Home News Breaking News പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, ‘നാന’ ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ

പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, ‘നാന’ ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ

Advertisement

ഭോപ്പാൽ: അയൽവാസിയുടെ അഞ്ച് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. മെയ് 3ന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി.

Also Read: പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, ‘നാന’ ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാ​ഗത്ത് പോറലുകൾ കാണുകയും ചെയ്തു.

ഉടൻ തന്നെ കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈം​ഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൗൺസിലിംഗിനിടെ താൻ ‘നാന’ എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ കൊച്ചുമകൾ നാന എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ നാന എന്നാണ് വിളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here