷം പറയുന്നത്. എ ഗ്രൂപ്പിലെ 18 പേർ കെസിയെ അനുകൂലിച്ചുവെന്നാണ് വിവരം. 35 പേരുടെ പിന്തുണയാണ് 35 സതീശനൊപ്പമുള്ളവർ ഉറപ്പിക്കുന്നത്. 23 പേരുടെ പിന്തുണയിലാണ് ചെന്നിത്തലയുടെ വിശ്വാസം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം എട്ടുപേർ ആരുടെയും പേർ നിർദേശിച്ചില്ല. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന സ്വതന്ത്രനിലപാടാണ് സന്ദീപ് വാര്യർ, രമേഷ് പിഷാരടി, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെയുള്ളവർ സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ കേരളവുമായുള്ള ബന്ധംവച്ച് പ്രത്യേക ചാനലിലൂടെ വിവരങ്ങള്‍ മനസിലാക്കിയ പ്രിയങ്കാ ഗാന്ധി പ്രശ്നത്തില്‍ ഇടപെടുമെന്ന സൂചനയുണ്ട്. കെസിയെ മുഖ്യമന്ത്രിയാക്കിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരം മാധ്യമപ്രവര്‍ത്തകരില്‍ നിന്നടക്കം പ്രിയങ്ക ശേഖരിച്ചതായാണ് വിവരം. പ്രിയങ്കയുടെ നിലപാടില്‍ ലീഗ് സ്വാധീനവും ഉണ്ടാകാമെന്നാണ് സൂചന.

അതിനിടെ കെസി വേണുഗോപാലിനെ ‍െല്‍ഹിയില്‍നിന്നും മാറ്റി നിര്‍ത്തേണ്ട ആവശ്യം ഈ നീക്കത്തിനു പിന്നിലുണ്ടെന്നും ഉത്തരേന്ത്യന്‍ ലോബിയുടെ പിടിയില്‍ ഹൈക്കമാന്‍ഡിനെ എത്തിക്കാന്‍ വേണുഗോപാലിനെ ഡെല്‍ഹിയില്‍ നിന്നും മാറ്റേണ്ടതുണ്ടെന്നും അനുയോജ്യമായ പദവി ഇതുമാത്രമേയുള്ളുവെന്നും

കൊച്ചിയില്‍ ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ വച്ച് യുവതിയെ വിവസ്ത്രയാക്കി മണിക്കൂറുകളോളം ഇവർ ഉപദ്രവിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ​ഗോവണിയിലൂടെ ഇറങ്ങിയോടിയാണ് യുവതിയും ആൺസുഹൃത്തും രക്ഷപ്പെട്ടത്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ യുവതി എംബിഎ ബിരുദധാരിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ​ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

രക്ഷപ്പെട്ട് കെട്ടിടത്തിന് പുറത്തെത്തിയ യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു. സംഭവത്തിന് ശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു

യുവതി​യും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നാലെ കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചത്.

സിസി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. യുവതിയുടെ ബാഗിൽ നിന്ന് ആൺസുഹൃത്തിന്റെ സൺഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുൽ സാമൂഹിക മാധ്യമത്തിൽ അത് ധരിച്ച് പോസ്റ്റിട്ടിരുന്നു.‌ കാര്യങ്ങൾ യുവതി ആദ്യം പൊലീസിനോട് പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.

കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തെക്കുറിച്ച് വ്യക്തമായത്. നിലവിൽ യുവതിയെ കൗൺസിലിങ്ങിന് വിധേയയാക്കി.

ഗർഭനിരോധന ഗുളികകൾ ഇടയ്ക്കിടെ കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) സ്ത്രീകളെ അവരുടെ പ്രത്യുത്പാദന വർഷങ്ങളിൽ ബാധിക്കുന്ന ഒരു സാധാരണ ഹോർമോൺ തകരാറാണ്. നിയന്ത്രണാതീതമായി വിടുമ്പോൾ, വന്ധ്യത, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത പിസിഒഎസ് വർദ്ധിപ്പിക്കും.

ആരോ​ഗ്യകരമായ ഭാരം നിയന്ത്രിക്കൽ, പതിവായി വ്യായാമം ചെയ്യൽ , ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നിവ പിന്തുടർന്നാൽ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. ഗർഭനിരോധന ഗുളികകളിലെ ഈസ്ട്രജനും പ്രോജസ്റ്റിനും സംയോജനം അധിക പുരുഷ ഹോർമോണുകൾ കുറയ്ക്കാനും സ്ത്രീ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഈ ഹോർമോൺ സന്തുലിതാവസ്ഥ ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കും. ഗർഭാശയ പാളിയുടെ ശരിയായ പുറംതള്ളൽ ഉറപ്പാക്കും, നീണ്ടുനിൽക്കുന്ന ക്രമരഹിതമായ ആർത്തവം മൂലമുണ്ടാകുന്ന എൻഡോമെട്രിയൽ ക്യാൻസറിനുള്ള ദീർഘകാല അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

