Home Blog Page 631

സ്ത്രീകൾക്ക് കരുത്തേകുന്ന സംരംഭം; പ്രിയദർശിനി പദ്ധതിക്ക് ആശംസകളുമായി സുരേഷ് ഗോപി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണിതെന്ന് പറഞ്ഞ അദ്ദേഹം പ്രിയദർശിനി വൻവിജയമാകട്ടെയെന്നും ആശംസിച്ചു.പദ്ധതിയ്‌ക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ അനുകൂല പ്രതികരണമെന്നത് ഏറെ ശ്രദ്ധേയമാണ്.

ഇന്നലെ രാത്രിവരെ സ്ത്രീകൾക്ക് ചില ഭയാശങ്കകളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിട്ടുണ്ടാകാമെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ഇന്ന് സ്ത്രീകൾക്ക് പുതിയൊരു സ്വപ്നത്തിന്റെ വിരിയൽ കൂടിയാണ് ഈ പദ്ധതിയെന്നും കൂട്ടിച്ചേർത്തു.”ഇന്നത്തെ കാലത്ത് ആണുങ്ങളേക്കാൾ കൂടുതൽ പെണ്ണുങ്ങളാണ് ജോലിക്കും വീട്ടിലേക്കുള്ള ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്നത്. പണ്ട് ഇങ്ങനെ ഇല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കു വേണ്ടി ഇങ്ങനൊരു സംവിധാനം ഒരുക്കുന്നത്. എല്ലാം കൊണ്ടും വൻവിജയം ആശംസിക്കുന്നു.

തുടരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”- അദ്ദേഹം പറഞ്ഞു.രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതൽ വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതത്തേക്കാൾ കൂടുതൽ വിരുത് സാമ്പത്തികത്തിൽ ഉള്ളയാളാണ് സിപി ജോൺ. മുഖ്യമന്ത്രിയും സിപി ജോണും ചേർന്ന് ഗതാഗതമേഖലയെ നല്ല വഴിക്ക് കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന… പവന് 1800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 1800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയായി.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. ഈ ട്രെന്‍ഡ് ഇന്നും തുടരുകയായിരുന്നു. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവി ഉയരാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ച ഏഴ് വയസുകാരന്റെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശി ആർജവ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12നാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി. 135 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് ജില്ലയിലും. രോഗത്തെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ലോറിനേഷൻ നടപടികൾ ഊർജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43 കാരന്റെ ആരോഗ്യനിലയും മാറ്റമില്ലാതെ തുടരുകയാണ്. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗിയുള്ളത്. സമ്പർക്ക
പട്ടികയിൽ 103 പേരുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം രോഗിയ്ക്ക് ഒരു ഡോസ് കൂടി മോണോക്ലോണൽ ആന്റിബോഡി നൽകുന്നത് പരിശോധിക്കും.

സൗജന്യ യാത്ര വിവാദം: പുരുഷന്മാരുടെ പ്രതിഷേധത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആ‌ർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയ്‌ക്കെതിരായ മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിനും വിമർശനത്തിനും മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമായി തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണ്. അവർ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ടല്ലോ. താനൊരു പുരുഷ വിരോധിയൊന്നുമല്ല. പക്ഷേ സ്ത്രീകളുടെ കയ്യിലാണെങ്കിൽ മിച്ചം വരുന്ന പൈസ നേരെ വീട്ടിലെത്തും. എന്നാൽ പുരുഷന്മാരാണെങ്കിൽ കുറച്ചുപേർ മാത്രമേ ഈ പൈസ വീട്ടിൽ കൊടുക്കൂ. ബാക്കി തുക എവിടെപ്പോകും? അത് പലവഴിക്ക് തിരിഞ്ഞ് ഒടുവിൽ സർക്കാരിന് തന്നെ നികുതിയായി തിരികെ കിട്ടും.”- മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു.അതേസമയം, സ്വകാര്യ സർവീസുകൾ ഇനി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാണെന്നും അവർ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവർക്ക് മുന്നോട്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുനൽകും. പൊതുഗതാഗത സംവിധാനം മെച്ചപ്പെട്ടാൽ സ്വകാര്യ വാഹന ഉപയോഗവും നിരത്തുകളിലെ തിരക്കും കുറയ്ക്കാനാകും. ഇതിനായി സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുള്ള സംവിധാനം സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് ഈ പദ്ധതി ആശ്വാസമാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മാറെട്ടെയെന്നും ആശംസിച്ചു. സമൂഹത്തിലെ എല്ലാവരെയും
ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം: ആഹാളാദം അധികമായപ്പോള്‍ പ്രിയദർശിനി സൌജന്യ യാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് വെച്ച് നടന്ന ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ മധുരപലഹാരമായി പായസവിതരണം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് വെച്ചാണ് അണികൾക്കും യാത്രക്കാർക്കുമായി പായസം വിതരണം ചെയ്തത്. വിതരണത്തിനിടയിലെ തിരക്കിലാണ് അബദ്ധത്തിൽ ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞു വീണത്.

പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കി. മന്ത്രി തുടർന്ന് ചിന്നക്കട വരെ ഇതേ ബസിൽ തന്നെ യാത്ര ചെയ്യുകയും അതിനുശേഷം അവിടെ നിന്നും മടങ്ങുകയുമാണുണ്ടായത്. ചടങ്ങിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.

കൊല്ലം–തേനി ദേശീയപാത 183: ഏറ്റെടുക്കുന്ന ഭൂമിക്ക്‌  331.64 കോടി രൂപ നഷ്‌ടപരിഹാരം

കൊല്ലം: കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഭരണ – സാങ്കേതിക അനുമതി നൽകിയ കൊല്ലം –തേനി ദേശീയപാത 183ന്റെ നിർമാണത്തിന്‌ ഏറ്റെടുക്കുന്ന ഭൂമിക്ക്‌ നൽകുന്ന നഷ്‌ടപരിഹാരം 331.64കോടി രൂപ. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നഷ്ടപരിഹാരത്തിനുമായി അനുവദിച്ചിട്ടുള്ളത്‌ 394.19കോടി രൂപയും.


മൂന്ന് വലിയ പാലങ്ങളും ആറ് ചെറിയ പാലങ്ങളും 103 കലുങ്കുകളും നിർമിക്കും. ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവയുമുണ്ട്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്ററിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. പദ്ധതി ഭാഗമായി സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുള്ളത്‌ 689.20 കോടി രൂപയാണ്‌.


കടവൂർ ബൈപാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂർ അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ പാതയുടെ ആദ്യ റീച്ച് വികസനത്തിന് 1,663.15 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം അംഗീകരിച്ചത്‌. കൊല്ലം, കുന്നത്തൂർ, മാവേലിക്കര, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മേഖലയുടെ വികസനത്തിന്‌ സഹായിക്കുന്നതാണ്‌ കൊല്ലത്തെയും തേനിയെയും ബന്ധിപ്പിക്കുന്ന നിർദിഷ്‌ട ദേശീയപാത. എൻജിനിയറിങ്‌, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്‌ഷൻ (ഇപിസി) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി 24 മാസത്തിനകം പൂർത്തിയാക്കും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സി ക്രാഷ് ബാരിയര്‍, ആധുനിക സൈൻബോർഡ്, സോളാർ എൽഇഡി ബ്ലിങ്കര്‍, മീഡിയം മാസ്റ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.


കൊല്ലം ബൈപാസ്, പ്രാക്കുളം, മുക്കട, പേരയം, കുണ്ടറ, -ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാങ്കുഴി, ഇറവങ്കര, മാവേലിക്കര, പെണ്ണുക്കര, അഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജങ്ഷനുകളും നവീകരിക്കും. ഇതോടൊപ്പം ചിറ്റുമല, മൂന്നുമുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻമുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകുളങ്ങര ചുനക്കര, നാലുമുക്ക്, കോടുകുളഞ്ഞി, പണിപ്പുരപ്പടി ഉൾപ്പെടെ 18 ചെറിയ ജങ്ഷനുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തും.

വിട മാട്ടേ..,നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില്‍ വിവാഹമോചന രേഖകള്‍ കീറിക്കളഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്ന് ഭാര്യ

ന്യൂഡല്‍ഹി. അഞ്ച് വര്‍ഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില്‍ വിവാഹമോചന രേഖകള്‍ കീറിക്കളഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്ന് ഭാര്യ. ഡല്‍ഹിയിലെ ഒരു കുടുംബക്കോടതിയില്‍ നടന്ന വിവാഹമോചന ഹിയറിങ്ങിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍.

അഞ്ചുവര്‍ഷത്തോളമായി ദമ്പതികളായ ശിഖയും സൗരഭും വിവാഹ മോചനത്തിനായി നിയമ പോരാട്ടത്തിലായിരുന്നു. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് താമസിയാതെ തന്നെ ഇരുവരുടെയും ബന്ധം തര്‍ക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും ഒടുവില്‍ നീണ്ട കോടതി പോരാട്ടത്തിലേക്കും നീങ്ങി. ഇത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലേക്കും വഴിവെച്ചു.

കോടതി നടപടി ക്രമങ്ങള്‍ ശിഖയുടെ കുടുംബത്തെ വളരെയധികം ബാധിച്ചു. ശിഖയുടെ പിതാവിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നിയമ നടപടികള്‍ക്കായി ചെലവഴിച്ചു. ഇതിനിടെ ശിഖയുടെ പിതാവിന് ഹൃദയാഘാതം വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് സൗരഭ് ഇടപെട്ടത്. ഭാര്യാപിതാവിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ സൗരഭ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മെച്ചപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചു. അവിടെ വെച്ച് അദ്ദേഹത്തിന് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തുവെന്നും പറയുന്നു.

ഈ സംഭവം ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അകലം കുറച്ചു.അടുത്ത സിറ്റിങ്ങിനായി ഇരുവരും കോടതിയിലെത്തി. വിവാഹമോചനം വേണോയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ സൗരവ് ശിഖയെനോക്കി പുഞ്ചിരിച്ചു. ഇതോടെ വികാരഭരിതയായ ശിഖ വിവാഹമോചനത്തിന്റെ രേഖകള്‍ കീറിയെറിഞ്ഞ ശേഷം ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ അഞ്ച് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ തര്‍ക്കത്തിന് അവസാനമിടുകയായിരുന്നു.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: ഹൈറേഞ്ചിൽ പദ്ധതി ‘കിട്ടാക്കനി’; ഓർഡിനറി സർവീസുകൾ കുറവെന്ന് പരാതി

ഇടുക്കി: സംസ്ഥാന സർക്കാർ വലിയ ജനപ്രീതി ലക്ഷ്യമിട്ട് ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ഹൈറേഞ്ച് മേഖലയിലെ യാത്രക്കാർക്ക് പൂർണതോതിൽ പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. മലയോര മേഖലകളിൽ ആവശ്യത്തിന് ഓർഡിനറി സർവീസുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യാത്തതാണ് ഈ ജനക്ഷേമ പദ്ധതി ലക്ഷ്യം കാണാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ പരസ്യപ്രചാരണങ്ങളോടെ നടപ്പിലാക്കിയ പദ്ധതി മലയോരത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് വെറുമൊരു പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയാണെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്.

ഹൈറേഞ്ച് മേഖലയിലെ ഒട്ടുമിക്ക പ്രധാന റൂട്ടുകളിലും കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് തുടങ്ങിയ ഉയർന്ന നിരക്കുള്ള സർവീസുകളാണ് ഭൂരിഭാഗവും സർവീസ് നടത്തുന്നത്. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നത് ഓർഡിനറി സർവീസുകളിൽ മാത്രമാണ്. തന്മൂലം ജോലി, പഠനം, ആശുപത്രി ആവശ്യങ്ങൾ എന്നിവയ്ക്കായി ദിവസേന യാത്ര ചെയ്യുന്ന മലയോരത്തെ നിരവധി സ്ത്രീകൾക്ക് പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ട സാഹചര്യമാണുള്ളത്.

