തിരുവനന്തപുരം കവടിയാറിൽ വാഹനാപകടം, യുവതി മരിച്ചു, ഏഴ് പേർക്ക് പരിക്ക്
തിരുവനന്തപുരം: കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്.കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ പോവുകയായിരുന്നവരെ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.യുവതിയുടെ ഭർത്താവ് ആഷിക്കിന് പരുക്കേറ്റു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായാണ് വിവരം.നാല് കാറുകളും രണ്ട് ബൈക്കുകളും അപകടത്തിൽപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed