Home News Breaking News കോണ്‍ഗ്രസുകാരേ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചോളൂ,വീണ്ടും ഇടതു വിജയം പ്രവചിച്ച് എന്‍ എസ് മാധവന്‍

കോണ്‍ഗ്രസുകാരേ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചോളൂ,വീണ്ടും ഇടതു വിജയം പ്രവചിച്ച് എന്‍ എസ് മാധവന്‍

Advertisement

തിരുവനന്തപുരം: 29ന് എക്‌സിറ്റ് പോള്‍ ഫലം വരാനിരിക്കേ, വീണ്ടും സീറ്റ് നില പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എന്‍ എസ് മാധവന്‍ പ്രവചിച്ചത്. നേരത്തെ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് എന്‍ എസ് മാധവന്‍ സീറ്റ് നില പ്രവചിച്ചിരുന്നു. അന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു എന്‍ എസ് മാധവന്റെ കണക്കുകൂട്ടല്‍.

75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എന്‍ എസ് മാധവന്‍ പറയുന്നു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവചനം. നേരത്തെയും എല്‍ഡിഎഫിന് 75 സീറ്റുകള്‍ തന്നെ ലഭിക്കുമെന്നാണ് പ്രവചിച്ചത്. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എന്‍ എസ് മാധവന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ജില്ല തിരിച്ചുള്ള പ്രവചനമാണ് എന്‍ എസ് മാധവന്‍ നടത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിന്റെ രണ്ടാം ഘട്ടത്തിന് ശേഷം എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമെന്നും അതിനുമുന്‍പ് ഇതാ എന്റെ പ്രവചനം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രവചനം പുറത്തുവിട്ടത്. മലപ്പുറവും എറണാകുളവും വയനാടും യുഡിഎഫ് കോട്ടകളായി തുടരും. കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും. കോട്ടയം, ആലപ്പുഴ, കാസര്‍കോട് , കോഴിക്കോട് ജില്ലകളില്‍ ഇഞ്ചോടിഞ്ച് മത്സരം, എന്നിങ്ങനെയാണ് പ്രവചനം. ബിജെപിയാകട്ടെ അദ്ദേഹത്തിന്റെ പ്രവചന ചിത്രത്തിലേ ഇല്ല. മാത്രമല്ല, മൂന്ന് സീറ്റുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറാമെന്നും പറയുന്നു.

എന്‍ എസ് മാധവന്റെ പ്രവചനം:

കാസര്‍കോട് -യുഡിഎഫ് 2, എല്‍ഡിഎഫ് 3

കണ്ണൂര്‍ -യുഡിഎഫ് 3, എല്‍ഡിഎഫ് 8

വയനാട് -യുഡിഎഫ് 3, എല്‍ഡിഎഫ് 0

കോഴിക്കോട് -യുഡിഎഫ് 7, എല്‍ഡിഎഫ് 6

മലപ്പുറം -യുഡിഎഫ് 15, എല്‍ഡിഎഫ് 1

പാലക്കാട് -യുഡിഎഫ് 3, എല്‍ഡിഎഫ് 9

തൃശൂര്‍ -യുഡിഎഫ് 2, എല്‍ഡിഎഫ് 11

എറണാകുളം- യുഡിഎഫ് 11, എല്‍ഡിഎഫ് 3

ഇടുക്കി യുഡിഎഫ് 3, എല്‍ഡിഎഫ് 2

കോട്ടയം യുഡിഎഫ് 4, എല്‍ഡിഎഫ് 5

ആലപ്പുഴ യുഡിഎഫ് 5, എല്‍ഡിഎഫ് 4

പത്തനംതിട്ട യുഡിഎഫ് 1, എല്‍ഡിഎഫ് 4

കൊല്ലം യുഡിഎഫ് 4, എല്‍ഡിഎഫ് 7

തിരുവനന്തപുരം യുഡിഎഫ് 2, എല്‍ഡിഎഫ് 12.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here