Home Blog Page 559

അമ്മ, മകനെ കഴുത്ത് ഞെരിച്ച് കൊന്നു

കോഴിക്കോട് .കാക്കൂരിൽ അമ്മ, മകനെ കഴുത്ത് ഞെരിച്ച് കൊന്നു

6 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്

നരിക്കുനി കെ എസ് എഫ് ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു

അനുവിന് മാനസിക പ്രശ്നം ഉണ്ടെന്ന് കുടുംബം

കുട്ടിയുടെ മൃതദേഹം നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

നഗരസഭയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണമോതിരം കാണാതായി

കായംകുളം. നഗരസഭയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണമോതിരം കാണാതായ സംഭവത്തിൽ പരാതി

കായംകുളം ഡിവൈഎസ്പിക്ക്  യൂത്ത് കോൺഗ്രസ്‌ നേതാവ് നൗഫൽ ചെമ്പക്കപ്പിള്ളി

സ്വർണം കാണാതായ സംഭവത്തിൽ നഗരസഭ അധ്യക്ഷയുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യം

ഹരിത കർമ്മ സേന അംഗങ്ങൾക്ക് മാലിന്യം ശേഖരിക്കുന്നതിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണമോതിരമാണ് കാണാതായത്

യഥാർത്ഥ അവകാശിയുടെ അടുക്കൽ തിരികെ ഏൽപ്പിക്കാൻ വേണ്ടി കായംകുളം നഗരസഭയുടെ അധ്യക്ഷയെ ഏൽപ്പിച്ചിരുന്നു

2023 ഡിസംബറിലാണ് മോതിരം കളഞ്ഞുകിട്ടിയത്

Rep image

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPMൽ പരാതി

ആലപ്പുഴ.തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആലപ്പുഴ CPIMൽ പരാതി

വോട്ടുകൾ മറ്റു വാർഡുകളിലേക്ക് മാറ്റിയത് തോൽവിക്ക് കാരണമായി എന്ന് ഒരു വിഭാഗം

ചില നേതാക്കൾക്ക് ജയിക്കാൻ വേണ്ടി വോട്ടുകൾ മാറ്റി

തോറ്റ വനിതാ സ്ഥാനാർഥി CPM സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി

ആലപ്പുഴ നഗരസഭ ഭരണം നഷ്ടമായതിന് പിന്നിൽ ഉറച്ച പാർട്ടി വോട്ടുകൾ മറ്റ് വാർഡുകളിലേക്ക് മാറ്റിയത്

ചില സ്ഥാനാർഥികൾ തോൽക്കാൻ ഇത് കാരണമായി
പാർട്ടി ശക്തികേന്ദ്രങ്ങളിലെ മൂന്നു വാർഡുകളിൽ തോറ്റത് വിഭാഗീയതമൂലം

തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട

മലപ്പുറം .തേഞ്ഞിപ്പലത്ത് എംഡി എം എ വേട്ട

239 ഗ്രാം എംഡി എം എയുമായി നാലുപേർ അറസ്റ്റിൽ
തേഞ്ഞിപ്പലം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്
വാഹന പരിശോധനയിലാണ് ലഹരി വേണ്ട

പ്രതികളിൽ നിന്ന് പണവും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്

പണം കൊടുത്താണ് സ്വർണ്ണം വാങ്ങിയതെന്നു ഗോവർദ്ധൻ

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള
.പണം കൊടുത്താണ് സ്വർണ്ണം വാങ്ങിയതെന്നു ഗോവർദ്ധൻ 

ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ കൈമാറി

സ്വർണ്ണം വാങ്ങാൻ ഡെപ്പോസിറ്റ് ആയി ഒന്നരക്കോടി നൽകി

പണം നൽകിയതിന്റെ തെളിവുകളും എസ്ഐടിക്ക് മുമ്പിൽ ഹാജരാക്കി
റിമാൻഡിലുള്ള പങ്കജ് ഭണ്ടാരി ഗോവർദ്ധൻ എന്നിവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങും

നഗരത്തിൽ റിട്ടയേർഡ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൊച്ചി. നഗരത്തിൽ റിട്ടയേർഡ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

പോണേക്കര  പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ (70) യാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്

വീട്ടിനുള്ളിലെ കിടക്കയിലാണ്  രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നു.

രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാന സ്കൂൾ കലോത്സവം: മോഹൻലാൽ മുഖ്യാതിഥി

ജനുവരി 14 മുതൽ 18 വരെ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഇത്തവണ തൃശൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്.

കലോത്സവപ്പന്തലിന്റെ കാൽനാട്ട് കർമവും ലോഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പങ്കെടുക്കും.
ഹൈസ്കൂൾ വിഭാഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാഗത്തിൽ 105, സംസ്കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെയാണ് കലോത്സവത്തിലെ മത്സരയിനങ്ങൾ.

സമൂഹത്തെ നന്നാക്കാനുള്ള അപൂർവ്വ വിദൂഷകവിദ്യ 

മലയാള സമൂഹത്തെ നന്നാക്കാനുള്ള വിദൂഷകവിദ്യ സൂക്ഷിച്ച അപൂർവ്വ ചലച്ചിത്രകാരനാണ് വിട പറയുന്നത്. സാമൂഹിക ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സറ്റയറിക്കലായി അത് ജനങ്ങൾക്ക് ഉപകാരപ്പെടുത്തുകയും ചെയ്ത പ്രതിഭയാണ് ശ്രീനിവാസൻ. രാഷ്ട്രീയം, ഭക്തി, പൊതുജീവിതം, സിനിമ സർക്കാരുദ്യോഗം എന്നിവയൊക്കെ അദ്ദേഹത്തിൻ്റെ തൂലികയിൽ വിമർശിച്ച് നല്ല വഴിക്ക് നടത്തപ്പെട്ട കാലമാണ് കടന്നുപോയത്

നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.

പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി.

1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.

‘ പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ.
സത്യൻ അന്തിക്കാട് , പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് അന്ത്യം രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 48 വർഷം നീണ്ട സിനിമ ജീവിതത്തിൽ 200 ൽ അധികം സിനിമകളിൽ അഭിനയിച്ചു. രണ്ട് സിനിമകൾ സംവിധാനം ചെയ്തു. അഞ്ച് സംസ്ഥാന അവാർഡുകൾ നേടി.

സാമൂഹിക വിമർശനത്തിലൂന്നിയ തിരക്കഥകൾ മലയാളത്തിൻ്റെ എക്കാലത്തേയും മികച്ച ആത്മവിമർശനങ്ങളായി മാറി.

കണ്ണൂർ പാട്യത്ത് ഉണ്ണി ലക്ഷ്മി ദമ്പതികളുടെ മകനാണ്. അഭിനയിക്കാനായി സിനിമാ രംഗത്ത് എത്തി യാദൃശ്ചികമായി പ്രിയദർശൻ്റെ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് തിരക്കഥ എഴുതി തുടക്കം. മലയാളത്തിലെ എക്കാലത്തേയും മികച്ച പൊതു വിമർശന ചിത്രങ്ങൾ തൂലികയിൽ പിറന്നു. ആദ്യകാലത്ത് അവാർഡു സിനിമകളിൽ സജീവം.

വിമലയാണ് ഭാര്യ’ നടന്മാരായ വിനീതും ധ്യാനുമാണ് മക്കൾ

സിറിയയിലേക്ക് അമേരിക്കൻ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് താവളങ്ങൾക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം.

നിരവധി ഐ എസ് ഭീകരരെ വധിച്ചതായി അമേരിക്ക


ഓപ്പറേഷൻ ഹോക്കൈ സ്‌ട്രൈക്ക് അമേരിക്കൻ സൈന്യത്തിനു നേരെ ഡിസംബർ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്.

നിരവധി ഐ എസ് ഭീകരരെ വധിച്ചതായും പ്രതികാരനടപടികൾ തുരുമെന്നും അമേരിക്ക.

ഐസിസ് പോരാളികളുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളുമാണ് ആക്രമണത്തിൽ ലക്ഷ്യം വച്ചതെന്ന് പീറ്റ് ഹെഗ്‌സേത്ത് സമൂഹമാധ്യമപോസ്റ്റിൽ

അമേരിക്കൻ ആക്രമണത്തിന് സിറിയൻ പ്രസിഡന്റിന്റെ പൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.