28.2 C
Kollam
Sunday 8th November, 2026 | 08:17:29 PM
Home News Breaking News നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

Advertisement

കൊല്ലം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ (പ്ലസ് ടു) വിദ്യാര്‍ഥികളുടെ ഹിന്ദി പരീക്ഷ മാറ്റി വച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാന്‍ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം നടത്തുമെന്നു സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ.