Home Blog Page 558

കെഎസ്ആർടിസി ബസില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്. നഗരത്തില് വീണ്ടും കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ടുപേരെ പൊലീസ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില് നിന്ന് കൊണ്ടുവന്ന കഞ്ചാവ് കോഴിക്കോട് വില്പന നടത്താനാണെന്ന് പ്രതികള് മൊഴി നല്കി. അന്വേഷണം പെരുമ്പാവൂരിലേക്കും വ്യാപിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് അറസ്റ്റ്.

ദീർഘദൂര കെഎസ്ആർടിസി ബസുകൾ വഴി ലഹരിവസ്തു കടത്ത് വ്യാപകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും നടക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് പുലർച്ചെ പെരുമ്പാവൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കോഴിക്കോട് എത്തിയ രണ്ട് പേരെ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയതയത്. ഒഡിഷ സ്വദേശികളായ ശശാങ്ക് സിംഗ്, നിതിൻ ഡിങ്കൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് ഇവരുടെ പ്രധാന രീതി. അതിഥി തൊഴിലാളികളും കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരാണ് പ്രധാന ഉപഭോക്താക്കള്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കഞ്ചാവ് എത്തിച്ച ഉറവിടം, വിതരണ ശൃംഖല, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ആളുകൾ എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിലും ലഹരിവസ്തു കടത്ത് തടയുന്നതിനും വിതരണ ശൃംഖല തകർക്കുന്നതിനുമായി വ്യാപക പരിശോധനകളും തുടരുമെന്ന് പോലീസ് അറിയിച്ചു.

മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍

പെരുമ്പാവൂര്‍. മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍. പെരുമ്പാവൂര്‍ എഎം റോഡിലെ ഫെഡറല്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ ജഗദീഷാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കള്‍കൊണ്ടുവന്ന മുക്കുപണ്ടം സ്വര്‍ണമെന്ന് രേഖപ്പെടുത്തിയാണ് പണം തട്ടിയത്.


കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയന്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. മെയ് മാസം ഇരുപതിനായിരുന്നു കൃത്യമായ ഗൂഡാലോചനയോടെയുള്ള തട്ടിപ്പ്. പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്കില്‍ രാജേഷ് തോമസും, രാജേഷ് വിജയനും ചേര്‍ന്നാണ് ആഭരണങ്ങളുമായെത്തിയത്. സംശയത്തിന് ഇടനില്‍കാത്ത പെരുമാറ്റം. കൊണ്ടുവന്ന ആഭരണങ്ങള്‍ ബാങ്ക് അധികൃതരെ ഏല്‍പ്പിച്ചു. തൂക്കം നോക്കിയപ്പോള്‍ ഒന്‍പത് പവന്‍. ബാങ്കിലെ താത്കാലി അപ്രൈസറായ ജഗദീഷ് ആഭരണങ്ങള്‍ പരിശോധിച്ചു. അസല്‍ സ്വര്‍ണമെന്ന് സാക്ഷ്യപ്പെടുത്തിയതോടെ ഡീല്‍ ഒകെ. ജഗദീഷിന്റെ വാക്ക് വിശ്വസിച്ച് 72 ഗ്രാമിന് ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ ബാങ്കില്‍ നിന്ന് നല്‍കി. ഓപ്പറേഷന്‍ വിജയംകണ്ടതിന്റെ ആത്മവിശ്വാസത്തിലിരിക്കെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്.

ലോക്കറിലുള്ള സ്വര്‍ണാഭരണങള്‍ പരിശോധിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി. വിശദമായ പരിശോധനയില്‍ പണയംവെച്ച ഒന്‍പത് പവനും മുക്കാണെന്ന്് തെളിഞ്ഞു. വിഷയം അതീവ രഹസ്യമായി കൈകാര്യം ചെയ്ത ബാങ്ക് അധികൃതര്‍ മറ്റൊരു വിഷയത്തില്‍ സംശയം തീര്‍ക്കാനായി ജഗദീഷിനെ ബാങ്കിലേക്ക് വിളിപ്പിച്ചു. ജഗദീഷിനെകൊണ്ട് മുക്കുപണ്ടം പണയംവെച്ച മറ്റ് രണ്ട് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. മൂവരും ബാങ്കിലെത്തിയതിന് പിന്നാലെ പൊലീസുമെത്തി. പെരുമ്പാവൂര്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമെന്ന ഉറപ്പിച്ചതോടെ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ജഗദീഷും മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളാണ്. ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായുള്ള സംശയവും പൊലീസിനുണ്ട്. മൂവരെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

വെണ്ടാർ ആയുരാസ്ത ക്ലീനിക്ക് ഉടമ ഡോ. സൈമൺ നിര്യാതനായി

കൊട്ടാരക്കര : തേവലപ്പുറം താഴെപുളിയത്തറ വീട്ടിൽ പരേതനനായ തങ്കച്ചന്റെയും ഗ്രേസി തങ്കച്ചൻ്റെയും മകനും വെണ്ടാർ ആയുരാസ്ത ക്ലീനിക്ക് ഉടമയുമായ ഡോ. സൈമൺ റ്റി (56) ( സന്തോഷ് ) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 ന് തേവലപ്പുറം സൽവേഷൻ ആർമി സഭ സെമിത്തേരിയിൽ. ഭാര്യ.സ്നേഹലത സന്തോഷ്‌ , മകൾ. ദിയ സന്തോഷ്‌ (എംബിബിഎസ് വിദ്യാർത്ഥി)

‘ഇന്ത്യയും വളരെയധികം ജാഗരൂഗരായിരിക്കണം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ മാത്രമല്ല എത്തുന്നത്, അവയ്ക്ക് ലണ്ടന്‍, മുംബൈ, ന്യൂഡല്‍ഹി തുടങ്ങി യുഎസില്‍ പോലും എത്താന്‍ കഴിയും,ഹിസ്ബുള്ള ഭീഷണി അവസാനിക്കാതെ സമാധാനമില്ല; ലെബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ലെബനനില്‍ സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ ഉപവിദേശകാര്യ മന്ത്രി ഷാരന്‍ ഹാസ്‌കല്‍. അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ധാരണാപത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹാസ്‌കല്‍ ഇസ്രയേലിന്റെ നിലപാട് വിശദീകരിച്ചത്. ഈ ആഴ്ച മാത്രം ഹിസ്ബുള്ള ഇസ്രായേലിനെതിരെ രണ്ട് ആക്രമണങ്ങള്‍ നടത്തിയെന്നും അതിന്റെ ഉത്തരവാദിത്വം സംഘടന തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരുന്നുവെന്നും ഇസ്രയേല്‍ പറഞ്ഞു. ഇത്തരത്തില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത ഇസ്രായേലിനുണ്ടെന്നും ഹാസ്‌കല്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇറാനും തമ്മില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ചും ഹാസ്‌കല്‍ പ്രതികരിച്ചു. ഇത് ഒരു സമാധാന കരാറല്ലെന്നും മറിച്ച് ഭാവിയിലെ ചര്‍ച്ചകള്‍ക്കുള്ള ഒരു ചട്ടക്കൂട് മാത്രമാണെന്നും ഹാസ്‌കല്‍ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ ശേഷി, യുറേനിയം സമ്പുഷ്ടീകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയാകുകയെന്ന് അവർ പ്രതികരിച്ചു.

ചര്‍ച്ചകള്‍ക്കിടയില്‍ ഹിസ്ബുള്ള ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹാസ്‌കല്‍ മുന്നറിയിപ്പ് നല്‍കി. ‘മുംബൈയെയോ ന്യൂഡല്‍ഹിയെയോ ഒരു ഭീകരസംഘടന ആക്രമിച്ചാല്‍ ഇന്ത്യ പ്രതികരിക്കില്ലേ? സ്വന്തം ജനങ്ങളെയും വീടുകളെയും സംരക്ഷിക്കാന്‍ ഏതൊരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരും ചെയ്യേണ്ടത് തന്നെയാണ് ഇസ്രയേലും ചെയ്യുന്നത്’ എന്നാണ് ഇസ്രയേല്‍ മന്ത്രിയുടെ പ്രതികരണം.

‘ഇന്ത്യയും വളരെയധികം ജാഗരൂഗരായിരിക്കണം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ മാത്രമല്ല എത്തുന്നത്. അവയ്ക്ക് ലണ്ടന്‍, മുംബൈ, ന്യൂഡല്‍ഹി തുടങ്ങി യുഎസില്‍ പോലും എത്താന്‍ കഴിയും. അയല്‍രാജ്യങ്ങള്‍ക്കു നേരെയും ചില സഖ്യകക്ഷികള്‍ക്കും നേരെയും ഉള്‍പ്പെടെ മേഖലയിലുടനീളം ഇറാന്‍ വര്‍ഷങ്ങളായി ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഹാസ്‌കല്‍ പറഞ്ഞു.

