28.6 C
Kollam
Wednesday 16th September, 2026 | 05:13:58 PM
Home News Kerala ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം… യുവതിക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം… യുവതിക്ക് ദാരുണാന്ത്യം

പറവൂർ: പറവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചേന്ദമംഗലം തോപ്പിൽ താമസിക്കുന്ന നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ – മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപമായിരുന്നു അപകടം.

Also Read:



ബന്ധുവീട്ടിലായിരുന്ന മകളെ തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുകയായിരുന്നു ശ്രീലക്ഷ്മി. കരിമ്പാടം ഭാഗത്തുവെച്ച് എതിർദിശയിൽനിന്നുവന്ന ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻതന്നെ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വെടിമറ കരുമാംചേരിയിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും.