28.4 C
Kollam
Sunday 8th November, 2026 | 07:07:20 PM
Home News Breaking News അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാന് മൂന്ന് വിക്കറ്റ് ജയം

അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാന് മൂന്ന് വിക്കറ്റ് ജയം

Advertisement

അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 48.1 ഓവറിൽ പാകിസ്ഥാൻ മറികടന്നു. 107 റൺസുമായി പുറത്താകാതെ നിന്ന ഹംസ സഹൂറിന്റെ തകർപ്പൻ ബാറ്റിങ്ങാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് പുറത്തായി. 85 പന്തിൽ 107 റൺസ് നേടിയ അർജുൻ രാജ്പുത്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. 11 ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആര്യവീർ സെവാഗ് 22 റൺസും കാവ്യ പരേഷ് പട്ടേൽ 23 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ 108 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം 107 റൺസുമായി ഹംസ സഹൂർ പുറത്താകാതെ നിന്നു. ഹസ്നൈൻ അബ്ബാസ് ദാർ 38 റൺസെടുത്ത് മികച്ച പിന്തുണ നൽകി.

ഇന്ത്യക്കായി മനൽ ചൗഹാൻ മൂന്ന് വിക്കറ്റും മൊഹിത് ഉൽവ രണ്ട് വിക്കറ്റും വീഴ്ത്തി. ഇഷാൻ സൂദ്, കാവ്യ പരേഷ് പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. പാകിസ്ഥാനായി അലി റാസ, റിസ്‌വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സയ്യാം ഒരു വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here