Home Blog Page 777

വിതുര താലൂക്കാശുപത്രി കാഷ്വാലിറ്റിയിൽ നിന്ന് അണലിയെ പിടികൂടി

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ആണ് അണലിയെ കണ്ടെത്തി.
ഇന്ന് രാവിലെ ജീവനക്കാരാണ് അണലിയെ കണ്ടത്.
ഉടൻതന്നെ പരുത്തി പള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിച്ചു
ആർ ആർ ടി അംഗം റോഷിനി അണലി കുഞ്ഞിനെ പിടികൂടി.

ക്യാഷ്വാലിറ്റിയിൽ അണലി കുഞ്ഞ് സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിൽ കയറിയിരുന്നു.
ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു.
തുടർന്ന് RRT അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുത്തു.ഒരു അണലി പ്രസവിച്ച ഏകദേശം നാല്പത്തിലധികം കുഞ്ഞുങ്ങൾ ഉണ്ടാകും എന്നാണ് പറയുന്നത് അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും പരിസര പരിസരത്ത് ഉണ്ടാകാൻ സാധ്യത.

വെള്ളാപ്പള്ളി എതിരായി പ്രവർത്തിച്ചു, പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു ; കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കി യു പ്രതിഭ

ആലപ്പുഴ: കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ പറഞ്ഞു. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.  

സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്. കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവർത്തിച്ചു. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും യു പ്രതിഭ പ്രതികരിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകൾക്കായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്.

ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ ലഭിക്കും,ഇടതും തയ്യാര്‍ ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ ലഭിച്ചേക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്‌നാട് കോൺഗ്രസിന് നിർദേശം നൽകി.

ഇന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി യോഗവും ചേരും. കോൺ​ഗ്രസിന്റെ ഔദ്യോഗിക പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തും ഇന്ന് പുറത്തുവിടുമെന്നാണ് വിവരം. നിലവിൽ ടിവികെയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന പനയൂരിൽ കോൺഗ്രസ് എംഎൽഎമാർ വിജയ്‌യെ കാണാൻ സാധ്യതയുണ്ട്.

സർക്കാർ രൂപീകരണത്തിലെ അടുത്ത ഘട്ടങ്ങൾക്ക് വഴിയൊരുക്കാൻ ഈ യോഗം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്നാട് ഭരിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും തമിഴ്നാട്ടിലെ ജനവിധി മതേതര സർക്കാരിന് വേണ്ടിയുള്ളതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെയും ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് ടിവികെയുടെ ശ്രമം. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ല. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ, ഡിഎംഡികെ കക്ഷികൾക്ക് രണ്ട് സീറ്റ് വീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. ജനക്ഷേമം മാത്രമാണ് ഒരേയൊരു ലക്ഷ്യമെന്നും രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി വിജയ് എക്സിൽ കുറിച്ചു. ഫോൺ കോളിനും ആശംസകൾക്കും നന്ദിയെന്നും പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടായ സഹകരണം ആവശ്യമാണെന്നും രാഹുൽ ഗാന്ധിയുടെ ആശംസയ്ക്ക് മറുപടിയായി വിജയ് എക്സിൽ കുറിച്ചു.

പഞ്ചാബില്‍ ഇരട്ടസ്ഫോടനം

ജലന്ധറിലും അമൃത്‌സറിലും സ്ഫോടനങ്ങള്‍.ജലന്ധറില്‍ ബി.എസ്.എഫ്. ആസ്ഥാനത്തിന് സമീപം ഇരുചക്ര വാഹനം പൊട്ടിത്തെറിച്ചു.അമൃത്‌സറില്‍ ഖാസ കന്റോണ്‍മെന്‍റിന് സമീപം സ്ഫോടനം

ആദ്യ സ്‌ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

മണിക്കൂറുകള്‍ക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുള്ള ഒരു സൈനിക ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഇതും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് അടുത്താണ്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്.

അമൃത്സര്‍ റൂറല്‍ പൊലീസ് എസ്പി ആദിത്യ വാരിയര്‍ സ്‌ഫോടനം സ്ഥിരീകരിച്ചു. രാത്രി 10.30-നും 11-നും ഇടയിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് സംഘവും സൈന്യവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

ജലന്ധറിലെ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 22-കാരനായ ഗുര്‍പ്രീത് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു ഡെലിവറി ഏജന്റായ ഇയാള്‍ പാര്‍സല്‍ നല്‍കാനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.

അന്വേഷണം തുടങ്ങി പൊലീസ്.ഏപ്രില്‍ 27 ന് പട്യാലയില്‍ റെയില്‍വെ ട്രാക്കിലും സ്ഫോടനം നടത്താന്‍ ശ്രമം ഉണ്ടായിരുന്നു

പിണറായി തന്നെ പ്രതിപക്ഷ നേതാവ് ആകണമെന്ന് ഭൂരിപക്ഷ അഭിപ്രായമെന്ന് സൂചന

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് സൂചന. തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ചത് പിണറായി വിജയന്‍ ആണ്. ഇതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായാണ് പാര്‍ട്ടിയെ നയിച്ചത്. ഇപ്പോള്‍ ഒരു തോല്‍വിയുടെ പേരില്‍ പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അത്തരത്തില്‍ മാറിനിന്നാല്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായിയുടെ മേല്‍ വരും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് ഉള്ളതെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ ഭരണപക്ഷം ശക്തമാണ്. ഒട്ടുമിക്ക യുഡിഎഫ് നേതാക്കളും സഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണ്. കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനാണ്. എന്നാല്‍ ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പിണറായിക്കൊപ്പം, കെഎൻ ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും

തിരുവനന്തപുരം.പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ CPM- ൽ ആശയക്കുഴപ്പം. പിണറായി വിജയൻ തന്നെ നയിക്കുന്നതാണ് നല്ലെതെന്ന് മുതിർന്ന നേതാക്കൾ.പുതിയ മുഖം വരട്ടെയെന്ന് ഒരു വിഭാഗം

മുന്നണിക്ക് പരാജയമുണ്ടാകുമ്പോൾ നയിക്കാതെ പിണറായി മാറിനിൽക്കുന്നത് രാഷ്ട്രീയമായി വിമർശിക്കപ്പെട്ടേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനെ ഉപനേതാവായി നിശ്ചയിച്ചിരുന്നു

അതേരീതിയാണ് സ്വീകരിക്കുന്നതെങ്കിൽ പിണറായിക്കൊപ്പം, കെ.എൻ. ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും.പിണറായി മാറിയാൽ, തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷ സജി ചെറിയാനുമുണ്ട്.സെക്രട്ടറിയേറ്റിൽ നിന്ന് വിജയിച്ച മുതിർന്ന അംഗമാണ് സജി ചെറിയാൻ

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയുണ്ടാകും

രക്ഷാപ്രവർത്തനത്തിന്റെ പേരിലെ പോലീസ് മർദ്ദനം,മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർക്കെതിരെ പുതിയ റിപ്പോർട്ട് നൽകും

ആലപ്പുഴ. രക്ഷാപ്രവർത്തനത്തിന്റെ പേരിലെ പോലീസ് മർദ്ദനം. മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള പോലീസുകാർക്കെതിരെ പുതിയ റിപ്പോർട്ട് നൽകും.പഴയ സർക്കാർ പോലീസുകാരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് അംഗീകരിക്കില്ല.കുറ്റക്കാരായ പോലീസുകാരെ ആലപ്പുഴയിലെ കോടതിയിൽ എത്തിക്കും

യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടിയ പോലീസുകാർക്കെതിരെ നടപടി ഉറപ്പാക്കും.നിയുക്ത ആലപ്പുഴ എംഎൽഎ എഡി തോമസ്.

സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ, റസ്റ്റൊറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനോടകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.

പാലക്കാട് നിന്ന് ഒരു മന്ത്രി ഉണ്ടാവണം എന്ന് വി ടി ബൽറാം

പാലക്കാട്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജില്ലയിൽ കോൺഗ്രസ്സ് വലിയ മുന്നേറ്റം ഉണ്ടാക്കി. അന്ന് ജില്ലയിൽ മന്ത്രി ഉണ്ടായിരുന്നില്ല. ഇപ്പോൾ ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം വീണ്ടും ഉണ്ടായിരിക്കുന്നു

“മന്ത്രി മണ്ണാർക്കാട് നിന്ന് വേണോ തൃത്താലയിൽ നിന്ന് വേണോ കോങ്ങാട് നിന്നോ ചിറ്റൂരിൽ നിന്നോ വേണോ എന്നൊക്കെ നേതൃത്വം തീരുമാനിക്കട്ടെ”. കോൺഗ്രസ്സ് മന്ത്രി ഉണ്ടാവേണ്ടതാണ്. തൃത്താല തിരിച് പിടിക്കണം എന്നത് പൊതു ലക്ഷ്യം ആയിരുന്നു

നല്ല മാർജിനിൽ ജയിക്കും എന്ന് ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു. അതി വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കം ബാക്ക് എന്ന് കൃത്യമായി പറയാമായിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റ്‌ അത്‌ കൊണ്ടാണ് ഇട്ടത്.. ആദ്യത്തെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ വിജയം ഉറപ്പിച്ചു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 6

പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 6

പ്രഭാത വാർത്തകൾ: 2026 മേയ് 6, ബുധൻ

1201 മേടം 23, മൂലം


കേരള മുഖ്യമന്ത്രി പദം: ഹൈക്കമാൻഡ് പ്രതിനിധികൾ നാളെ എത്തും

കേരളത്തിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ചയ്ക്കായി മുതിർന്ന കോൺഗ്രസ് നേതാക്കളായ അജയ് മാക്കനും മുകുൾ വാസ്നിക്കും നാളെ കേരളത്തിലെത്തും. നാളെ നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് രണ്ട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടി വരും.

തമിഴ്‌നാട്ടിൽ വിജയിയുടെ ടിവികെയ്‌ക്ക് കോൺഗ്രസ് പിന്തുണ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയിന്റെ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ബിജെപിയുടേയോ എൻഡിഎ സഖ്യകക്ഷികളുടേയോ പിന്തുണ തേടരുതെന്ന ഉപാധിയോടെയാണിത്. 234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണം. ടിവികെയ്ക്ക് നിലവിൽ 108 എംഎൽഎമാരുണ്ട്.

തോൽവി സമ്മതിക്കില്ലെന്ന് മമത ബാനർജി; ഇവിഎമ്മിൽ കൃത്രിമമെന്ന് ആരോപണം

ബംഗാളിൽ തോൽവി സമ്മതിക്കില്ലെന്നും രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി. ഇലക്ഷൻ കമ്മീഷൻ കൃത്രിമം കാണിച്ചുവെന്നും വോട്ടെടുപ്പിന് ശേഷവും ഇവിഎമ്മിൽ 90 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നത് ഇതിന്റെ തെളിവിലാണെന്നും മമത ആരോപിച്ചു.

അഡ്വക്കറ്റ് ജനറലും സംഘവും രാജിവച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി സർക്കാരിലെ പ്രധാന അഭിഭാഷകർ രാജിവച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ളവർ ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. ഇതോടൊപ്പം കിഫ്ബി സിഇഒ കെ.എം ഏബ്രഹാമും സ്ഥാനമൊഴിഞ്ഞു.

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്

മഹാരാഷ്ട്രയിലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. കേരളത്തിലെ മുഖ്യമന്ത്രി നിർണ്ണയവും യാത്രയിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.

‘സിഎംഒ മീഡിയ’ ഇനി ‘ഒപ്പോസിഷൻ മീഡിയ’

പിണറായി വിജയന്റെ ഔദ്യോഗിക വാർത്താ വിതരണ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘സിഎംഒ മീഡിയ’ എന്നത് ‘ഒപ്പോസിഷൻ മീഡിയ’ എന്നാക്കി മാറ്റിയിട്ടുണ്ട്.

കണ്ണൂരിൽ എം.വി ഗോവിന്ദനെതിരെ പോസ്റ്ററുകൾ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘മൊറാഴ സഖാക്കൾ’ എന്ന പേരിലാണ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പതിപ്പിച്ചത്.

തിരുത്തിയില്ലെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് വി. കുഞ്ഞികൃഷ്ണൻ

സിപിഎം തെറ്റുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടി ഇല്ലാതാകുമെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജനവിധി താൻ ഉയർത്തിയ നിലപാടുകൾക്ക് ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബിജെപി വിജയം സിപിഎമ്മിന്റെ വിദ്വേഷ പ്രചാരണം മൂലം: വെൽഫെയർ പാർട്ടി

സിപിഎം വിദ്വേഷം പരത്തിയത് കൊണ്ടാണ് മൂന്നിടത്ത് ബിജെപി ജയിച്ചതെന്ന് വെൽഫെയർ പാർട്ടി അധ്യക്ഷൻ റസാഖ് പാലേരി ആരോപിച്ചു.