ഗർഭനിരോധന ഗുളികകൾ ഉചിതമായി നിർദ്ദേശിക്കുകയും മെഡിക്കൽ മേൽനോട്ടത്തിൽ കഴിക്കുകയും ചെയ്താൽ പൊതുവെ സുരക്ഷിതമാണ്. എന്നിരുന്നാലും, ഏതൊരു മരുന്നിനെയും പോലെ, അവയ്ക്കും ചില അപകടസാധ്യതകളും പാർശ്വഫലങ്ങളും ഉണ്ടായേക്കാം. ഗുളിക കഴിച്ച് തുടങ്ങുന്ന ആദ്യ മാസങ്ങളിൽ ചില സ്ത്രീകൾക്ക് ഓക്കാനം, തലവേദന, സ്തനങ്ങൾക്ക് വേദന, ശരീരഭാരം കൂടൽ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവ അനുഭവപ്പെടാം.

ചില സ്ത്രീകൾക്ക്, പ്രത്യേകിച്ച് പുകവലിക്കുന്നവർക്ക്, അമിതഭാരമുള്ളവർക്ക്, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രമേഹം പോലുള്ള ഉപാപചയ അവസ്ഥകൾ ഉള്ളവർക്ക്, രക്തം കട്ടപിടിക്കൽ, ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ ഹൃദയ സംബന്ധമായ സങ്കീർണതകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

108 എംഎൽഎമാരും രാജിവെയ്ക്കും, തമിഴ്നാടിനെ ഞെട്ടിക്കുന്ന തീരുമാനവുമായി വിജയ്; ‘ഡിഎംകെ-എഐഎഡിഎംകെ സർക്കാർ രൂപീകരണ നീക്കം ജനവിധി അട്ടിമറിക്കുന്നു’

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നറിയിപ്പ് നൽകിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ദ്രാവിഡ പാർട്ടികൾ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റിപ്പോർട്ട്. ജനങ്ങളുടെ വോട്ട് നേടിയ പാർട്ടിയെ ഒഴിവാക്കി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഇരു പാർട്ടികളും ഒത്തുകളിക്കുന്നതായി ടിവികെ സംശയിക്കുന്നു. 108 സീറ്റുകൾ നേടിയ ടിവികെ, ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ടിവികെ വാദിച്ചു.

എന്നാൽ ഗവർണർ ആർ.വി. അർലേക്കർ വിജയ്ക്ക് അവകാശവാദം ഉന്നയിക്കാൻ അനുമതി നിഷേധിച്ചു. ഭൂരിപക്ഷം തികയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഭൂരിപക്ഷം കൈവരിക്കുന്നതിനായി വിജയ് അവതരിപ്പിച്ച പദ്ധതിയും അദ്ദേഹം അംഗീകരിച്ചില്ല. 118 നിയമസഭാംഗങ്ങളുടെ പിന്തുണാ കത്തുകൾ നൽകണമെന്ന് ഗവർണർ നിർബന്ധിച്ചതോടെയാണ് സർക്കാർ രൂപീകരണം പ്രതിസന്ധിയിലായത്. തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ഗവർണർ വിശദീകരിച്ചു.

ഭൂരിപക്ഷം നേടാൻ ടിവികെയ്ക്ക് 10 സീറ്റുകൾ കൂടി ആവശ്യമുണ്ട്. ഇടതുപക്ഷവുമായും ചില ചെറിയ പാർട്ടികളുമായും ചർച്ചകൾ നടക്കുന്നുണ്ട്. അതോടൊപ്പം പാർട്ടി കോടതിയെ സമീപിക്കാൻ പദ്ധതിയിടുന്നതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഡിഎംകെ യോഗം ചേർന്നതോടെയാണ് അഭ്യൂഹം ഉടലെടുത്തത്. പാർട്ടി മേധാവി എംകെ സ്റ്റാലിനെ അടിയന്തര തീരുമാനങ്ങൾ എടുക്കാൻ പാർട്ടി അധികാരപ്പെടുത്തി. വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കുകയും സ്ഥിരതയുള്ള സർക്കാർ സ്ഥാപിക്കുകയും വർഗീയ ശക്തികൾക്ക് ഇടം നൽകാതിരിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യമെന്നും ഡിഎംകെ അറിയിച്ചു.

ഡിഎംകെ തങ്ങളുടെ എല്ലാ എംഎൽഎമാരോടും മെയ് 10 വരെ ചെന്നൈയിൽ തന്നെ തുടരാനും ആവശ്യപ്പെട്ടു. ഡിഎംകെയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഇ പളനിസ്വാമി മുഖ്യമന്ത്രിയാകുന്ന ഒരു പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് ഡിഎംകെയിലെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിജയ് അധികാരത്തിൽ വന്നാൽ എംജി രാമചന്ദ്രനെപ്പോലെയാകുമെന്നും അദ്ദേഹത്തെ പുറത്താക്കുക അസാധ്യമാണെന്നും ഭയപ്പെടുന്നു.

