30.8 C
Kollam
Wednesday 16th September, 2026 | 02:58:07 PM
Home News International 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; നിയന്ത്രണവുമായി ബ്രിട്ടന്‍

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; നിയന്ത്രണവുമായി ബ്രിട്ടന്‍

ലണ്ടന്‍: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിച്ച് ബ്രിട്ടന്‍. ഓസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം നിയമം കര്‍ശനമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ബ്രിട്ടന്‍.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. നിയമമനുസരിച്ച് സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകള്‍ വഴി അപരിചിതര്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൗമാരക്കാര്‍ക്കായി സോഷ്യല്‍ മീഡിയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസം പുറത്തുവിടും.