ഇന്ധനം കന്നാസില്‍വേണം, ജീവനൊടുക്കാനല്ല, ജീവിക്കാനാണ്

കൊല്ലം. ആത്മഹത്യയും അക്രമവും നടത്തുന്നവര്‍ക്ക് പെട്രോള്‍ ഒരു അവശ്യവസ്തുവായത് മൂലം വലയുന്നത് സാധാരണക്കാര്‍.ഇന്ധനം വാഹനത്തിലല്ലാതെ നല്‍കരുതെന്ന നിര്‍ദ്ദേശം മൂലം വലയുന്നത് ജീവിക്കാന്‍ നെട്ടോട്ടമോടുന്നവരാണ്. ജനറേറ്ററില്‍ ,ജെസിബി ഹിറ്റാച്ചി തുടങ്ങിയ ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യത്തിനുപോലും പെട്രോള്‍ വാങ്ങാനാവില്ലെന്ന നിലയാണ്. പെട്രോള്‍ വാങ്ങാന്‍ കുപ്പിയുമായെത്തുന്നവര്‍ക്ക് ഇതു കിട്ടില്ലെന്നുമാത്രമല്ല. ആള്‍ സംശയമുനയിലാവുകയും ചെയ്യും. ഹിറ്റാച്ചിയും ജെസിബിയുമെല്ലാം പമ്പിലെത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് വലിയ ബുദ്ധിമുട്ടിലാണ്. മാത്രമല്ല. പ്രവര്‍ത്തനം നടക്കുന്നിടത്തുനിന്നും ഇത് പമ്പുവരെ എത്തുന്നതിന്‍റെ ഇന്ധനചിലവ് നഷ്ടവുമാണ്. അത് സാധാരണ ജോലിക്കാര്‍ക്ക് താങ്ങാനാവില്ല. കടകളിലെല്ലാം … Continue reading ഇന്ധനം കന്നാസില്‍വേണം, ജീവനൊടുക്കാനല്ല, ജീവിക്കാനാണ്