Home News Breaking News നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഇരട്ടക്കൊലപാതകമാണെന്ന സംശയം.പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് പിടികൂടി. തൊട്ടടുത്ത പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പച്ചടി സ്വദേശിനി മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഒരു മാസത്തോളമായി മേരിക്കുട്ടിയുടെ വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്നാണ് പോലീസ് നിഗമനം.

മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലായിരുന്നു. റെജിയെയും അമ്മയെയും കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ സജി നൽകിയ മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. മകൾ നൽകിയ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹങ്ങൾ ഇവരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകു.