27.7 C
Kollam
Saturday 19th September, 2026 | 11:53:37 PM
Home News Breaking News പിണറായിക്കൊപ്പം, കെഎൻ ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും

പിണറായിക്കൊപ്പം, കെഎൻ ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും

തിരുവനന്തപുരം.പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ CPM- ൽ ആശയക്കുഴപ്പം. പിണറായി വിജയൻ തന്നെ നയിക്കുന്നതാണ് നല്ലെതെന്ന് മുതിർന്ന നേതാക്കൾ.പുതിയ മുഖം വരട്ടെയെന്ന് ഒരു വിഭാഗം

മുന്നണിക്ക് പരാജയമുണ്ടാകുമ്പോൾ നയിക്കാതെ പിണറായി മാറിനിൽക്കുന്നത് രാഷ്ട്രീയമായി വിമർശിക്കപ്പെട്ടേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനെ ഉപനേതാവായി നിശ്ചയിച്ചിരുന്നു

അതേരീതിയാണ് സ്വീകരിക്കുന്നതെങ്കിൽ പിണറായിക്കൊപ്പം, കെ.എൻ. ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും.പിണറായി മാറിയാൽ, തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷ സജി ചെറിയാനുമുണ്ട്.സെക്രട്ടറിയേറ്റിൽ നിന്ന് വിജയിച്ച മുതിർന്ന അംഗമാണ് സജി ചെറിയാൻ

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയുണ്ടാകും