തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ആണ് അണലിയെ കണ്ടെത്തി.
ഇന്ന് രാവിലെ ജീവനക്കാരാണ് അണലിയെ കണ്ടത്.
ഉടൻതന്നെ പരുത്തി പള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിച്ചു
ആർ ആർ ടി അംഗം റോഷിനി അണലി കുഞ്ഞിനെ പിടികൂടി.
ക്യാഷ്വാലിറ്റിയിൽ അണലി കുഞ്ഞ് സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിൽ കയറിയിരുന്നു.
ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു.
തുടർന്ന് RRT അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുത്തു.ഒരു അണലി പ്രസവിച്ച ഏകദേശം നാല്പത്തിലധികം കുഞ്ഞുങ്ങൾ ഉണ്ടാകും എന്നാണ് പറയുന്നത് അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും പരിസര പരിസരത്ത് ഉണ്ടാകാൻ സാധ്യത.




