ശക്തിയോടെ തിരിച്ചുവരുമെന്ന് നിഷ ജോസ് കെ മാണി

കേരള കോൺഗ്രസ് എം നേരിട്ട തിരിച്ചടിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി നിഷ ജോസ് കെ മാണി. ഭർത്താവിനും പാർട്ടിക്കും ഒപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

പഴയ കരുത്തിലേക്ക് മടങ്ങണമെന്ന് വി.എ അരുൺകുമാർ

സിപിഎം അഴിമതിക്കും സാധാരണക്കാരന്റെ നീതിക്കും വേണ്ടി പോരാടണമെന്ന് വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ജയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ.എൻ സുരേഷ് ബാബു

പാലക്കാട് മണ്ഡലത്തിൽ ജയിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എൽഡിഎഫ് വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.

കേരളത്തിൽ ഇനി രണ്ട് മുന്നണികൾ മാത്രം: സാബു ജേക്കബ്

അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടത് മുന്നണി ഇല്ലാതാകുമെന്നും എൻഡിഎയും യുഡിഎഫും മാത്രമേ ഉണ്ടാകൂ എന്നും ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു.

മട്ടന്നൂരിലും നേതൃത്വത്തിനെതിരെ ബോർഡുകൾ

മുഖ്യമന്ത്രി പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ മട്ടന്നൂരിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പി. ജയരാജനും എം. സ്വരാജും നേതൃത്വത്തിലേക്ക് വരണമെന്നാണ് ആവശ്യം.

ഞങ്ങൾ വിമതരല്ല, കമ്മ്യൂണിസ്റ്റുകൾ: പി.കെ ശശി

താനും ജി സുധാകരനും വിമതരല്ലെന്നും കമ്മ്യൂണിസ്റ്റുകളാണെന്നും പി.കെ ശശി പറഞ്ഞു. യുഡിഎഫിന്റെ വിജയം ദുർഭരണത്തിനെതിരെയുള്ള ജനമുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽവിക്ക് കാരണം മുഖ്യമന്ത്രിയോടുള്ള വിയോജിപ്പ്: കെ.ഇ ഇസ്മയിൽ

സിപിഐ നേതാവ് കെ.ഇ ഇസ്മയിൽ എൽഡിഎഫിന്റെ പരാജയത്തിന് കാരണം പിണറായി വിജയനോടുള്ള വിയോജിപ്പാണെന്ന് തുറന്നടിച്ചു.

ആശാവർക്കർമാരുടെ പ്രതിഷേധം ഫലം കണ്ടു

പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുള്ള തിരിച്ചടിയാണ് ഈ പരാജയമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.

ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് സച്ചിദാനന്ദൻ

കേരളത്തിൽ എൻഡിഎയ്ക്ക് ആറ് ലക്ഷത്തോളം വോട്ട് കുറഞ്ഞതായി കവി സച്ചിദാനന്ദൻ നിരീക്ഷിച്ചു.

പോലീസുകാരുടെ വിജയാഘോഷം വിവാദത്തിൽ

തിരുവനന്തപുരം എ ആർ ക്യാമ്പിൽ യുഡിഎഫ് വിജയം ഒരു വിഭാഗം പൊലീസുകാർ ആഘോഷിച്ചത് വിവാദമായി.

ബെംഗളൂരുവിൽ മലയാളി യുവതി മർദനമേറ്റു മരിച്ചു

മർദനമേറ്റ് ചികിത്സയിലായിരുന്ന വാടാനപ്പള്ളി സ്വദേശിനി മരിച്ചു. ലൈംഗിക അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുന്നു.

നെടുംകണ്ടം ഇരട്ടക്കൊലപാതകം: പ്രതി കസ്റ്റഡിയിൽ

അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി സജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നു.

കണ്ണൂരിൽ സ്ഫോടനവസ്തു പൊട്ടി കുട്ടിക്ക് പരിക്ക്

പൊയിലൂരിൽ സ്ഫോടനവസ്തു പൊട്ടി 13 വയസ്സുകാരന് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയ് ടിവികെ നിയമസഭ കക്ഷി നേതാവ്

തമിഴക വെട്രി കഴകം നിയമസഭ കക്ഷി നേതാവായി വിജയിയെ തെരഞ്ഞെടുത്തു. ട്രിച്ചി ഈസ്റ്റ് സീറ്റ് വിജയ് രാജിവെച്ചേക്കുമെന്നും അവിടെ നടി തൃഷ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗാൾ വിജയം: മോദിയെ അഭിനന്ദിച്ച് ട്രംപ്

ബംഗാളിലെ ബിജെപി വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു.

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആക്കി വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

സിനിമാ നിർമ്മാതാവ് ആർ.ബി ചൗധരി അന്തരിച്ചു

സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകൻ ആർ.ബി ചൗധരി രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു

ഹൈദരാബാദ്-ഛണ്ഡീഗഡ് വിമാനത്തിൽ പവർ ബാങ്ക് കത്തിയതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.

യുപിയിൽ പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററുകൾ ഒഴിവാക്കി

ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഉത്തർപ്രദേശ് സർക്കാർ പ്രീ പെയ്ഡ് മീറ്ററുകൾ ഒഴിവാക്കി പഴയ പോസ്റ്റ് പെയ്ഡ് സംവിധാനം തിരികെ കൊണ്ടുവന്നു.

ബ്രഹ്‌മോസ് മിസൈൽ കരാറിന് വിയറ്റ്നാം

ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാൻ വിയറ്റ്നാം ഒരുങ്ങുന്നു. ആറായിരം കോടി രൂപയുടെ കരാറിനാണ് സാധ്യത.

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം

ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകൾക്ക് തങ്ങളുടെ അനുമതി നിർബന്ധമാണെന്ന് ഇറാൻ വ്യക്തമാക്കി.

ഐപിഎൽ: ചെന്നൈ സൂപ്പർ കിംഗ്സിന് ജയം

ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ വിജയിച്ചു. സഞ്ജു സാംസൺ (87), കാർത്തിക് ശർമ (41) എന്നിവർ തിളങ്ങി.

പോസ്റ്റ് ഓഫീസ് ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധം

2026-ലെ ഇൻകം ടാക്സ് ചട്ടങ്ങൾ പ്രകാരം പോസ്റ്റ് ഓഫീസിലെ പ്രധാന ഇടപാടുകൾക്കെല്ലാം പാൻ കാർഡ് നിർബന്ധമാക്കി.

വാട്സ്ആപ്പിൽ ഇനി മെസേജുകൾ എളുപ്പത്തിൽ കണ്ടെത്താം

‘കസ്റ്റംസ് വാട്സ്ആപ്പ്’ എന്ന പുതിയ ഫീച്ചറിലൂടെ ചാറ്റുകൾ ലിസ്റ്റുകളായി തരംതിരിക്കാം.

സിനിമാ വാർത്തകൾ

  • വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘റിവോൾവർ റിങ്കോ’ മെയ് എട്ടിന് റിലീസ് ചെയ്യും.
  • ജോജു ജോർജ്-ഷാജി കൈലാസ് ചിത്രം ‘വരവ്’ ജൂൺ 12-ന് തിയേറ്ററുകളിലെത്തും.

ഹ്യുണ്ടായി വാഹനങ്ങൾക്ക് വൻ കിഴിവ്

വെർണ, എക്സ്റ്റർ, ഓറ മോഡലുകൾക്ക് മെയ് മാസത്തിൽ 55,000 രൂപ വരെ കിഴിവ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

ഇന്ദ്രൻസിന്റെ ആത്മകഥ ‘ഇന്ദ്രധനുസ്സ്’

നടൻ ഇന്ദ്രൻസ് തന്റെ ആത്മകഥ തിരുവനന്തപുരം ഭാഷയിൽ (വാമൊഴിയിൽ) എഴുതി പ്രസിദ്ധീകരിച്ചു. മാതൃഭൂമിയാണ് പ്രസാധകർ.

അച്ചാറുകളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരം

അച്ചാറുകൾ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും വൃക്കകളെ ബാധിക്കാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.