28 C
Kollam
Monday 21st September, 2026 | 11:24:47 AM
Home News Local പി.എസ് ബാനർജിക്ക് സ്മാരകം നിർമ്മിക്കും:ഉല്ലാസ് കോവൂർ എംഎൽഎ

പി.എസ് ബാനർജിക്ക് സ്മാരകം നിർമ്മിക്കും:ഉല്ലാസ് കോവൂർ എംഎൽഎ

ശാസ്താംകോട്ട:ബഹുമുഖ പ്രതിഭയും പ്രശസ്ത നാടൻപാട്ട് കലാകാരനുമായിരുന്ന പി.എസ് ബാനർജിയുടെ പേരിൽ കുന്നത്തൂരിൽ സ്മാരകം നിർമ്മിക്കുമെന്ന് ഉല്ലാസ് കോവൂർ എംഎൽഎ.നാട്ടുകലാകാരകൂട്ടം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി.എസ് ബാനർജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാനർജി സ്ക്വയർ നിർമ്മിക്കുമെന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പിലാക്കാതെ പോയത് ബാനർജിയോടുളള അനാദരവ് ആണെന്നും കലാകാരന്റെ രാഷ്ട്രീയം ജാതകം ചികഞ്ഞ് അവഗണിക്കുന്ന സമീപനം യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും എംഎൽഎ പറഞ്ഞു.കലാകാരകൂട്ടം ജില്ലാ പ്രസിഡന്റ്‌ അജിത്കുമാർ അദ്യക്ഷത വഹിച്ചു.മനോജ്‌ പുത്തൂർ,സന്തോഷ്‌ മണപള്ളി,രജനി പി.റ്റി,ഗോപാൽജി,വള്ളികുന്നം സുനിൽ,സുനിൽ വല്ലോനി,മഹേഷ്‌ തേനാതി,ജിനു പത്തനാപുരം,വിനിത് കുമാർ,ആർ.അനിൽകുമാർ,ഗോകുലം രാജേഷ്,കെ.സുരേന്ദ്രൻ,അനൂപ്.വി എന്നിവർ സംസാരിച്ചു.