27.7 C
Kollam
Monday 21st September, 2026 | 01:55:56 PM
Home News Kerala മംഗളയെ തൃശൂരിലേക്ക് മാറ്റി

മംഗളയെ തൃശൂരിലേക്ക് മാറ്റി

ഇടുക്കി തേക്കടിയിൽ പെരിയാർ കടുവാ സങ്കേതത്തിൽ വനം വകുപ്പിന്റെ പ്രത്യേക സംരക്ഷണയിലായിരുന്ന പെൺ കടുവ മംഗള യെ തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ഇന്നലെ രാത്രിയിലാണ് പ്രത്യേകം തയാറാക്കിയ കൂട്ടിലാക്കി വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയത്. കടുവയെ ആറു വർഷമായി പരിപാലിക്കുന്ന വാച്ചർ റോയിയെയും ഒപ്പം കൂട്ടിയിട്ടുണ്ട്.

കടുവയെ തൃശ്ശൂരിലേക്ക് മാറ്റാൻ നേരത്തെ തന്നെ ഉത്തരവ് ഇറങ്ങിയിരുന്നുവെങ്കിലും സ്വന്തമായി ഇര എടുക്കാൻ കഴിയാത്തതിനാൽ പ്രത്യേക സംരക്ഷണം നൽകുകയായിരുന്നു.
2020 നവംബറിലാണ് പെരിയാർ കടുവാ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്തുനിന്ന് കടുവ കുട്ടിയെ കണ്ടെത്തിയത്.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് മംഗളയെ തേക്കടിയിൽ പ്രത്യേകമായ് പാർപ്പിച്ചത്