മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നളസോപാരയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുങ്കും ഭാഗ്യ എന്ന പരമ്പരയാണ് സഞ്ജിതയെ പ്രശസ്തയാക്കിയത്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായും ആത്മവിശ്വാസം നല്‍കിയ വേഷമായും സഞ്ജിത ഈ സീരിയലിനെ വിശേഷിപ്പിച്ചിരുന്നു.
താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ-സീരിയല്‍ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചു. കുങ്കും ഭാ?ഗ്യ എന്ന പരമ്പരയ്ക്ക് പുറമെ, ‘സജന്‍ ഘര്‍’, ‘ഡില്‍വാലി ദുല്‍ഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ പരമ്പരകളിലും സഞ്ജിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ടെലിവിഷന്‍ രംഗത്ത് മാത്രമല്ല, വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. വിക്കി കൗശല്‍ പ്രധാന വേഷത്തില്‍ എത്തിയ ‘ഛാവ’ എന്ന ചിത്രത്തില്‍ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ സഞ്ജിത ഒരു റീല്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പാട്ടിന് നൃത്തം ചെയ്യുന്ന ഈ വീഡിയോയില്‍ അവര്‍ അതീവ സന്തോഷവതിയായാണ് കാണപ്പെട്ടത്. തികച്ചും അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ കാരണം എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലുമാണെന്ന് പൊലീസ് പറഞ്ഞു.
യുവനടി സഞ്ജിത ഉഗാലെയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അടുത്ത മണിക്കൂറുകളില്‍ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; നിയന്ത്രണവുമായി ബ്രിട്ടന്‍
ലണ്ടന്‍: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിച്ച് ബ്രിട്ടന്‍. ഓസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം നിയമം കര്‍ശനമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ബ്രിട്ടന്‍.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. നിയമമനുസരിച്ച് സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകള്‍ വഴി അപരിചിതര്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൗമാരക്കാര്‍ക്കായി സോഷ്യല്‍ മീഡിയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസം പുറത്തുവിടും.
എ. പത്മകുമാറിന് സസ്‌പെന്‍ഷന്‍ മാത്രം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുതിര്‍ന്ന സിപിഎം നേതാവ് എ. പത്മകുമാറിന് പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. മുന്‍ ദേവസ്വം പ്രസിഡന്റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നായിരുന്നു സൂചനയെങ്കിലും നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കുന്ന യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, നടപടി വന്നാല്‍ പലതും തുറന്ന് പറയാനുള്ള ഒരുക്കത്തിലായിരുന്നു എ പത്മകുമാര്‍.
Also Read:
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. നടപടി ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നാല്‍ ഉന്നതരുടെ പങ്കടക്കം പലതും വെളിപ്പെടുത്താനായിരുന്നു പത്മകുമാറിന്റെ നീക്കം. ജാമ്യത്തിലുള്ള പത്മകുമാറിനെ കാണാന്‍ വീട്ടിലെത്തുന്ന സുഹൃത്തുക്കളോട് പറയുന്നതെല്ലാം പാര്‍ട്ടിയെ വെട്ടിലാക്കുന്ന വിവരങ്ങളായിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ പത്മകുമാര്‍, സ്വര്‍ണ്ണക്കൊള്ള കത്തി നിന്നപ്പോള്‍ പത്മകുമാറിനെ ചേര്‍ത്ത് നിര്‍ത്തിയ സിപിഎം നടപടി വലിയ സംശയങ്ങളാണുണ്ടാക്കിയത്. പത്മകുമാര്‍ തന്നെ സൂചിപ്പിച്ച സ്വര്‍ണ്ണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം.
കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ നിര്‍മ്മാണം: രണ്ടു ലക്ഷം രൂപ പിഴ
കൊല്ലം: നിലവാരമില്ലാത്ത വെളിച്ചെണ്ണ നിര്‍മ്മിച്ച് വ്യാജ വിലാസത്തില്‍വില്‍പ്പന നടത്തിയ ഉമയനല്ലൂര്‍ ‘എസ്.എ.എസ് ട്രേഡേഴ്സ്’ ഉടമയ്ക്ക് കൊല്ലം സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. വ്യാജ വിലാസം രേഖപ്പെടുത്തി ‘കേരസൂര്യ’ എന്ന ബ്രാന്‍ഡിലായിരുന്നു വില്‍പ്പന.
2025 ഓഗസ്റ്റില്‍ ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലാബ് പരിശോധനയില്‍ വെളിച്ചെണ്ണയ്ക്ക് നിലവാരമില്ലെന്ന് തെളിഞ്ഞതോടെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അപരിചിതരില്‍ നിന്നും ബില്ലില്ലാതെയും വെളിച്ചെണ്ണ വാങ്ങി വില്‍പ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു
കൊല്ലം: പ്രിയദര്‍ശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വെച്ച് നടന്ന ചടങ്ങിനിടെയാണ് സംഭവം. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വെച്ച് വിതരണം ചെയ്യുകയുണ്ടായി. ഈ ചൂടുള്ള പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്. ഇതിനിടെ ബസിനുള്ളില്‍ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കുണ്ടായി. തിരക്കിനിടെയുണ്ടായ തിക്കിലും തിരക്കിലും പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേക്ക് തട്ടി പായസം ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിശദീകരണം.
പെട്ടെന്ന് തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. സംഭവം മനഃപൂര്‍വമല്ലെന്നും ബസിനുള്ളിലെ തിരക്കാണ് കാരണമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിക്കും യാത്രയ്ക്കുമിടെ നിരവധി പേര്‍ മന്ത്രിയെ കാണാനും ആശംസകള്‍ അറിയിക്കാനുമായി ബസിലേക്ക് എത്തിയതോടെ ബസിനുള്ളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചിന്നക്കട വരെ ബസില്‍ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു.
