29.7 C
Kollam
Wednesday 28th October, 2026 | 12:40:46 PM
Home News Breaking News നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

Advertisement

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. 14 ദിവസം റിമാൻഡ് പിന്നിട്ടതോടെയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ സാക്ഷിമൊഴികൾ ഇനിയും രേഖപ്പെടുത്താനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പുതിയ സിസിടിവി ദൃശ്യങ്ങളും തെളിവുകളും ലഭിച്ച സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തികശേഷിയുള്ള പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here