ലെബനനിലെ സാഹചര്യം ഇപ്പോഴും അതീവ സംഘര്‍ഷഭരിതമാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കാതെ സൈനിക നടപടി നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ലെബനന്റെ തെക്കന്‍ മേഖലയില്‍ സുരക്ഷാ മേഖല നിലനിര്‍ത്തുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലെബനനിലെ പല രാഷ്ട്രീയ നേതാക്കളും അന്താരാഷ്ട്ര സംഘടനകളും സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ളയുടെ ആയുധപ്രവര്‍ത്തനങ്ങളും അതിര്‍ത്തി ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, ലെബനന്‍ വിഷയത്തില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കാനുള്ള സാധ്യത ഇപ്പോള്‍ കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഫാറ്റി ലിവർ സ്ഥിരീകരിച്ചോ? നിങ്ങളുടെ ഭക്ഷണരീതിയിൽ നിർബന്ധമായും വരുത്തേണ്ട മാറ്റങ്ങൾ

കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അമിതവണ്ണം, മോശം ഭക്ഷണശീലങ്ങൾ, അമിതമായ മദ്യപാനം എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. ഭക്ഷണക്രമത്തിൽ ഈ മാറ്റങ്ങൾ വരുത്തൂ.

മധുരം ഒഴിവാക്കുക

സോഫ്റ്റ് ഡ്രിങ്കുകളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗം ഫാറ്റി ലിവറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാൽ മധുരം ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

ധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

തവിടുള്ള അരി, ഓട്സ്, തുടങ്ങിയ മുഴുവൻ ധാന്യങ്ങളിലും ഫൈബറും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഫാറ്റി ലിവർ കുറയ്ക്കാൻ ആവശ്യമായ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ

അവോക്കാഡോ, അണ്ടിപ്പരിപ്പ്, വിത്തുകൾ, ഒലിവ് ഓയിൽ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മൽസ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ

കോഴിയിറച്ചി, മീൻ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാം. ഇവ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും കരളിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കാം

കരളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും ഇവയിൽ ധാരാളമുണ്ട്. പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

വിജയിക്കാവുന്ന സീറ്റിൽ തോറ്റ് കോൺഗ്രസ്, പണിയായത് സ്വന്തം പക്ഷത്തെ ക്രോസ് വോട്ടിംഗ്, ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി

റാഞ്ചി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു. എൻഡിഎ പിന്തുണച്ച സ്വതന്ത്രൻ വിജയിച്ചു.ഒരു സീറ്റിൽ ജെ എംഎമ്മും വിജയിച്ചു. മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറി പ്രണവ് ഝായാണ് തോറ്റത്. പ്രതിപക്ഷ സഖ്യത്തിൽ ഉണ്ടായ ക്രോസ് വോട്ടിംഗിനെ തുടർന്നാണ് എൻ.ഡി.എ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി അട്ടിമറി വിജയം നേടിയത്.

Also Read: റോഡിന് ട്രംപിന്‍റെ പേരിടാൻ കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനം; രാഹുലിന് നേർക്ക് ചോദ്യങ്ങൾ, വിമർശനവുമായി സിപിഎമ്മും ബിജെപിയും

നിയമസഭയിൽ എൻ.ഡി.എയ്ക്ക് ആവശ്യത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും നടന്ന ക്രോസ് വോട്ടിംഗാണ് പരിമൾ നത്വാനിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം നത്വാനി 28 വോട്ടുകൾ നേടി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ പ്രണവ് ഝായ്ക്ക് 20 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ജെ.എം.എം സ്ഥാനാർത്ഥിയായ ബൈദ്യനാഥ് റാം 30 വോട്ടുകളോടെയാണ് വിജയം ഉറപ്പിച്ചത്. ആകെ മൂന്ന് വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. ഇതിൽ രണ്ട് വോട്ടുകൾ ബി.ജെ.പി എം.എൽ.എമാരുടേതും ഒന്ന് കോൺഗ്രസ് എം.എൽ.എയുടേതുമായിരുന്നു.

