Home News Breaking News കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം രൂക്ഷം; മുഖ്യമന്ത്രിപ്പോരിൽ മൂന്ന് പേരും പിന്നോട്ടില്ല, എപി അനിൽകുമാറിനെതിരെ വണ്ടൂരിൽ പോസ്റ്റർ

കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം രൂക്ഷം; മുഖ്യമന്ത്രിപ്പോരിൽ മൂന്ന് പേരും പിന്നോട്ടില്ല, എപി അനിൽകുമാറിനെതിരെ വണ്ടൂരിൽ പോസ്റ്റർ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് ഫ്ലക്സ് യുദ്ധത്തിൽ രൂക്ഷമാകുന്നു. മൂന്ന് നേതാക്കൾക്ക് അനുകൂലമായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഫ്ലക്സുകൾ തലയുർത്തി.ഇതിനിടെ എപി അനിൽകുമാറിനെതിരായി വണ്ടൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.കെ സി ഗ്രൂപ്പ് മാനേജർ ഇനി നിയമസഭ കാണില്ലന്ന് പച്ചപ്പട, ജനപക്ഷം എന്നീ പേരുകളിലാണ് പോസ്റ്റർ.

മുഖ്യമന്ത്രിപ്പോരിൽ വലിയ ആത്മ വിശ്വാസത്തിലാണ് കെസി പക്ഷം. ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ 63 എംഎൽഎമാരിൽ 47 പേർ കെസി വേണുഗോപാലിന്റെ പേര് പറഞ്ഞെന്നാണ് കെസി പക്ഷത്തിന്‍റെ അവകാശവാദം. മറുപക്ഷങ്ങളിലെ ചിലരെങ്കിലും കൂറുമാറി എന്നും കെസി പക്ഷം വിശ്വസിക്കുന്നു. എന്നാൽ, 20ലേറെ പേരുടെ പിന്തുണ ഉണ്ടായെന്നാണ് വിഡി, ചെന്നിത്തല പക്ഷങ്ങൾ വിശ്വസിക്കുന്നത്. ഘടകകക്ഷികൾ ശക്തമായി വാദിച്ചത് വിഡി സതീശന് വേണ്ടിയാണ്. എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖര്‍ഗെയുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. നാളെ മൂന്ന് നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് ചർച്ച നടത്തും.
ഞയറാഴ്ച പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത.