30.8 C
Kollam
Wednesday 16th September, 2026 | 03:37:23 PM
Home News Breaking News കോട്ടയത്ത് കനത്തമഴ; മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ, യുവാവ് മരിച്ചു, ഒരാൾക്കായി തിരച്ചിൽ

കോട്ടയത്ത് കനത്തമഴ; മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ, യുവാവ് മരിച്ചു, ഒരാൾക്കായി തിരച്ചിൽ

കോട്ടയം: മധ്യകേരളത്തിലെ മലയോര മേഖലയിൽ തുടരുന്ന കനത്തമഴയ്ക്ക് പിന്നാലെ കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിലാണ് ഏറ്റവും ശക്തമായ ഉരുൾപൊട്ടലുണ്ടായത്.
ഉരുൾപൊട്ടലിൽ മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി (24) മരിച്ചു. ജോണിയുടെ ഭാര്യയെ കാണാതായതിനെ തുടർന്ന് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
പൂഞ്ഞാർ പെരിങ്ങുളത്തും ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പഞ്ചായത്ത് അംഗം ബിൻസി മാർട്ടിന്റെ വീടിന് സമീപത്താണ് അപകടം ഉണ്ടായത്. കനത്ത മണ്ണും ചെളിയും നിറഞ്ഞതിനാൽ മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താനായത്. അപകടത്തിൽ കാലിന് പരിക്കേറ്റ ബിൻസി മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.