ആകെ 81 അംഗങ്ങളുള്ള ജാർഖണ്ഡ് നിയമസഭയിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് ചുരുങ്ങിയത് 28 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് നിയമസഭയിൽ 24 എം.എൽ.എമാർ മാത്രമാണുണ്ടായിരുന്നത്. അതായത് വിജയിക്കാൻ ആവശ്യമായ സംഖ്യയേക്കാൾ നാല് വോട്ടുകൾ അവർക്ക് കുറവായിരുന്നു. മറുഭാഗത്ത്, ജെ.എം.എമ്മും കോൺഗ്രസും മറ്റ് സഖ്യകക്ഷികളും ഉൾപ്പെടുന്ന ഭരണപക്ഷമായ ‘ഇന്ത്യ’ മുന്നണിക്ക് സഭയിൽ 56 അംഗങ്ങളുടെ ശക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും പ്രതിപക്ഷ നിരയിൽ നിന്നുള്ള അപ്രതീക്ഷിത വോട്ട് ചോർച്ച നത്വാനിക്ക് തുണയായി. നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിൽ 81 എം.എൽ.എമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. ആർ.ജെ.ഡിയുടെ നാല് എം.എൽ.എമാരും സി.പി.ഐ (എം-എൽ) ലിബറേഷന്റെ രണ്ട് എം.എൽ.എമാരും നത്വാനിക്ക് അനുകൂലമായി വോട്ട് ചെയ്തതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ വ്യവസായിയും കോർപ്പറേറ്റ് എക്സിക്യൂട്ടീവുമായ നത്വാനി, 2008-നും 2020-നും ഇടയിൽ തുടർച്ചയായി രണ്ട് തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജാർഖണ്ഡിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ എത്തിയിട്ടുണ്ട്.

റോഡിന് ട്രംപിന്‍റെ പേരിടാൻ കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനം; രാഹുലിന് നേർക്ക് ചോദ്യങ്ങൾ, വിമർശനവുമായി സിപിഎമ്മും ബിജെപിയും

ഹൈദരാബാദ്: ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പേര് നൽകാനുള്ള തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഈ വിഷയത്തിൽ ബിജെപിക്ക് പിന്നാലെ കടുത്ത വിമർശനവുമായി സിപിഎമ്മും രംഗത്തെത്തി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഈ വിവാദ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. ഈ അപമാനകരമായ തീരുമാനം പിൻവലിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം

വിയറ്റ്നാം യുദ്ധകാലത്ത് കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് മുന്നിലെ ‘ഹാരിംഗ്ടൺ സ്ട്രീറ്റ്’ സാമ്രാജ്യത്വ വിരുദ്ധ പോരാളി ഹോ ചി മിന്നിന്‍റെ പേരിൽ ‘ഹോ ചി മിൻ സരണി’ എന്ന് പുനർനാമകരണം ചെയ്ത ചരിത്രം ഓർമ്മിപ്പിച്ചാണ് എം എ ബേബി കോൺഗ്രസിനെ കടന്നാക്രമിച്ചത്. യുഎസ് ഭരണകൂടം ഇറാനെതിരെ യുദ്ധം നയിക്കുന്നതും, ഗാസയിലെ വംശഹത്യയും, ക്യൂബയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധവും തുടരുന്ന ഈ സാഹചര്യത്തിൽ സാമ്രാജ്യത്വ യുദ്ധങ്ങളുടെ മുഖമായ ട്രംപിനെ ആദരിക്കാൻ തെലങ്കാന സർക്കാർ തുനിയുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ട്രംപിനെ ‘നമ്മുടെ കാലത്തെ ഹിറ്റ്ലർ’ എന്നാണ് എം.എ ബേബി വിശേഷിപ്പിച്ചത്. ഒപ്പം, അടുത്തിടെ യുഎസ് നാവികസേന വാണിജ്യക്കപ്പലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടും അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ തയ്യാറാകാത്ത മോദി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്‍റെ പരമാധികാരവും ആത്മാഭിമാനവും പണയം വയ്ക്കുന്ന കാര്യത്തിൽ ബിജെപിയും തെലങ്കാനയിലെ കോൺഗ്രസ് സർക്കാരും ഒരേ തട്ടിലാണെന്നും അദ്ദേഹം ആരോപിച്ചു.

ഹൈദരാബാദിലെ റോഡിന് ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിടാനാണ് തെലങ്കാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിന്‍റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഷ്ട്രീയ വിവാദം പുകയുന്നത്. കോൺഗ്രസിന്‍റെ ഈ നടപടി രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് പുറത്തുകൊണ്ടുവരുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ രാമചന്ദർ റാവു പരിഹസിച്ചു. മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി എന്ന് ദിവസവും കള്ളപ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധി സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ട്രംപിന്‍റെ പേരിൽ റോഡ് നിർമ്മിക്കുമ്പോൾ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ ശക്തികളോടുള്ള കോൺഗ്രസിന്‍റെ അടിമത്ത മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി ആരോപിച്ചു. നേരത്തെ, തെലങ്കാനയിലെ ദുരന്തനിവാരണ ഏജൻസിയായ ‘ഹൈഡ്ര’യ്ക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് ഹിറ്റ്ലറാണ് തന്‍റെ പ്രചോദനമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിനെതിരെയും എം എ ബേബി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു.സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു. നിപ ഒരു പരിശോധന ഫലം കൂടെ നെഗറ്റീവായി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാൾ കൂടെ ആശുപത്രി വിട്ടു.രോഗിയെ കൂടാതെ ഇതുവരെ നടത്തിയ എല്ലാ പരിശോധനയും നെഗറ്റീവായി. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 6 പേർ ആശുപത്രി വിട്ടു. നിലവിൽ ആകെ 3 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

Also Read: വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം, 42കാരൻ പിടിയിൽ

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. രോഗബാധിതൻറെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്.രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 50 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

ഇതിനിടെ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. ഈ വർഷം 186 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ജൂൺ മാസം മാത്രം 110 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 68 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് ഡെങ്കി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് വയറിളക്ക രോഗങ്ങൾക്കെതിരെ സംസ്ഥാനതല ക്യാമ്പയിൻ ജൂലൈ 31 വരെ നടത്തും. മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഷിഗെല്ലോസിസ് ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർദ്ധിച്ച് വരികയും ഏതാനും കുട്ടികളുടെ മരണത്തിനു കാരണമാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച പ്രകാരം വയറിളക്ക രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതര വകുപ്പുകളുടെ കൂടി സഹകരണത്തോടെ ശക്തമായ ബോധവത്കരണവും നടപടികളും ആരംഭിക്കുന്നത്. 2026 ജൂൺ 16 മുതൽ ജൂലൈ 31 വരെ വയറിളക്കരോഗങ്ങൾക്കെതിരെ സംസ്ഥാനത്ത് പ്രത്യേക ക്യാമ്പയിൻ തുടങ്ങുന്നത്. വയറിളക്കരോഗങ്ങൾ തടയാം, ജീവൻ രക്ഷിക്കാം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

ക്യാമ്പയിൻ കാലയളവിൽ എല്ലാ ജില്ലകളിലും ബോധവത്കരണം ശക്തമാക്കുന്നതിനു പുറമെ പൊതു വിദ്യാഭാസവകുപ്പ്, വനിതാ ശിശു വികസനവകുപ്പ്, ജലവിഭവ വകുപ്പ്, ജലനിധി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് വകുപ്പ്തല ഏകോപന സമിതി യോഗങ്ങൾ സംഘടിപ്പിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ, വീടുകൾ എന്നിവയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കും.

മുലയൂട്ടൽ പ്രോത്സാഹിപ്പിക്കൽ, പ്രതിരോധ കുത്തിവെപ്പ് (റോട്ടാ വൈറസിനെതിരെ) ഉറപ്പാക്കൽ, കുടിവെള്ളം അണുവിമുക്തമാക്കൽ, കൃത്യമായ കുടിവെള്ള ഗുണനിലവാര പരിശോധന, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജനം, കൈകഴുകൽ പ്രോത്സാഹിപ്പിക്കൽ, ആരോഗ്യ കേന്ദ്രങ്ങൾ അങ്കണവാടികൾ എന്നിവയിൽ ഓ.ആർ.എസ്-സിങ്ക് എന്നിവ ഉറപ്പാക്കൽ, പൊതു ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയ്ക്കായുള്ള നടപടികളാണ് മുഖ്യമായും സ്വീകരിക്കുന്നത്. കൂടാതെ വ്യക്തിശുചിത്വം പാലിക്കുക, ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനുമുന്പും സോപ്പുപയോഗിച്ച് കൈകൾ കഴുകുക, കുഞ്ഞുങ്ങളെ മുലയൂട്ടുമ്പോഴും കുഞ്ഞുങ്ങളുടെ വിസർജ്യം കൈകാര്യം ചെയ്യുമ്പോഴും പാലിക്കേണ്ട ശുചിത്വനടപടികൾ, ഓ.ആർ.എസിന്റെ പ്രാധാന്യം, അത് തയാറാകുന്ന വിധം എന്നിവ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണവും കാമ്പയിനിന്റെ ഭാഗമാണ്.

