ചവറ .വികാസ് കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചവറ ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകുന്നു. 21 ഞായറാഴ്ച വൈകിട്ട് 4.30ന് വികാസ് സെമിനാർ ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എൻ. കെ പ്രേമചന്ദ്രൻ എം.പി, ഡോക്ടർ സുജിത് വിജയൻ പിള്ള എം.എൽ.എ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻറെ ആവേശം നിലനിർത്തി മുന്നോട്ടുപോകാൻ കോൺഗ്രസ്
തിരുവനന്തപുരം.നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്
കെപിസിസി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
സംഘടനാപരമായ ഒരുക്കങ്ങൾ ഉടൻ തുടങ്ങും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സംഘടന ഒരുക്കങ്ങൾ ആലോചിക്കാൻ പഠന ക്യാമ്പ് സംഘടിപ്പിക്കും
ജനുവരി ആദ്യവാരം
ബത്തേരിയിലാണ് ക്യാമ്പ്
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻറെ ആവേശം നിലനിർത്തി മുന്നോട്ടുപോകാനും തീരുമാനം
മേയർ സ്ഥാനത്തിന് ടേം നിബന്ധനവുമായി കോൺഗ്രസ്
കൊച്ചി. മേയർ സ്ഥാനത്തിന് ടേം നിബന്ധന വെക്കാൻ KPCC.
ഒന്നിലധികം പേരുകൾ മേയർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ധാരണ
കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് രണ്ടര വർഷം സ്ഥാനം ലഭിക്കും
പാർട്ടിയിൽ സുപ്രധാന പദവി വഹിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് നിർദ്ദേശമാണ് ദീപ്തിക്ക് സഹായകമാകുന്നത്
വി.കെ മിനിമോൾക്കും രണ്ടര വർഷംമേയർ സ്ഥാനം നൽകും
ടി20യില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം; നേട്ടം കാമുകി മഹിക ശര്‍മയ്ക്ക് സമര്‍പ്പിച്ച് ഹര്‍ദിക്
അന്താരാഷ്ട്ര ടി20യില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ഹര്‍ദ്ദിക് പാണ്ഡ്യയുടെ പേരില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ ഹര്‍ദ്ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. 5 സിക്‌സും 4 ഫോറും സഹിതമായിരുന്നു മിന്നല്‍ ബാറ്റിങ്. 5 വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹര്‍ദ്ദിക് മടങ്ങിയത്.
അര്‍ധ സെഞ്ച്വറി നേട്ടം സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ കാമുകി മഹിക ശര്‍മയ്ക്ക് സമര്‍പ്പിച്ചാണ് ഹര്‍ദിക് ആഘോഷിച്ചത്. താരം ‘ഫ്ളൈയിങ് കിസ്’ നല്‍കിയാണ് റെക്കോര്‍ഡ് നേട്ടം കാമുകിയ്ക്ക് സമര്‍പ്പിച്ചത്. മഹികയും പ്രിയപ്പെട്ടവന് തിരികെ ഫ്ളൈയിങ് കിസ് നല്‍കി.
12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി അഭിഷേക് ശര്‍മ മൂന്നാമതും 18 പന്തില്‍ അര്‍ധ ശതകം പിന്നിട്ട് കെഎല്‍ രാഹുല്‍ നാലാമതും നില്‍ക്കുന്നു. സൂര്യകുമാര്‍ യാദവും 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയിട്ടുണ്ട്.
റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി നേട്ടത്തിനൊപ്പം മറ്റൊരു നാഴികക്കല്ലും താരം പിന്നിട്ടു. അന്താരാഷ്ട്ര ടി20യില്‍ 2000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന അഞ്ചാമത്തെ ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് മാറി. അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് നേട്ടത്തില്‍ മുന്നില്‍. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍, സിംബാബ്വെയുടെ സികന്ദര്‍ റാസ, മലേഷ്യന്‍ താരം വിരന്‍ദീപ് സിങ് എന്നിവര്‍ക്കു ശേഷം നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ഹര്‍ദ്ദിക്.
നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു
കൊല്ലം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ (പ്ലസ് ടു) വിദ്യാര്‍ഥികളുടെ ഹിന്ദി പരീക്ഷ മാറ്റി വച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാന്‍ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം നടത്തുമെന്നു സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ.
ആശുപത്രി വികസനം മുഖ്യമന്ത്രിക്ക് നല്കുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണം ആരംഭിച്ചു
കരുനാഗപ്പള്ളി – കരുനാഗപ്പള്ളിലെസാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയുടെ സമഗ്ര വികസനത്തിന് അമ്പതിനായിരം പേർ ഒപ്പിട്ട് കേരള മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണ ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ നടന്നു.
ഇന്ന് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും നിന്ന് 1068 ഓളം പേർ ഹർജിയിൽ ഒപ്പ് രേഖപ്പെടുത്തി.
കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുക,
ബ്ലഡ് ബാങ്ക് ആരംഭിക്കുക
കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങൾ ആരംഭിക്കുക,
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഫിസിഷൻ ,സർജൻ, ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക,കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ഓങ്കോളജി വിഭാഗം ആരംഭിക്കുക,അൾട്രാ സൗണ്ട് സ്കാനിങ് നടത്തുന്നതിന് ഡോക്ടറെ നിയമിക്കുക,എം ആർ ഐ, സി ടി സ്കാൻ ആരംഭിക്കുക.തുടങ്ങി കരുനാഗപ്പള്ളി ഗവ.ആശുപത്രിയുടെ സമഗ്രവികസനം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ
ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.ചുളൂർ ഷാനി,മുബാഷ് തൊടിയൂർ,
അൻവർ ഫ്രൂട്ട്സ്, അനില ബോബൻ, ഷാജി ഇത്തിക്കൽ,പ്രേം ഫാസിൻ,ഡോളി എസ് ,വിനയ് ഫാസിൻ,
അനുരൂപ് എസ്.അനിൽ, എന്നിവർ പ്രസംഗിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, വോയിസ് ഓഫ് ഇടക്കുളങ്ങര, കരുനാഗപ്പള്ളി പൗരസമിതി, നെഹ്റു സാംസ്കാരിക വേദി, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ, പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി, നാഷണൽ പാലിയേറ്റീവ് കെയർഎന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഭീമ ഹർജി നൽകുന്നത്.
വിവിധ ട്രേഡുകളിലായി 509 ഒഴിവുകൾ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻെറ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 509 ഒഴിവുണ്ട്.
ഈസ്റ്റേൺ റീജനിൽപ്പെടുന്ന പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ അന്തമാൻ-നികോബാർ ദ്വീപുകളിലെയും വിവിധ കേന്ദ്രങ്ങളിലാണ് അവസരം.
അപേക്ഷ
അപ്രന്റിസ്ഷിപ്പിന് പോർട്ടലുകളായ എൻ.എ.പി.എസ്./എൻ.എ.ടി.എ.സി.ൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പരിശീലനകേന്ദ്രം തിരഞ്ഞെടുത്ത് ഗൂഗിൾ ലിങ്ക് മുഖേന അറിയിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഒൻപത്. അപേക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് IOCLCOM സന്ദർശിക്കുക.




































