Home Blog Page 561

പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു

കോഴിക്കോട്: കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് പയ്യോളി ഐ.പി.സി റോഡിലെ ഷെറിൻ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബൺ, റസ്‌ക് തുടങ്ങിയവ ഷെറിൻ ഫുഡ്‌സിലെ ജീവനക്കാർ വ്യാപകമായി ശേഖരിച്ചിരുന്നു. കാലിത്തീറ്റ നിർമാണത്തിന് എന്നുപറഞ്ഞാണ് കടക്കാരിൽ നിന്നും മറ്റുമായി ഇവ ശേഖരിച്ചത്. എന്നാൽ ഇവ ഉപയോഗിച്ച് കട്‌ലറ്റ്, എണ്ണക്കടികൾ, ഫാസ്റ്റ് ഫുഡ് എന്നിവ സ്ഥാപനത്തിൽ ഉണ്ടാക്കിയിരുന്നെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്ഥാപനത്തിൽനിന്ന് ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവ പിടിച്ചെടുത്തു. സാമ്പിൾ പരിശോധനാ ഫലം ലഭിച്ചയുടൻ തുടർനടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംശയാസ്പദ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽ പെട്ടാൽ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈകോടതി
വിമർശനം

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്  ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം.

ദേവസ്വം ബോർഡ്‌ അംഗങ്ങൾ ആയിരുന്ന ശങ്കർദാസ്സിനെയും, വിജയകുമാറിനെയും പ്രതി ചേർക്കാത്ത് എന്തെന്ന് ചോദ്യം. അന്വേഷണ സംഘത്തിന്റെ മെല്ലപോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു.
കേസിലെ പ്രതികളായ എൻ വാസു, മുരാരി ബാബു, കെ എസ് ബൈജു എന്നിവരുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം.


ആദ്യമായാണ് ശബരിമല സ്വർണ്ണക്കൊള്ള
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈകോടതി
വിമർശനം ഉന്നയിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ശേഷം അന്വേഷണത്തിൽ
കാര്യമായ പുരോഗതിയില്ല.

കൂട്ടായ തീരുമാനമാണ് ദേവസ്വം ബോർഡ് എടുക്കുക. എ പത്മകുമാറിനെപോലെ തന്നെ
ബോർഡഗങ്ങളായ  ശങ്കർദാസിനും വിജയകുമാറിനും, കൂട്ടുത്തരവാദിത്തം ഉണ്ട് എന്തുകൊണ്ടാണ് ഇവരെ പ്രതിചേർക്കാത്തത് എന്ന്  മനസിലാകുന്നില്ല. അന്വേഷണത്തിൽ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.

സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു,മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേട്ടുകേൾവി ഇല്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. നിലവിൽ പ്രതികൾ ജാമ്യം അനുവദിച്ചാൽ കേസ് അന്വേഷണംത്തെ ബാധിക്കുമെന്ന് കോടതി നീരീക്ഷിച്ചു. ജനുവരി അഞ്ചിനാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈകോടതി പരിഗണിക്കുക.

മുഖത്ത് ആസിഡ് ഒഴിക്കും,ദിലീപിനെതിരെ സംസാരിച്ചതിന് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി

തിരുവനന്തപുരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ സംസാരിച്ചതിന് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി സന്ദേശം. സന്ദേശം വന്ന ഫോൺ നമ്പർ   ഫെയ്സ്ബുക്ക് പോസ്റ്റ്‌ വഴി ഭാഗ്യലക്ഷ്മി പങ്കുവെച്ചു.  ഭീഷണി തനിക്കെതിരായി നൽകിയ കൊട്ടേഷനെന്ന് ആരോപണമുണ്ട്. ജീവന് എന്തെങ്കിലും സംഭവിച്ചാൽ കാരണം ദിലീപ് എന്നും പരാമർശം.


നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ  അതിജീവിതയ്ക്ക് പിന്തുണ  പ്രഖ്യാപിച്ച  ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. വർഷങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിന് തുടർച്ചയായാണ് ഇന്നും ഭീഷണി സന്ദേശം ലഭിച്ചത്. ഫോൺ വിളിച്ച വ്യക്തിയുടെ നമ്പർ പങ്കുവെച്ച് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിപ്പ് എഴുതി. ദിലീപേട്ടനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും എന്നായിരുന്നു ഫോൺ സന്ദേശം. അക്രമിക്കപ്പെടുമോയെന്ന് ഭയമുണ്ടെന്നും   പിന്നിൽ  കൊട്ടേഷനാണോ എന്ന് സംശയിക്കുന്നതായും ഭാഗ്യലക്ഷ്മി പറയുന്നു.


ഫോൺ സന്ദേശം വന്നതിന് പിന്നാലെ ഭാഗ്യലക്ഷ്മി ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകി.  ഇമെയിൽ മുഖേനെ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്

ഫ്ലാറ്റിനുള്ളിൽ പുലിയാക്രമണം

മുംബൈ. ഭയന്തറിൽ പുള്ളിപ്പുലിയുടെ ആക്രമണം. ഫ്ലാറ്റിനുള്ളിലേക്ക് കയറിയ പുലി ഒരു യുവതിയടക്കം നാലു പേരെ ഗുരുതരമായി പരിക്കേൽപ്പിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുലിയെ പിടികൂടാൻ കഴിഞ്ഞത്

ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ മഹാരാഷ്ട്രയിൽ പുള്ളിപ്പുലി ആക്രമണം വ്യാപിക്കുയാണ്. ചന്ദ്രപുർ ജില്ലയിൽ മുള വെട്ടാൻ പോയ തൊഴിലാളിയെ പുലി കൊന്നു മണിക്കൂറുകൾക്കകമാണ് മുംബൈയ്ക്കടുത്തും പുള്ളിപ്പുലി പുലി ഇറങ്ങിയത്. തിരക്കേറിയ ഭയന്തർ നഗരത്തിന് ഹൃദയഭാഗത്തെ റസിഡൻഷ്യൽ കെട്ടിടത്തിൽ പുലർച്ചയാണ് പുലിയെ ആദ്യം കണ്ടത്. നായ കുരച്ചതോടെ  ഒന്നാം നിലയിലെ ഫ്ലാറ്റിനകത്തേക്ക് പുലി ഓടിക്കയറി. പരിഭ്രാന്തരായ താമസക്കാരെ പുലി ആക്രമിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായ പരിക്ക് ഏറ്റു. അക്രമകാരിയായ പുലി അകത്തിരിക്കെ രക്ഷാപ്രവർത്തനവും തുടക്കത്തിൽ പറ്റാതെയായി. ഫയർഫോഴ്സും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എല്ലാം ഓടിയെത്തിയ ശേഷമാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞത്, ഒന്നാം നിലയിലെ ജനാലകൾ അറുത്തുമാറ്റിയാണ് ഓരോരുത്തരെയും പുറത്തേക്കെത്തിച്ചത്.


അടുത്തയാഴ്ച വിവാഹിതയാകേണ്ട യുവതിയാണ് മുഖത്തക്കം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരെല്ലാം സമീപത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. എല്ലാവരും അപകടനില തരണം ചെയ്തു. ഫ്ലാറ്റിനുള്ളിൽ ഒളിച്ച പുലിയെ പിടികൂടാനും ഏറെ ബുദ്ധിമുട്ടി. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലേക്കാണ് പുലിയെ കൊണ്ടുപോയത്.

അനശ്വരരായി ദേവപ്രയാഗും, ദിവാകർ എസ് രാജേഷും

തിരുവനന്തപുരം. അനശ്വരരായി ദേവപ്രയാഗും, ദിവാകർ എസ് രാജേഷും ഇനി നിരവധി മനുഷ്യരിലൂടെ ജീവിക്കും. ദേവപ്രയാഗിന്റെ 7 അവയവങ്ങളും ദിവാകറിന്റെ 5 അവയവങ്ങളുമാണ് ദാനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ കെ സോട്ടോയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.


നിലമേൽ ഉണ്ടായ വാഹനാപകടത്തിലാണ് ഒൻപതുകാരനായ ദേവപ്രയാഗ് മരിച്ചത്. തിരുവനന്തപുരം തിരുമല സ്വദേശിയായ ദേവ പ്രയാഗ് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കിംസ് എന്നീ ആശുപത്രികൾക്കും കണ്ണാശുപത്രിക്കുമായാണ് ദേവപ്രയാഗിന്റെ അവയവങ്ങൾ കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു. ഹാർട്ട് വാൽവ് , നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ചുവെക്കും. ഒരു കിഡ്നിയും പാൻക്രിയാസും രോഗിക്ക് യോജിക്കാത്തതിനാൽ ഉപയോഗിക്കാനായില്ല. ആശുപത്രി അധികൃതർ ദേവപ്രയാഗിന് ആദരമർപ്പിച്ചു. അപകടത്തിൽ ദേവപ്രയാഗിന്റെ പിതാവും മരിച്ചിരുന്നു.

തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്നാണ് കവടിയാർ സ്വദേശിയായ ദിവാകർ എസ് രാജേഷ് മരിച്ചത്. ദിവാകറിന്റെ വൃക്കയും കരളും രണ്ട് നേത്രപടലങ്ങളും ദാനം ചെയ്തു. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നൽകി. ഇരു കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ നന്ദി അറിയിച്ചു.

കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്, മുഖ്യമന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക് പുറമേ “മറ്റുള്ളവർ” (others) എന്ന നിലയിലും വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നുവെന്നതാണ് ആശങ്ക. ആരാണ് ഈ “മറ്റുള്ളവർ” എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ല. അപാകതകൾ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തിൽ പ്രായപൂർത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതിനു തുല്യമാണ്.

കേരളത്തിൽ ഇതിനു മുൻപ് എസ്ഐആർ പ്രക്രിയ നടന്നത് 2002- ലാണ്. അന്ന് 18 വയസ്സിൽ താഴെയുള്ളവർക്കാകെ (അതായത് ഇന്ന് 40 വയസ്സിനു താഴെയുള്ളവർ) വോട്ടർ പട്ടികയിൽ ഇടംനേടാൻ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്.  ഇത്‌ പൂർത്തിയാകാത്തതിനാൽ ഒരു ജില്ലയിൽ ഏകദേശം 2 ലക്ഷം പേർ എന്ന കണക്കിൽ നിലവിൽ വോട്ടർ പട്ടികയിൽ അർഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങൾ പ്രകാരം മനസ്സിലാക്കാൻ. വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയാകെ നടപ്പിലാക്കിയത്.
ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടിക പരിഷ്കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു..
ബിഎൽഓമാരെ തിടുക്കത്തിലാക്കി സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സർക്കാരും രാഷ്ട്രീയ പാർടി പ്രതിനിധികളും അന്നു തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത്‌ അംഗീകരിക്കാതെയാണ് കമ്മീഷൻ തുടർ നടപടികളുമായി മുന്നോട്ടു പോയത്.

2025 സെപ്തംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന അർഹതയുള്ള ഒരു വോട്ടർ പോലും എസ്ഐആർ പ്രകാരം പുതുക്കിയ പട്ടികയിൽ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണം. രാഷ്ട്രീയ പാർടികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാവുന്ന രീതിയിൽ എസ്ഐആർ സംബന്ധിച്ച വിവരങ്ങൾ സുതാര്യമാക്കി വെബ്സൈറ്റിൽ ലഭ്യമാക്കണം.

സംസ്ഥാനത്തെ അർഹരായ വോട്ടർമാരിൽ അവസാനത്തെ ആളെവരെ വോട്ടർ പട്ടികയിൽ ഉൾപ്പടുത്തുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം. അതിനുവേണ്ടി എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയിൽ കേരള സർക്കാർ കേസ് ഫയൽ ചെയ്തത്. സുപ്രീം കോടതി തന്നെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ഗൗരവമായെടുക്കുകയും സംസ്ഥാന സർക്കാർ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാകണം എന്നും നിർദ്ദേശിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയുള്ള നടപടികൾ പുന:പരിശോധിക്കുകയും അനാവശ്യ തിടുക്കം ഒഴിവാക്കുകയും വേണം.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ എല്ലാവരെയും  ഉൾക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറയുന്നു.

അമ്പലത്തുംഭാഗത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം; മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി നിഗമനം

ശാസ്താംകോട്ട: അമ്പലത്തുംഭാഗത്ത് റബ്ബർ തോട്ടത്തിൽ നിന്നും പുരുഷൻ്റെത് എന്ന് കരുതുന്ന തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി നിഗമനം.പോരുവഴി അമ്പലത്തുംഭാഗം രാജ്ഭവനിൽ സതിയമ്മയാണ് വെള്ളിയാഴ്ച രാവിലെ റബ്ബർ വെട്ടുന്നതിനിടയിൽ കാട് പിടിച്ചു കിടക്കുന്ന ഭാഗത്ത് തലയോട്ടി കണ്ടത്.തുടർന്ന് പ്രദേശവാസികളെത്തി പരിശോധന നടത്തിയപ്പോഴാണ് പല ഭാഗത്തായി അസ്ഥികളും അസ്ഥികൂടവും കണ്ടെത്തിയത്.മൂന്ന് മാസം മുമ്പ് സതിയമ്മയുടെ ഭർത്താവ് ടാപ്പിങ് തൊഴിലാളിയായ രാജേന്ദ്രൻ പിള്ളയെ (63) കാണാതായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹം രാത്രിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകുകയും പൊലീസ് മാൻമിസിങ്ങിന് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു.കാൺമാനില്ലെന്ന് കാട്ടി രാജേന്ദ്രൻ പിള്ളയുടെ ഫോട്ടോ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.പക്ഷേ ഇദ്ദേഹത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ്
തലയോട്ടിയും അസ്ഥികൂടവും രാജേന്ദ്രൻ പിള്ളയുടേത് ആണോയെന്ന സംശയത്തിൽ പൊലീസ് എത്തിയത്.ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് തെളിയിക്കാൻ കഴിയു എന്നതിനാൽ പൊലീസിൻ്റെ സാന്നിധ്യത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയിട്ടുണ്ട്.ശാസ്താംനട- തൊളിക്കൽ റോഡിൽ നെടുവിലയ്യത്ത് ഭാഗത്തെ കാട് മൂടി കിടക്കുന്ന കനാൽ പാലത്തിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയതായാണ് സംശയിക്കുന്നത്.മരക്കൊമ്പ് ഒടിഞ്ഞ് മൃതദേഹം കനാലിൽ വീണ് ദുർഗന്ധം വമിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല.ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനാലും തെരുവ് നായ്ക്കൾ ചത്ത് പലപ്പോഴും ദുർഗന്ധം പരക്കുന്നതിനാലുമാണ് പ്രദേശവാസികൾ കാര്യമാക്കാതിരുന്നത്.കനാലിൽ വീണു കിടന്ന മൃതദ്ദേഹം നായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിനാലാണ് തലയോട്ടിയും അസ്ഥികൂടവും മറ്റും പല ഭാഗങ്ങളിൽ നിന്നും ലഭിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.വടക്കൻ മൈനാഗപ്പള്ളി സോമവിലാസത്ത് അടുത്തിടെ മൃതദേഹം നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.

സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്; സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒയും കർണാടകയിലെ ജ്വല്ലറി ഉടമയും കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ കർണാടകയിലെ ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലായി. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനാണ് സ്വർണം വിറ്റത്.

ദ്വാരപാലക ശിൽപത്തിൽനിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയും. ശബരിമലയിൽനിന്ന് കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസാണ് വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർധന് കൊടുത്തു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ബെല്ലാരിയിൽ ഗോവർധന്‍റെ ജ്വല്ലറിയിൽ നടന്ന തെളിവെടുപ്പിൽ 800 ഗ്രാമിലധികം സ്വർണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും തന്ത്രി മൊഴി നൽകിയിരുന്നു.
ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളിലും സ്വർണം പൂശൽ ജോലികൾ ചെയ്തിട്ടുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനമാണ് ഹൈകോടതി നടത്തിയത്. സ്വർണക്കൊള്ള അപൂർവമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവമേറിയതെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

ബ്ലേഡ് മാഫിയയുടെ ഭീഷണി; മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു

ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയായ ഇരുപത്തി മൂന്നുകാരിയാണ് അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലുള്ളത്. വരന്റെ വീട്ടിലെത്തിയുള്ള ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയത്. വരന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടുള്ള ബ്ലേഡുകാരുടെ ഭീഷണികാരണം ജനുവരി ഒന്നിന് വര്‍ക്കല സ്വദേശിനിയും കൊല്ലം സ്വദേശിയുമായി നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്തതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്നാണ് വരന്റെ കുടുംബം പെണ്‍കുട്ടിയെ അറിയിച്ചത്.
ഇതെത്തുടര്‍ന്നാണ് യുവതി അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയുടെ അച്ഛനും അമ്മയുമാണ് ബ്ലേഡുകാരില്‍ നിന്നും പണം കടം വാങ്ങിയിരുന്നത്. മുതലും പലിശയും ചേര്‍ത്ത് തിരികെ നല്‍കിയെങ്കിലും ഭീഷണി പതിവായിരുന്നുവെന്നും യുവതിയുടെ അമ്മ. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട് ബ്ലേഡുകാര്‍ക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു.

ഗൂഗിളില്‍ സെര്‍ച്ച് ബാറില്‍ ചെന്ന് 6-7 അല്ലെങ്കില്‍ 67 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി ഒരു അദ്ഭുതം കാണാം

ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ ചെന്ന് 6-7 അല്ലെങ്കില്‍ 67 എന്ന് ടൈപ്പ് ചെയ്യുക. ശേഷം എന്റര്‍ അമര്‍ത്തിയാല്‍ സ്‌ക്രീന്‍ അപ്പാടെ ഷേക്ക് ചെയ്യാന്‍ തുടങ്ങും. കുറച്ചു നിമിഷത്തിന് ശേഷം സ്‌ക്രീന്‍ നോര്‍മല്‍ ആവുകയും ചെയ്യും. ഈ ട്രെന്‍ഡ് മാസങ്ങളായി ഇന്റര്‍നെറ്റിലാകെ തരംഗമാണ്.
സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വൈറലായ ഒരു മീംമാണ് 6-7. ആല്‍ഫ ജനറേഷനിലെ കുട്ടികളാണ് 67 ട്രെന്റ് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ ‘ഡോട്ട് ഡോട്ട്’ എന്ന ആല്‍ബത്തിലൂടെയാണ് 67 ട്രെന്റ് ലോകമാകെ വൈറലായത്. ഇന്റര്‍നെറ്റ് കള്‍ച്ചര്‍ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അര്‍ത്ഥമൊന്നുമില്ല.