Home News Breaking News പ്രതിപക്ഷ നേതാവിനെ ഇനിയും തിരഞ്ഞെടുക്കാനാവാതെ സിപിഎം

പ്രതിപക്ഷ നേതാവിനെ ഇനിയും തിരഞ്ഞെടുക്കാനാവാതെ സിപിഎം

Advertisement

തിരുവനന്തപുരം.പ്രതിപക്ഷ നേതാവിനെ ഇനിയും തിരഞ്ഞെടുക്കാനാവാതെ സിപിഐഎം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. പിണറായി വിജയനെ മാറ്റിയുള്ള പരീക്ഷണം വേണമോ എന്ന കാര്യത്തിലാണ് ഇപ്പോഴത്തെ ആലോചന. തിടുക്കപ്പെട്ട തീരുമാനം എടുക്കേണ്ട എന്നാണ് സിപിഐഎമ്മിൻ്റെ നിലപാട്.

യുഡിഎഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനുശേഷം ആയിരിക്കും എൽഡിഎഫ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുക. അതേസമയം കനത്ത തോൽവി നേരിട്ട ശേഷം തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇന്നലെ പ്രസ്താവന പുറത്തിറക്കിയതോടെ ഉടനെങ്ങും വാർത്താസമ്മേളനത്തിനുള്ള സാധ്യതയുമില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here