ഇന്ധനം കന്നാസില്‍വേണം, ജീവനൊടുക്കാനല്ല, ജീവിക്കാനാണ്

കൊല്ലം. ആത്മഹത്യയും അക്രമവും നടത്തുന്നവര്‍ക്ക് പെട്രോള്‍ ഒരു അവശ്യവസ്തുവായത് മൂലം വലയുന്നത് സാധാരണക്കാര്‍.ഇന്ധനം വാഹനത്തിലല്ലാതെ നല്‍കരുതെന്ന നിര്‍ദ്ദേശം മൂലം വലയുന്നത് ജീവിക്കാന്‍ നെട്ടോട്ടമോടുന്നവരാണ്.

ജനറേറ്ററില്‍ ,ജെസിബി ഹിറ്റാച്ചി തുടങ്ങിയ ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യത്തിനുപോലും പെട്രോള്‍ വാങ്ങാനാവില്ലെന്ന നിലയാണ്. പെട്രോള്‍ വാങ്ങാന്‍ കുപ്പിയുമായെത്തുന്നവര്‍ക്ക് ഇതു കിട്ടില്ലെന്നുമാത്രമല്ല. ആള്‍ സംശയമുനയിലാവുകയും ചെയ്യും. ഹിറ്റാച്ചിയും ജെസിബിയുമെല്ലാം പമ്പിലെത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് വലിയ ബുദ്ധിമുട്ടിലാണ്.

മാത്രമല്ല. പ്രവര്‍ത്തനം നടക്കുന്നിടത്തുനിന്നും ഇത് പമ്പുവരെ എത്തുന്നതിന്‍റെ ഇന്ധനചിലവ് നഷ്ടവുമാണ്. അത് സാധാരണ ജോലിക്കാര്‍ക്ക് താങ്ങാനാവില്ല. കടകളിലെല്ലാം ചെറുതും വലുതുമായ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കാലമായതും വൈദ്യുതി നിയന്ത്രണം എന്ന പ്രശ്നവും മൂലം ജനറേറ്ററുകള്‍ക്ക് ഇന്ധനം എല്ലാദിവസവും ആവശ്യമാണ്. ഇതിനുവേണ്ടി പല/ിടത്തും നടന്നു നിരാശരാകേണ്ട നിലയിലാണ് വ്യാപാരികള്‍.

പെട്രോള്‍ ജീവസന്ധാരണാവശ്യങ്ങള്‍ക്ക് വാങ്ങിയെടുക്കേണ്ടവര്‍ക്ക് പ്രത്യേകനിബന്ധനകളോടെ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി. കാലവര്‍ഷം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ കനത്ത വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാനാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.

ജൂണ്‍ 30 വരെ ദിവസേന വൈകീട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷം ദുര്‍ബലമായത്.

ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് നിലവില്‍ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. മഴ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നിയന്ത്രണം നീണ്ടുപോയേക്കുമെന്ന സൂചനയും കെഎസ്ഇബി നല്‍കുന്നുണ്ട്.

2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശകരമായി നടക്കുന്ന വേളയില്‍ കെഎസ്ഇബി പ്രഖ്യാപിച്ച രാത്രികാല വൈദ്യുതി നിയന്ത്രണത്തിനെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ഉയരുന്നത്. മത്സരങ്ങള്‍ തത്സമയം കാണാന്‍ കാത്തിരിക്കുന്ന കായികപ്രേമികളെയും യുവാക്കളെയും ഈ തീരുമാനം കടുത്ത ബുദ്ധിമുട്ടിലാക്കും.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഈ വൈദ്യുതി നിയന്ത്രണം അടിയന്തരമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടു. എന്നാല്‍, അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതും പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തിലെ കുറവും കാരണം മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് അധികൃതരുടെ വിശദീകരണം.