തമിഴ്നാട്ടിൽ ഇന്ന് നിർണായകം, വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്നറിയാം; വിശദീകരണവുമായി ഗവര്‍ണര്‍

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ യോഗങ്ങളിലാണ് വിജയ്‍യുടെ പ്രതീക്ഷ. പിന്തുണ തേടി ടിവികെ നൽകിയ കത്ത് ചർച്ച ചെയ്യാൻ ഇടതുപാർട്ടികളും വിസികെയും ഇന്ന് യോഗം ചേരും.

എം കെ സ്റ്റാലിന്‍റെ അനുമതിയോടെ ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ്, എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.

തമിഴകത്ത് വിജയ് അടുത്ത മുഖ്യമന്ത്രിയാകുമോ? അതോ ഇപിഎസ് വരുമോ? രാഷ്ട്രപതി ഭരണത്തിന് സാധ്യതയോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴ്നാട്. വിജയ് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. കോൺഗ്രസ് ടിവികെ സഖ്യം ഉറപ്പായതോടെ ചർച്ചകൾക്ക് വേഗമേറിയെന്നാണ് സൂചന. എന്നാൽ, വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് ടിവികെയ്ക്ക് വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വാദം. ഇപിഎസ് മുഖ്യമന്ത്രിയാകുന്ന തരത്തിലുള്ള ഫോർമുലയാണ് നേതാക്കൾ ഉയർത്തുന്നത്. ഇത്തരമൊരു നീക്കമുണ്ടായിരുന്നതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സഖ്യം യാഥാർത്ഥ്യമാകാനുള്ള സാധ്യത കുറവെന്നാണ് വിലയിരുത്തൽ.

ന്യായീകരിച്ച് ഗവർണർ

വിജയ്‍യെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കുമെന്നും ഗവർണർ വ്യക്തമാക്കുന്നു. ബൊമ്മൈ കേസ് തമിഴ്നാട്ടിൽ ബാധകമല്ലെന്നും രാജേന്ദ്ര ആർലേക്കർ അറിയിച്ചു. എസ് ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിലാണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധി. ഇത് പുതിയ സർക്കാർ രൂപീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, ‘നാന’ ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ

ഭോപ്പാൽ: അയൽവാസിയുടെ അഞ്ച് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. മെയ് 3ന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി.

Also Read: പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, ‘നാന’ ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാ​ഗത്ത് പോറലുകൾ കാണുകയും ചെയ്തു.

ഉടൻ തന്നെ കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈം​ഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൗൺസിലിംഗിനിടെ താൻ ‘നാന’ എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ കൊച്ചുമകൾ നാന എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ നാന എന്നാണ് വിളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, ഹൈക്കമാൻഡ് തീരുമാനം നിർണായകം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.

Also Read: കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ സി വേണുഗോപാൽ. ബഹുഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ എങ്ങനെ അവഗണിക്കും എന്നാണ് കെഎസി പക്ഷത്തിന്റെ ചോദ്യം. വിഡി അനുകൂല കമന്റുകളും പ്രകടനവും പിആർ ആണെന്നാണ് വിമർശനം. എന്നാൽ, മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോദ്ധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ഡി സതീശൻ ക്യാംപ്.

ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്‍റെ പ്രതീക്ഷ. ഹൈക്കമാന്‍റിന്‍റെ ഭാഗമായ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവികം എന്നാണ് വിഡി പക്ഷം. തെരഞ്ഞെടുപ്പ് വെറും സാങ്കേതികം ആകരുതെന്നും ഘടകകക്ഷി പിന്തുണയും പരിഗണിക്കണമെന്നും വിഡി പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ സതീശൻ ക്യാബിനറ്റിലേക്കില്ലെന്ന തരം പ്രചാരണം സജീവമായുണ്ടെങ്കിലും ഇക്കാര്യത്തിൽ വി ഡി ക്യാംപിൽ നിന്ന് വ്യക്തതയില്ല.‌‌ രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. സീനിയോറിറ്റി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആർസി പക്ഷം. അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കും.

അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീംലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ ലീഗില്‍ അമര്‍ഷം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പോരില്‍ പാര്‍ട്ടിയെ വലിച്ചിഴക്കുന്നത് അനാവശ്യാണെന്ന വികാരമാണ് ലീഗിനുള്ളത്. മാത്യുവിനെതിരെ കെ എം സി സി നേതാവ് പുത്തൂര്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു. മുന്നണി രാഷ്ട്രീയം എന്നത് ഒറ്റക്കക്ഷി തീരുമാനം അല്ലെന്നും മധ്യപ്രദേശിലെ അനുഭവം കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.