Home Blog Page 776

അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ; കേരളത്തിൽ 39 ഒഴിവ്

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിലായി 1865 ഒഴിവുണ്ട്. ഇതിൽ 39 ഒഴിവ് കേരളത്തിലാണ്. ലക്ഷദ്വീപിൽ ഒരു ഒഴിവുമുണ്ട്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി ഓൺലൈൻ പരീക്ഷയുണ്ടാവും.

വിവിധ ഓഫീസ്/ ബ്രാഞ്ചുകളിലായി ഒരു വർഷമാണ് പരിശീലനം. കേരളത്തിൽ എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോഴിക്കോട്,മലപ്പുറം,വയനാട്, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ഓഫീസ്/ ബ്രാഞ്ചുകളിലായിരിക്കും പരിശീലനം.

സ്‌റ്റൈപ്പെൻഡ്
മെട്രോ നഗരങ്ങളിൽ 20,000 രൂപ, നഗരങ്ങളിൽ 18,000 രൂപ, അർധനഗര-ഗ്രാമ മേഖലകളിൽ 15,000 രൂപ.

വിദ്യാഭ്യാസയോഗ്യത
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേടിയ ബിരുദം. 01.04.2022-ന് മുൻപോ 01.04.2026.-ന് ശേഷമോ നേടിയ യോഗ്യത പരിഗണിക്കില്ല. അപേക്ഷിക്കുന്ന സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ പ്രാദേശികഭാഷ (കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.

പ്രായം
20-28 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.

പരീക്ഷ
തിരഞ്ഞെടുപ്പിനായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയായിരിക്കും നടത്തുക. മേയ്, ജൂൺ മാസങ്ങളിലായിരിക്കും പരീക്ഷ. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് 100 ചോദ്യങ്ങളുണ്ടാവും. ജനറൽ/ ഫിനാൻഷ്യൽ അവേർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടർ/ സബ്ജക്ട് നോളജ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോഡക്ടുകളും സർവീസുകളും എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോഡക്ടുകളെയും സർവീസുകളെയും കുറിച്ച് അറിയാനുള്ള ലിങ്ക് വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

അപേക്ഷ
എൻ.എ.ടി.എസ്. പോർട്ടലിൽ രജിസ്റ്റർചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 19.

വിവരങ്ങൾക്ക്: www.unionbankofindia.bank.in

ഒരു മാസം കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികള്‍

മോശം കൊളസ്ട്രോൾ അമിതമായി അടിഞ്ഞുകൂടുന്നത് കാലക്രമേണ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.

ചീത്ത കൊളസ്ട്രോള്‍ 30 ദിവസങ്ങള്‍ കൊണ്ട് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

  1. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ആദ്യം എണ്ണയില്‍ പൊരിച്ച അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഒരു മാസം കൊണ്ട് കൊളസ്ട്രോൾ നിലയിലെ വ്യത്യാസം അറിയാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നത്.

  1. പ്രോസസിഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ബര്‍ഗര്‍, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

  1. കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗം ഒഴിവാക്കുക

കാര്‍ബോഹൈട്രേറ്റിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

  1. റെഡ് മീറ്റിന്‍റെ അമിത ഉപയോഗം കുറയ്ക്കുക

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും പരമാവധി ഡയറ്റില്‍ നിന്നും കുറയ്ക്കുക.

  1. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒരു മാസത്തേക്ക് ഡയറ്റില്‍ നിന്ന് ഒഴിവാക്കി നോക്കൂ.

  1. നാരുകളും ആരോഗ്യകരമായ കൊഴുപ്പും

നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ഓട്സ്, ഫ്ലക്സ് സീഡ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

  1. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്.

  1. വ്യായാമം

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പ്രധാന മര്‍ഗമാണ്.