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം… യുവതിക്ക് ദാരുണാന്ത്യം

പറവൂർ: പറവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചേന്ദമംഗലം തോപ്പിൽ താമസിക്കുന്ന നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ – മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപമായിരുന്നു അപകടം.

Also Read:



ബന്ധുവീട്ടിലായിരുന്ന മകളെ തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുകയായിരുന്നു ശ്രീലക്ഷ്മി. കരിമ്പാടം ഭാഗത്തുവെച്ച് എതിർദിശയിൽനിന്നുവന്ന ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻതന്നെ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വെടിമറ കരുമാംചേരിയിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും.

സൗജന്യയാത്ര ഔദാര്യമല്ലെന്നും സ്ത്രീകള്‍ക്കുള്ള ആദരവാണെന്നും മുഖ്യമന്ത്രി വിഡി സീതശന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും സ്ത്രീകള്‍ക്കുള്ള ആദരവാണെന്നും മുഖ്യമന്ത്രി വിഡി സീതശന്‍. ഇത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയില്‍ സര്‍ക്കാര്‍ തുകവേണ്ടെന്ന് കെഎസ്ആര്‍ടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രിയദര്‍ശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

സര്‍ക്കാരിനെ സംബന്ധിച്ച് ഇത് അഭിമാനനിമിഷമാണ്. അധികാരത്തിലെത്തിയിട്ട് ഒരു മാസമാകുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പറ്റിയ ചാരിതാര്‍ഥ്യത്തിലാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല ഇത്. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനാകും. സര്‍ക്കാരിന്റെ വണ്ടിയില്‍ യാത്ര ചെയ്യുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യം നല്‍കിയാല്‍ അത് സമ്പാദ്യമാകും. ആ പണം സര്‍ക്കാരിന് കിട്ടുമെന്നും എന്നാല്‍ പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ ആപണം വീട്ടിലെത്തില്ലെന്നും mjd]ക്കാരിന് കിട്ടും, അത് എവിടെ പോകുമെന്ന് ഏവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു

സൗജന്യയാത്രമൂലം ഇത്രയും രൂപ മാറ്റിവയ്ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. അതുപോലും എന്ത് ചെയ്യണമെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 800 കോടിയാണ് ഈ പദ്ധതിക്കായി മുടക്കുന്നത്. കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി ഇത് നിങ്ങള്‍ ചെയ്‌തോ എന്ന് പറഞ്ഞിട്ടില്ല. കുറച്ചുനാള്‍ കഴിഞ്ഞ് ഗതാഗതവകുപ്പ് തന്നെ പറയും ഇതിനാവശ്യമായ പണം കെഎസ്ആര്‍ടിസി തന്നെ കണ്ടെത്തുമെന്ന്. ഗതാഗതമന്ത്രിയിലും അദ്ദേഹത്തിന്റെ ടീമിലും വിശ്വാസമുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങുമെന്നും സതീശന്‍ പറഞ്ഞു.

പരിപാടിയില്‍ മന്ത്രി സി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസില്‍ യാത്ര ചെയ്തു തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.

സെക്രട്ടറിയേറ്റിന്‍റെ സമരഗേറ്റിലൂടെ ബസ് അകത്തേക്ക് ഓടിച്ച് നോര്‍ത്ത് ബ്ളോക്കിനുമുന്നില്‍ മുഖ്യമന്ത്രിയേയും ഗതാഗതമന്ത്രിയേയും ഉദ്യോഗസ്ഥരെയും ഇറക്കിയതോടെ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി യാത്രാ വിസ്മയം സമാപിച്ചു. പദ്ധതി നിരത്തിലേക്ക് നീളുകയായി.