സ്‌പെയിന്‍ ഇന്ന് ഇറങ്ങുന്നു…. സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ല
വാഷിങ്ടണ്‍: കേപ് വെര്‍ദെയ്ക്കെതിരായ സ്പെയിനിന്റെ 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ല. പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനമെന്ന് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ അറിയിച്ചു. ഏപ്രലിലേറ്റ പരിക്കിനുശേഷം 18-കാരനായ താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. കേപ് വെര്‍ദെയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങുമെന്നാണ് പ്രതീക്ഷ.
യമാല്‍ മത്സരത്തിന് സജ്ജനാണെങ്കിലും ആദ്യ ഇലവനില്‍ കളിക്കില്ലെന്നും, കുറച്ചു മിനിറ്റുകള്‍ കളിക്കാന്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്നും ലാ ഫ്യൂന്റെ വ്യക്തമാക്കി. പരിക്കിന്റെ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും വിങ്ങര്‍മാരായ നിക്കോ വില്യംസ്, വിക്ടര്‍ മുനോസ് എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരിക്കും.
ചരിത്രത്തിലാദ്യമായാണ് റയല്‍ മാഡ്രിഡിന്റെ ഒരൊറ്റ താരംപോലുമില്ലാതെ സ്പെയിന്‍ ഒരു ലോകകപ്പിനിറങ്ങുന്നത്. ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്പെയിന്‍. ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്പെയിനാണെന്ന് പറഞ്ഞ കോച്ച്, കളിക്കാരുടെ നിലവാരം അളക്കാന്‍ താന്‍ ഒഴിവാക്കേണ്ടി വന്ന കളിക്കാരുടെ പട്ടിക നോക്കിയാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ കന്നിപ്പോരാട്ടത്തിന് ഇറങ്ങുന്ന കേപ് വെര്‍ദെയ്‌ക്കെതിരെയുള്ള മത്സരത്തിനുശേഷം ഗ്രൂപ്പ് എച്ചില്‍ സൗദി അറേബ്യ, യുറഗ്വായ് എന്നിവരെയാണ് സ്പെയിന്‍ നേരിടുക.
പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നു…കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐ രേഷ്മയ്ക്കും എതിരായി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്എം കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പറയുന്നു. വിഷയത്തില്‍ ബുധനാഴ്ചക്കകം ഹില്‍പാലസ് എസ് എച്ച് ഒ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം നടന്‍ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കൂടുതല്‍ പേരുടെ മൊഴിയെടുത്തിരുന്നു. നടി നീന കുറുപ്പിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്‍ മൊഴി നല്‍കി. നടന്‍ ടിനി ടോം സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശവും നടത്തിയെന്ന അന്‍സിബയുടെ പരാതിയില്‍ വിശദമായ വിവരശേഖരണത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.
അമ്മയുടെ കുടുംബമേളയ്ക്കിടെ തന്റെ സഹപ്രവര്‍ത്തകയോട് ടിനി മോശമായി പെരുമാറിയെന്ന അന്‍സിബയുടെ ആരോപണത്തെ പിന്തുണച്ചും ടിനിയെ തള്ളിയും നീന കുറുപ്പും മൊഴി നല്‍കി.ഇതോടെ പരാതിയില്‍ പരാമര്‍ശമുള്ള പ്രധാന പേരുകാരെല്ലാം അന്‍സിബക്കൊപ്പമാണെന്ന് വ്യക്തമായി. ഇത് ടിനിക്ക് കുരുക്കായി മാറുമെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. എന്നാല്‍ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.
മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു,പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കുട്ടിയുടെ മാതാപിതാക്കൾ ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനും കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനുമായ ബിഹാർ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ പ്രതി. ഇയാൾ ഇവരുടെ അയൽപക്കത്താണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഗുമ്മിഡിപൂണ്ടിക്ക് സമീപമുള്ള പുതുപ്പേട്ടയിലെ തെരുവിൽ കുട്ടി മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ അടുത്തെത്തിയ പ്രതി മിഠായി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് അടുത്തുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, തുടർന്ന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഈ വഴി കടന്നുപോയ ഒരു യാത്രക്കാരൻ സംഭവം നേരിട്ട് കണ്ട് ബഹളം വെച്ചതോടെയാണ് നാട്ടുകാർ സ്ഥലത്തേക്ക് ഓടിക്കൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സിപ്കോട്ട് പൊലീസ് പ്രതിയെ അടിയന്തരമായി കസ്റ്റഡിയിലെടുത്തു. ക്രൂരമായ പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കരയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുപ്രസിദ്ധ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിലായി
കണ്ണൂർ .കുപ്രസിദ്ധ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് കേരള പൊലീസിൻ്റെ പിടിയിലായി .
ഹരിയാന സ്വദേശി ബൽദേവ് സിംഗാണ് കണ്ണൂർ ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായത്.
ഉത്തർപ്രദേശിലെ അലിഗഡ് ടപ്പൽ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ണൂർ പൊലീസ് പിടികൂടിയത്.
ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളിലെ ഒട്ടേറെ വാഹന മോഷണ കേസിലും കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത 10 വാഹന മോഷണ കേസുകളിലും പ്രതിയാണ് ബൽദേവ് സിംഗ്.
.22 വർഷങ്ങളായി പൊലീസ് തെരയുന്ന ഇയാൾക്കെതിരെ
കേരളത്തിൽ കോടതികളിൽ ഒമ്പതോളം വാറണ്ടുകൾ ഉണ്ട്.
ഹരിയാന ഡൽഹി ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി




