  1. പുകവലിയും മദ്യപാനവും ഒഴിവാക്കുക

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

  1. സ്ട്രെസ്

സ്ട്രെസ് കുറയ്ക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

തമിഴ്‌നാട്ടിൽ ഭരിക്കാൻ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് വിജയ്, പിന്തുണച്ചത് കോൺഗ്രസ് മാത്രം; ഒപ്പമാരൊക്കെയെന്നതിൽ അവ്യക്തത തുടരുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ടിവികെ തലവൻ വിജയ്. ഗവർണറോടാണ് തനിക്ക് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടത്. എന്നാൽ പരസ്യമായി കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Also Read: കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

മറ്റ് പാർട്ടികളിൽ മുസ്ലിം ലീഗടക്കം ഡിഎംകെയുടെ ഭാഗമായി തുടരുമെന്ന നിലപാടിലാണ്. ടിവികെയെ പുറത്തുനിന്ന് പിന്തുണക്കാമെന്ന നിലപാടിലാണ് എഐഎഡിഎംകെ. എന്നാൽ അവരുമായി സഖ്യമുണ്ടാക്കാനില്ലെന്ന നിലപാടിലാണ് ടിവികെ.

മറ്റ് പാർട്ടികളിൽ വിസികെയും സിപിഐയും ടിവികെയ്ക്ക് ഒപ്പമില്ലെന്ന നിലപാട് വ്യക്തമാക്കി. സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നാല് സീറ്റുള്ള പിഎംകെയാകുമോ ടിവികെയുടെ ഘടകക്ഷിയാകുന്ന അടുത്ത പാർട്ടിയെന്നാണ് ഉറ്റുനോക്കുന്നത്. പക്ഷെ കോൺഗ്രസും പിഎംകെയും ചേർന്നാലും ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയാണ്. അങ്ങനെ വന്നാൽ ഒരു സീറ്റുള്ള ഡിഎംഡികെ, എഎംഎംകെ എന്നിവരെ ഒപ്പം കൂട്ടാനാവും ടിവികെയുടെ ശ്രമം. പലരുമായും ചർച്ച നടക്കുന്നുണ്ടെങ്കിലും ടിവികെയ്ക്ക് ഒപ്പം ഇപ്പോഴൊരു സഖ്യമുണ്ടാക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾക്ക് പലതരത്തിലുള്ള സന്ദേഹങ്ങളുമുണ്ടെന്നാണ് വിവരം. അതേസമയം മെയ് ഏഴിന് ഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലേറാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്.

Also Read: മമതയെ കാണാൻ അഖിലേഷ്, ബംഗാളിൽ എത്തും; ലക്ഷ്യം പ്രതിപക്ഷ ഐക്യം

ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്.

മമതയെ കാണാൻ അഖിലേഷ്, ബംഗാളിൽ എത്തും; ലക്ഷ്യം പ്രതിപക്ഷ ഐക്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിനിടെ, മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താൻ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വ്യാഴാഴ്ച ബം​ഗാളിൽ എത്തുന്ന അഖിലേഷ് യാദവ്, മമത ബാന‍ർജിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ തുടർവിജയങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളെ ഒറ്റക്കെട്ടായി നിർത്താനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് അഖിലേഷിൻ്റെ സന്ദർശനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഉൾപ്പെടെ യോ​ഗത്തിൽ ചർച്ചയാകും.

Also Read: സമാധാനം പുലരുന്നു; അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി പ്രതികരിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാക്കളിൽനിന്ന് തനിക്ക് പിന്തുണ ലഭിച്ചതായി മമത ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ​ഹേമന്ത് സോറൻ എന്നിവരിൽനിന്ന് ലഭിച്ച പിന്തുണ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം തെരഞ്ഞെടുപ്പിലേറ്റ പരാജയം അം​ഗീകരിക്കാൻ മമത തയ്യാറായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് നിലപാടെടുത്ത മമത, രാജ് ഭവനിലേക്ക് പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോ​ഗിച്ച് തൃണമൂൽ കോൺ​ഗ്രസിനെ പരാജയപ്പെടുത്തിയെന്നും ധാർമിക വിജയം തങ്ങൾക്കാണെന്നുമാണ് മമതയുടെ നിലപാട്.

ബം​ഗാളിലെ 294 അം​ഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 206 സീറ്റുകൾ പിടിച്ചാണ് ബിജെപി വൻ മുന്നേറ്റം നടത്തിയത്. ബം​ഗാളിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി സർക്കാർ അധികാരത്തിലേക്ക് എത്തുന്നത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺ​ഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2021ൽ 212 സീറ്റുകൾ പിടിച്ചായിരുന്നു മമത സ‍ർക്കാർ മൂന്നാമതും അധികാരത്തിലേറിയത്. അന്ന് 77 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരുന്നത്.

സമാധാനം പുലരുന്നു; അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്ക്, ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കും

വാഷിംഗ്ടൺ: ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് (axios) റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്. പിന്നീട് ചർച്ച നടക്കും. ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം.

Also Read: പുലർച്ചെ ഒറ്റയ്ക്ക് ബസ് സ്റ്റോപ്പിൽ കണ്ട യുവതിയെ ഒന്നിനുപുറകെ ഒന്നായി സമീപിച്ച് 40 പുരുഷന്മാർ; വേഷം മാറിയെത്തിയത് കമ്മീഷണർ!

അതേസമയം, ആണവായുധ പദ്ധതി ഇറാൻ ഉപേക്ഷിക്കേണ്ടി വരും. ഇറാന്റെ മേലുള്ള ഉപരോധങ്ങൾ അമേരിക്ക പടിപടിയായി നീക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പുലർച്ചെ ഒറ്റയ്ക്ക് ബസ് സ്റ്റോപ്പിൽ കണ്ട യുവതിയെ ഒന്നിനുപുറകെ ഒന്നായി സമീപിച്ച് 40 പുരുഷന്മാർ; വേഷം മാറിയെത്തിയത് കമ്മീഷണർ!

ഹൈദരാബാദ്: സ്ത്രീസുരക്ഷ നേരിട്ട് പരിശോധിക്കാൻ യൂനിഫോം അഴിച്ച് സാധാരണ വേഷത്തിൽ വനിതാ പോലീസ് കമ്മീഷണർ തെരുവിലിറങ്ങി. ഹൈദരാബാദിലെ മൽക്കാജ്‌ഗിരി പൊലീസ് കമ്മീഷണറായ സുമതിയാണ് പുലർച്ചെ തനിച്ച് റോഡിലിറങ്ങിയത്. സ്ത്രീകൾ രാത്രികാലത്ത് നഗരത്തിൽ നേരിടുന്ന സുരക്ഷാ വെല്ലുവിളി മനസ്സിലാക്കാൻ വേണ്ടി നടത്തിയ പരിശോധന വൻ കൈയ്യടി നേടി. സാധാരണ വേഷത്തിൽ, പൊലീസ് അകമ്പടിയില്ലാതെ രാത്രി വൈകി ബസ് സ്റ്റോപ്പിൽ തനിച്ച് നിന്ന കമ്മീഷണർക്ക് ഞെട്ടിക്കുന്ന അനുഭവമാണുണ്ടായത്. 40-ഓളം പുരുഷന്മാർ ഇവരെ മോശം ഉദ്ദേശ്യത്തോടെ സമീപിച്ചു.

Also Read: യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാൽ; വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ്, എസ് എൻ ഡി പി യോഗത്തെ തകർക്കാൻ ഒരു പാർട്ടിക്കും ഒരു പുല്ലും ചെയ്യാനാകില്ലന്നും വെള്ളാപ്പള്ളി നടേശൻ

പുലർച്ചെ 12:30 മുതൽ 3:30 വരെ മൂന്ന് മണിക്കൂർ സമയമാണ് അവർ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ തനിച്ച് ചിലവഴിച്ചത്. ഈ മൂന്ന് മണിക്കൂറിനുള്ളിൽ 40-തോളം പുരുഷന്മാർ അവരെ സമീപിച്ചു. ഇതിൽ പലരും മദ്യപിച്ചിരുന്നതായും കഞ്ചാവ് പോലുള്ള ലഹരിക്ക് അടിമപ്പെട്ടവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് കമ്മീഷണറാണെന്ന് തിരിച്ചറിയാതെയാണ് യുവാക്കളും വിദ്യാർത്ഥികളും സ്വകാര്യ-സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ മോശമായി പെരുമാറിയത്. രാത്രി പൊതുസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ദുരനുഭവം സംബന്ധിച്ച് പരാതികൾ കൂടിവരുന്ന സാഹചര്യത്തലാണ് കമ്മീഷണർ വേഷം മാറിയെത്തിയത്.

നഗരത്തിലെ രാത്രികാലത്തെ സാഹചര്യം നേരിട്ട് പഠിക്കുകയായിരുന്നു ലക്ഷ്യം. തന്നെ സമീപിച്ച 40 പുരുഷന്മാരുടെയും ഐഡി കാർഡുകൾ പരിശോധിച്ച പൊലീസ്, അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരെയെല്ലാം താക്കീത് നൽകി വിട്ടയച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിൽ എല്ലാവർക്കും കർശന നിർദേശം. 25 വർഷം മുൻപ് തന്റെ സർവീസിന്റെ തുടക്കകാലത്ത് കാസിപ്പേട്ട് റെയിൽവേ സ്റ്റേഷന് സമീപത്തും സുമതി സമാനമായ രീതിയിൽ ‘അണ്ടർകവർ’ ഓപ്പറേഷൻ നടത്തിയിരുന്നു. തെലങ്കാന കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥയായ അവർ മെയ് 1-നാണ് മൽക്കാജ്‌ഗിരി കമ്മീഷണറായി ചുമതലയേറ്റത്. കമ്മീഷണറുടെ ഈ ധീരമായ നടപടിയെ ഹൈദരാബാദിലെ സ്ത്രീകളും പൊതുജനങ്ങളും വലിയ രീതിയിൽ പ്രശംസിച്ചു.

കരുനാഗപ്പള്ളിയിൽ ബിജെപിക്ക് വൻ മുന്നേറ്റം; ജിതിൻ ദേവ് ഫാക്ടർ വോട്ട് വിഹിതം 18.6 ശതമാനത്തിലേക്ക് ഉയർത്തി

കരുനാഗപ്പള്ളിയിൽ ബിജെപിക്ക് വൻ മുന്നേറ്റം; ജിതിൻ ദേവ് ഫാക്ടർ വോട്ട് വിഹിതം 18.6 ശതമാനത്തിലേക്ക് ഉയർത്തി

Published on: May 6, 2026 | Local News


കരുനാഗപ്പള്ളി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കരുനാഗപ്പള്ളി മണ്ഡലത്തിൽ ബിജെപി വോട്ട് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് മണ്ഡലം നിലനിർത്തിയെങ്കിലും, ബിജെപി സ്ഥാനാർത്ഥി വി.എസ്. ജിതിൻ ദേവ് നേടിയ വോട്ടുകൾ ഇരുമുന്നണികളുടെയും വോട്ട് ബാങ്കുകളെ കാര്യമായി സ്വാധീനിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മറ്റ് പ്രധാന മുന്നണികൾ പ്രചാരണം ആരംഭിച്ച് ഏറെ വൈകിയാണ് വി.എസ്. ജിതിൻ ദേവിനെ ബിജെപി കരുനാഗപ്പള്ളിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ ബിജെപി സംഘടനാ സംവിധാനം പല ബൂത്തുകളിലും ദുർബലമായിരുന്നിട്ടും, ജിതിൻ ദേവ് എന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വീകാര്യത വോട്ടർമാരെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കണക്കുകൾ ഒറ്റനോട്ടത്തിൽ (2026)

  • ✅ സി.ആർ. മഹേഷ് (INC): 82,593 വോട്ടുകൾ
  • ⚪ എം.എസ്. താര (CPI): 55,975 വോട്ടുകൾ
  • 🟠 വി.എസ്. ജിതിൻ ദേവ് (BJP): 32,121 വോട്ടുകൾ
നേരത്തെ പത്തനാപുരം മണ്ഡലത്തിൽ മത്സരിച്ചപ്പോഴും ബിജെപിയുടെ വോട്ട് ശതമാനം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം കരുനാഗപ്പള്ളിയിലേക്ക് മാറിയപ്പോൾ പത്തനാപുരത്ത് പാർട്ടിക്ക് വോട്ട് കുറഞ്ഞതും, കരുനാഗപ്പള്ളിയിൽ വോട്ട് വർദ്ധിച്ചതും സ്ഥാനാർത്ഥി എന്ന നിലയിലുള്ള സ്വാധീനത്തെ അടിവരയിടുന്നു.

2021 vs 2026: ബിജെപിയുടെ വളർച്ച

വർഷം ലഭിച്ച വോട്ടുകൾ വോട്ട് ശതമാനം
2021 12,144 7%
2026 32,121 18.6%

അഞ്ചുവർഷത്തിനിപ്പുറം ബിജെപി തങ്ങളുടെ വോട്ട് വിഹിതം ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ട് ശതമാനത്തിൽ ഇത്തവണ കുറവ് വന്നിട്ടുണ്ട്. തോൽവി നേരിട്ടെങ്കിലും, പ്രധാന മുന്നണികളുടെ ഭൂരിപക്ഷത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു എന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കരുനാഗപ്പള്ളിയിലെ മത്സരചിത്രം മാറ്റാൻ സാധ്യതയുണ്ട്.

#Karunagappally #KeralaElection2026 #VSJithinDev #BJPKerala #NDA #ElectionResults

യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാൽ; വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ്, എസ് എൻ ഡി പി യോഗത്തെ തകർക്കാൻ ഒരു പാർട്ടിക്കും ഒരു പുല്ലും ചെയ്യാനാകില്ലന്നും വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാലായിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യയിൽ തന്നെ സ്വാധീനം ചെലുത്താൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. അദ്ദേഹത്തിന്റെ സ്വാധീനത്താൽ ഒരുപാട് എംഎൽഎമാരെ കേരളത്തിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. വിഡി സതീശൻ മികച്ച പ്രതിപക്ഷനേതാവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

‘മുഖ്യമന്ത്രി ആരാകുമെന്ന് എനിക്കറിയില്ല. മൂന്ന് പേർ ഇതിന് പിന്നാലെ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനാണ്. ഏറ്റവും കൂടുതൽ ഭരണപരിചയമുള്ളത് രമേശ് ചെന്നിത്തലയ്ക്ക്. പ്രതിപക്ഷനേതാവെന്ന നിലയിൽ നല്ലപോലെ പ്രകടനം കാഴ്ചവച്ച വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലീം ലീഗിന്റെ രഹസ്യ ഒത്താശയുണ്ട്.

സതീശൻ നല്ല പ്രതിപക്ഷ നേതാവായിരുന്നു.ഇന്ത്യയിൽ കോൺഗ്രസ് എങ്ങനെ പോകണമെന്നും എങ്ങനെ നയിക്കണമെന്നും തീരുമാനിക്കാൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ഏറെ വില കോൺഗ്രസിനകത്തുണ്ട്. ഇന്ത്യയിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന കോൺഗ്രസ് നേതാവാണ്. കേന്ദ്രത്തിലിരുന്ന് കേരളത്തെ ഭരിക്കാൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. എന്നാൽ കറുകപ്പുല്ല് മാത്രം തിന്നാനുള്ള കേരളത്തിൽ അദ്ദേഹം വരുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇന്ത്യയിൽ എത്രയോ കരിമ്പിൻ തോട്ടങ്ങളാണുള്ളത്. കരിമ്പ് തിന്നാനുള്ള സൗകര്യമുള്ളപ്പോൾ ഈ കറുകപ്പുല്ല് തിന്നാൻ അദ്ദേഹം ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. എംഎൽഎമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്പി അദ്ദേഹമാണ്- വെള്ളാപ്പള്ളി പറഞ്ഞു.രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും വെള്ളാപ്പള്ളി സംസാരിച്ചു. ‘ഏറെ നാൾ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകാൻ കഴിയുന്ന നേതാവാണ് ചെന്നിത്തല.

കേന്ദ്രത്തിൽ പലമേഖലയിലും പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ജൂനിയറായിരുന്നവർ ഇന്ന് വലിയ നേതാക്കളായി ഉയർന്നപ്പോൾ പോലും ആരുമാകാൻ സാധിക്കാതെ, മറ്റുള്ളവർക്ക് അധികാരം കൊടുക്കുമ്പോൾ അത് സഹിച്ചും നിന്ന നേതാവാണ് ചെന്നിത്തല. എന്നാൽ പ്രതിപക്ഷനേതാവെന്ന നിലയിൽ വിഡി സതീശൻ മികച്ച പ്രവർത്തനം കാഴ്ചവച്ചു’- വെള്ളാപ്പള്ളി പറഞ്ഞു.

താൻ കാരണമാണ് പിണറായി സർക്കാർ തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികൾ മാത്രമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങനയേ പറയുകയുള്ളൂ. എസ്എൻഡിപി യോഗത്തെ തകർക്കാൻ ഒരുപാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. പലരും ഇത് പിളർത്താൻ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികൾ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 1560 രൂപ ഒറ്റയടിക്ക് വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.