27.4 C
Kollam
Thursday 5th November, 2026 | 11:44:12 PM
Home News Breaking News മെറ്റാ ഗ്ലാസ് ധരിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  പ്രവേശിച്ച ആൾക്കെതിരെ കേസ്

മെറ്റാ ഗ്ലാസ് ധരിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  പ്രവേശിച്ച ആൾക്കെതിരെ കേസ്

Advertisement

തിരുവനന്തപുരം. മെറ്റാ ഗ്ലാസ് ധരിച്ച്  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  പ്രവേശിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു… ശ്രീലങ്കൻ സ്വദേശിയായ തിരുനീപ്പനെതിരെയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് കേസ് എടുത്തത്.

ഇന്നലെയാണ് മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള കണ്ണട ഉപയോഗിച്ച് ഇയാൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചിത്രങ്ങൾ പകർത്തിയത്.. തുലാഭാരം മണ്ഡപത്തിന്റെ അടക്കമുള്ള ദൃശ്യങ്ങൾ ആണ് ഇയാൾ പകർത്തിയത്… കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം സംഭവത്തിൽ കേസ് എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ജമ്യത്തിൽ വിട്ടയച്ചു.

Rep image,