Home Blog Page 557

ചിരി മടക്കം,ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും

കൊച്ചി. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ഇന്ന് പത്തിന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം. ഇന്നലെ രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

എറണാകുളം ടൌൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി, നടന്മാരായ മമ്മൂട്ടി മോഹൻ ലാൽ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനം തുടരുന്നു

ദിസ് പൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനം ഇന്ന് പൂർത്തിയാകും.രാവിലെ പ്രധാനമന്ത്രി ഗുവാഹത്തിയിലെ ബോറഗാവിലുള്ള സ്വാഹിദ് സ്മാരക ക്ഷേത്രത്തിൽ രക്തസാക്ഷികൾക്ക് ആദരവ് അർപ്പിക്കും.അതിന് ശേഷം ദിബ്രുഗഡിലെ നംരൂപിലെ അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ പദ്ധതിക്കായി ഭൂമി പൂജ നടത്തും. ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.അസമിൽ ഏകദേശം 15,600 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.

ഫയൽ മുഖ്യമന്ത്രിക്കുമുന്നിൽ,തടവുകാരിൽ നിന്ന് കൈക്കൂലി കേസിൽ ഡിഐജി എം കെ വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു

തിരുവനന്തപുരം. തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങി എന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു.. എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.. ഇന്നലെയാണ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്തിയത്.. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. തുടർന്നും ജയിൽ ആസ്ഥാനത്തെ ഡിഐജിയെ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന വിജിലൻസ് ഡയറക്ടറുടെ ശിപാർശ രണ്ടു ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശ സഹിതം ചീഫ് സെക്രട്ടറിക്കു കൈമാറി. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിക്കായി കൈമാറിയത്.

ശബരിമല സ്വർണ്ണക്കൊള്ള,  ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി.. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയായിരുന്നു സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.. തുടർ അറസ്റ്റുകളും ഉടൻ ഉണ്ടായേക്കും.. സ്വർണ്ണത്തിന് നൽകിയ 15 ലക്ഷത്തിന് പുറമെ സ്പോൺസർഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിട്ടുണ്ടെന്നാണ്  അറസ്റ്റിലായ ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.. ഈ തുക ഉണ്ണികൃഷ്ണൻ പോറ്റി മറ്റാർക്കെല്ലാം നൽകി എന്നതാണ് SIT അന്വേഷിക്കുന്നത്..

ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

പത്തനംതിട്ട.തമിഴ്നാട്ടിൽ നിന്നും വനമാർഗ്ഗം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീർത്ഥാടകർ  വനത്തിൽ കുടുങ്ങി

അച്ചൻകോവിലിനും കോന്നിയ്ക്കും ഇടയിലുളള വനപ്രദേശത്താണ് കുടുങ്ങിയത്മണ്ണാറപ്പാറ, നടുവത്തുംമൂഴി സ്റ്റേഷനിലെ വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി.


തിരുനെൽവേലിയിൽ നിന്നുളള 24 പേരടങ്ങുന്ന സംഘത്തിൽ കുട്ടിയും പ്രായമായ ആളും ഉൾപ്പെട്ടിട്ടുണ്ട്


വനം വകുപ്പും പോലീസും സംഘവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു

തീർത്ഥാടക  സംഘത്തെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു


കോന്നി പോലീസും സ്ഥലത്ത് എത്തിയിരുന്നു.

അയ്യപ്പഭക്തരെ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുന്നു…

ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്ക്

പാലക്കാട്. വാളയാറിൽ അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.

പൊടിയൻ കൊച്ചാട്ടന്റെ ചായക്കടയിൽ മോഷണം

അടൂർ.ഇന്നലെ രാവിലെയാണ് മോഷണം നടന്നത്

10000 രൂപയുടെ ഇൻവെർട്ടർ ബാറ്ററി അടക്കം മോഷണം പോയി

50000രൂപയുടെ സാധനങ്ങൾ മോഷണം പോയെന്ന് കടയുടമ സുജാത
രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്

‘കടയെക്കുറിച്ച് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയത്’

അടൂർ പോലീസ് എടുത്ത് അന്വേഷണം തുടങ്ങി

ഫ്ലവേഴ്സ് ടിവിയിലെ കോമഡി താരം രാജേഷ് കൊട്ടാരത്തിലിൻ്റെ കടയിലാണ് മോഷണം നടന്നത്

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശൂർ. പഴുവിൽ വെസ്റ്റ് ഭാഗത്ത്
വീട്ടിലെ അടുക്കളയിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്

ശനി വൈകിട്ട് 5.30ഓടെയാണ് സംഭവം

തൃപ്രയാറിൽ തയ്യൽ കട നടത്തുന്ന സുൽഫത്ത് വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് ഹനീഫയും മകളും പോയതിനാല്‍ സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല

തുന്നിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു

തുടർന്ന് നാട്ടുകാർ ചേർന്ന് അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും സമീപം കാണപ്പെട്ടു

അന്തിക്കാട്  പൊലീസ്  പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

മെറ്റാ ഗ്ലാസ് ധരിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  പ്രവേശിച്ച ആൾക്കെതിരെ കേസ്

തിരുവനന്തപുരം. മെറ്റാ ഗ്ലാസ് ധരിച്ച്  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  പ്രവേശിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു… ശ്രീലങ്കൻ സ്വദേശിയായ തിരുനീപ്പനെതിരെയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് കേസ് എടുത്തത്.

ഇന്നലെയാണ് മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള കണ്ണട ഉപയോഗിച്ച് ഇയാൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചിത്രങ്ങൾ പകർത്തിയത്.. തുലാഭാരം മണ്ഡപത്തിന്റെ അടക്കമുള്ള ദൃശ്യങ്ങൾ ആണ് ഇയാൾ പകർത്തിയത്… കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം സംഭവത്തിൽ കേസ് എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ജമ്യത്തിൽ വിട്ടയച്ചു.

Rep image,

ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കേസ്  ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് .വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് അതിഥി തൊഴിലാളി രാംനാരായണൻ ഭയ്യാ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും നിലവിൽ അഞ്ചുപേരുടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം ആകും ഇനി തുടർനടപടികൾ. അതേസമയം പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉയർത്തി ഡിവൈഎഫ്ഐ രംഗത്തെത്തി. അറസ്റ്റിലായ അഞ്ചുപേരിൽ നാലുപേരും ആർഎസ്എസ് ബിജെപി പ്രവർത്തകരും മുൻപ് ക്രിമിനൽ കേസിൽ അകപ്പെട്ടിട്ടുള്ളവരും ആണ്. ബുധനാഴ്ചയായിരുന്നു രാംനാരായണൻ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെടുന്നത്.