30.8 C
Kollam
Wednesday 16th September, 2026 | 01:42:40 PM
Home News Breaking News എ. പത്മകുമാറിന് സസ്‌പെന്‍ഷന്‍ മാത്രം

എ. പത്മകുമാറിന് സസ്‌പെന്‍ഷന്‍ മാത്രം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുതിര്‍ന്ന സിപിഎം നേതാവ് എ. പത്മകുമാറിന് പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. മുന്‍ ദേവസ്വം പ്രസിഡന്റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നായിരുന്നു സൂചനയെങ്കിലും നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കുന്ന യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, നടപടി വന്നാല്‍ പലതും തുറന്ന് പറയാനുള്ള ഒരുക്കത്തിലായിരുന്നു എ പത്മകുമാര്‍.

Also Read:


തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. നടപടി ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നാല്‍ ഉന്നതരുടെ പങ്കടക്കം പലതും വെളിപ്പെടുത്താനായിരുന്നു പത്മകുമാറിന്റെ നീക്കം. ജാമ്യത്തിലുള്ള പത്മകുമാറിനെ കാണാന്‍ വീട്ടിലെത്തുന്ന സുഹൃത്തുക്കളോട് പറയുന്നതെല്ലാം പാര്‍ട്ടിയെ വെട്ടിലാക്കുന്ന വിവരങ്ങളായിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ പത്മകുമാര്‍, സ്വര്‍ണ്ണക്കൊള്ള കത്തി നിന്നപ്പോള്‍ പത്മകുമാറിനെ ചേര്‍ത്ത് നിര്‍ത്തിയ സിപിഎം നടപടി വലിയ സംശയങ്ങളാണുണ്ടാക്കിയത്. പത്മകുമാര്‍ തന്നെ സൂചിപ്പിച്ച സ്വര്‍ണ്ണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം.