Home Blog Page 42

‘തുടക്കം’ ഇന്ന് അര്‍ധരാത്രി ഒടിടിയില്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ ഇന്ന് അര്‍ധരാത്രിയോടെ (സെപ്റ്റംബര്‍ 18) ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. ശാന്തമായ കുടുംബപശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ചിത്രം പിന്നീട് ആകാംക്ഷ നിറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി മാറുന്നതാണ് പ്രമേയം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സായ്കുമാര്‍, മനോജ് കെ. ജയന്‍, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേശ്, ബോബി കുര്യന്‍, ജിബിന്‍ ഗോപിനാഥ്, അശ്വിന്‍, ജയ കുറുപ്പ്, ചിപ്പി, ജിലു ജോസഫ്, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

‘ലോ ആന്‍ഡ് ഓര്‍ഡര്‍’ നാളെ തീയറ്ററുകളില്‍… പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളില്‍

പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ നാളെ തീയറ്ററുകളിലെത്തും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസിന്റെയും മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെയും ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജിയും മഹാ സുബൈറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നീതി നിര്‍വഹിക്കാനായി രംഗത്തിറങ്ങുന്ന അഞ്ച് യുവാക്കളുടെയും അവരുടെ വഴികാട്ടിയായ പൊലീസ് ഉദ്യോഗസ്ഥന്റെയും ഔദ്യോഗിക, വ്യക്തിജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
രഞ്ജിത്തിന്റെ ‘ബ്ലാക്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂര്‍ത്തിയാക്കിയത്.
ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്‌സ്, മാഫിയ ശശി എന്നിവര്‍ ഒരുക്കിയിട്ടുണ്ട്. ആക്ഷനൊപ്പം ഇമോഷണല്‍ ഡ്രാമയ്ക്കും പ്രാധാന്യം നല്‍കുന്ന ചിത്രം കുടുംബപ്രേക്ഷകരെയും ലക്ഷ്യമിടുന്നു.
‘ജോര്‍ജ് സാര്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയും ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിരാമിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ചു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്ന പ്രതി പിടിയിൽ

കൊട്ടാരക്കര : കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടിയിൽ കറങ്ങി നടന്നു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്ന പ്രതിയെ കൊല്ലം റൂറൽ ഡാൻസഫ് ടീം പിടികൂടി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പോലീസ് തിരഞ്ഞു നടക്കുന്ന പ്രതിയാണ് പിടിയിലായത്. പുത്തൂർ ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തെൻവീട്ടിൽ ലിജോ ജോസഫ് ആണ് പ്രതി. ഈസ്റ്റ്‌ കല്ലട, ശൂരനാട് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുകയായിരുന്നു.

സ്കൂട്ടിയിൽ രെജിസ്ട്രേഷൻ നമ്പറിൽ ചെളി പുരട്ടിയും, നമ്പർ പ്ലേറ്റു മറച്ചു വച്ച് ആളൊഴിഞ്ഞ ബൈറോഡുകളിൽ കൂടി കറങ്ങി നടന്നു ഒറ്റപെട്ട സ്ഥലത്തുകൂടി നടന്നു വരുന്ന പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കുറ്റ കൃത്യം ചെയ്ത് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്‍, ശാസ്താംകോട്ട ഡി.വൈ.എസ്.പി അലക്സാണ്ടർ തങ്കച്ചന്റെ മേൽ നോട്ടത്തിൽ ജില്ലാ DANSAF ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിക്കുകയും കഴിഞ്ഞ രണ്ടു മാസക്കാലമായി അന്വേഷണം നടത്തി വരുകയുമായിരുന്നു.

കുട്ടികളിൽ ചിലർ നൽകിയ ഇയാളുടെ രൂപവും, 400 ഓളം ക്യാമറ ദൃശ്യങ്ങളും, വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ്റ്ററോ വാഹനത്തിന്റ ഡീറ്റെയിൽസ് ഒക്കെ കേന്ദ്രീകരിച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് ലിജോയെ പിടിയിലായത്. നമ്പർ പ്ലേറ്റിൽ വ്യകതത ഇല്ലാത്തതും, മുഖം തിരിച്ചറിയുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ലഭിക്കാത്തതും, കുറ്റകൃത്യത്തിന് ശേഷം ഇയാൾ പല വഴികളിൽ കൂടി പോയി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നതും ഇയാളെ പിടികൂടുന്നതിന് തടസമായി. കൊല്ലം റൂറൽ DANSAF ടീം പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവനത്തപുരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളും യാത്ര ചെയ്തു ഇയാളെ പറ്റി വിപുലമായ അന്വേഷണം നടത്തിയിരുന്നു . പോലീസിൽ പരാതി നൽകാത്ത നിരവധി സമാന കേസുകൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ മനീഷ് എം, ഷാനവാസ്‌, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒ മാരായ സജുമോൻ റ്റി, ജയേഷ് ജയ്പാൽ, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്‌ളീറ്റസ്, നഹാസ്, അനൂപ് , ആകാശ്, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.

ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കല്‍പ്പറ്റ: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അറസ്റ്റിന് പിന്നാലെ ആന്റോ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. നാളെ വിധി പ്രഖ്യാപിക്കും.
കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആന്റോയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. വന്‍തോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥര്‍ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി.
വലിയ തോതില്‍ മദ്യം കണ്ടെടുത്തതിനാല്‍ കേസില്‍ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതിഭകളായ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹ്യധർമ്മം :ഷിബു ബേബി ജോൺ

ശൂരനാട്.സമൂഹത്തിലെ വിവിധ കഴിവുകളുള്ള പ്രതിഭകളായ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹ്യ ധർമ്മമാണെന്ന് തൊഴിൽ , നൈപുണ്യ , വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. പതാരം എൻ എസ് എൻ എസ് പി എം യുപിഎസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി കുട്ടി എന്ന ഭവികാലക്ഷ്മിയുടെ രണ്ടാമത് പുസ്തകം ” ഹണ്ടിങ് വിത്ത് ഷാർക്ക്”
പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ ഓരോ മികവുകളും നാടിന്റെ സമ്പത്ത് ആണെന്നും അത് പ്രോൽഹിപ്പിക്കുവാനും നാടിന് പ്രയോജനപ്പെടുത്തുവാനും നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ മാനേജർ ജി .നന്ദകുമാർ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി .
വേഗവരയിലെ ലോക റെക്കോർഡ് ജേതാവ്‌ ഡോ ജിതേഷ്ജി മുഖ്യ പ്രഭാഷണവും പുസ്തക പരിചയവും നടത്തി.
ശൂരനാട്‌ തെക്ക്‌
പഞ്ചായത്ത് പ്രസിഡണ്ട് ആശ രമേശ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത കെ ജി, പിടിഎ പ്രസിഡണ്ട് അനുരാജ് , പള്ളിക്കുടം ടിവി കൊല്ലം ജില്ലാ കോഡിനേറ്റർ നദീർ കൊട്ടുകാട്, അഡ്വ സിദ്ധാർത്ഥൻ, രാധാകൃഷ്ണൻ
തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്റ്റ്രസ്‌ രാജകുമാരിയമ്മ സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി അജയകുമാർ നന്ദി പറഞ്ഞു.
ചടങ്ങിനു മുന്നോടിയായി ഡോ. ജിതേഷ്ജി അവതരിപ്പിച്ച ‘വരയരങ്ങ്‌ : വരവേഗവിസ്മയം ‘ ഇൻഫോടൈൻമന്റ്‌ പ്രോഗ്രാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ നവ്യാനുഭവമായി.

പണയ സ്വർണം മറിച്ചു വിറ്റ് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് കീഴടങ്ങി

ആലപ്പുഴ. പണയ സ്വർണം മറിച്ചു വിറ്റ് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കീഴടങ്ങിയത്. കുറത്തികാട് പൊലീസ് സ്‌റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി.

ശ്രീലകം ഫിനാൻസ് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് ആയിരുന്നു രാധാകൃഷ്ണപിള്ള,മാനേജർ ടിനു തമ്പാൻ,രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന വൻ തട്ടിപ്പ് നൂറു പവൻ സ്വർണാഭരണങ്ങൾ മറിച്ചുവിറ്റു എന്നാണ് പ്രാഥമിക നിഗമനം

മാവേലിക്കര ചുനക്കര കറ്റാനം ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിലുള്ള ശ്രീലകം ഫിനാൻസിന്റെ സ്വർണപ്പണയ ഓഫീസുകൾ കേന്ദ്രീകരിച്ച് ആയിരുന്നു വൻ തട്ടിപ്പ് അരങ്ങേറിയത്.ശ്രീലകം ഫിനാൻസിൽ സ്വർണ്ണം പണയം വെച്ചവരുടെ പണയ ഉരുപ്പടികൾ ഉടമകൾ അറിയാതെ യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ, സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള,സ്ഥാപനത്തിലെ മാനേജർ ടിനു തമ്പാൻ എന്നിവർ ചേർന്ന് ആണ് തിരുമറി നടത്തിയത്.ഏകദേശം നൂറു പവൻ സ്വർണമാണ് പ്രതികൾ ഉടമകൾ അറിയാതെ പുറത്ത് മറിച്ച് വിറ്റത്:സ്വർണം എടുക്കാൻ എത്തിയ ആളുകളോട് ഒഴിവു കഴിവുകൾ പറഞ്ഞാണ് പ്രതികൾ ആദ്യം രക്ഷപ്പെട്ടത്.പിന്നീട് സ്വർണം നഷ്ടപ്പെട്ടു എന്ന ഉടമകൾ മനസ്സിലാക്കിയതോടെ മൂന്നു പ്രതികളും ഒളിവിൽ പോവുകയായിരുന്നു . ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ളയെയും, തട്ടിപ്പിൽ മുഖ്യ പങ്ക് വഹിച്ച ടിനു തമ്പാനയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസിലെ മുഖ്യസൂത്രധാരകനായ യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.ഇയാളെ പിടികൂടാതിരിക്കാൻ പോലീസ് ഒളിച്ചു കളിക്കുന്നു എന്നും ആക്ഷേപമുയർന്നിരുന്നു.ഇതിനിടെയാണ് പ്രതി ഇന്ന് രാവിലെ സ്റ്റേഷനിൽ കീഴടങ്ങിയത്. മൂന്നു പ്രതികളും ചേർന്ന് കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയത് ആയിട്ടാണ് പ്രാഥമിക നിഗമനം.

ആന്റോ അഗസ്റ്റിനെ പൂട്ടാന്‍ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകള്‍ തന്റെ കൈവശം,റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം, സാബു ജേക്കബ്

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റും കിറ്റെക്‌സ് എം ഡിയുമായ സാബു എം ജേക്കബ്. ആന്റോ അഗസ്റ്റിനെ പൂട്ടാന്‍ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് സാബു ജേക്കബ് വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സോ ദേശീയ സുരക്ഷാ ക്ലിയറന്‍സോ ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച അദ്ദേഹം, മറ്റുള്ളവരുടെ ദുഃഖത്തില്‍ നിന്ന് കോടികള്‍ സമ്പാദിച്ചവരാണ് ചാനല്‍ അധികൃതരെന്നും കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ ഭരണകാലത്ത് കിറ്റെക്‌സ് ഫാക്ടറിയില്‍ 12 തവണ റെയ്ഡ് നടത്തിയപ്പോള്‍ അത് ന്യായോപയോഗിച്ച് പ്രസംഗിച്ചവരാണ് ഈ മാധ്യമമെന്നും സാബു ജേക്കബ് ഓര്‍മ്മിപ്പിച്ചു.

കലൂര്‍ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കം
മെസി തട്ടിപ്പില്‍ മാത്രം അന്വേഷണം ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നല്‍കിയാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ സ്വാധീനിക്കുന്നത്. മരംമുറി കേസില്‍ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനാക്കി ചിത്രീകരിക്കുന്ന ന്യായീകരണം കാണുമ്പോള്‍ പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കും ഈ കൂട്ടുകച്ചവടത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മെസ്സിയുടെ പേരില്‍ കലൂര്‍ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കമെന്നും, സി ജെ റോയിയെ പോലുള്ള വ്യവസായികളെ ഇ ഡിയെ ഉപയോഗിച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും സാബു ജേക്കബ് ആരോപിച്ചു. തങ്ങള്‍ എന്‍ ഡി എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാല്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള അവകാശം മാത്രമേ മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ളൂ എന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്,പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട. മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്,പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു,പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ.ആർ വിനോദ് കുമാറിനെതിരെയാണ് കേസ്

രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദാണ് പരാതിക്കാരൻ

ഇഡി നൽകിയ കത്തിൽ ആദ്യം കുരുക്കൊരുങ്ങുന്നത് എം എൽ എ മുഹമ്മദ്‌ റിയാസിനും വീണയ്ക്കും

തിരുവനന്തപുരം.ഇഡി നൽകിയ കത്തിൽ എം എൽ എ മുഹമ്മദ്‌ റിയാസിനെതിരെ പോലീസ് അന്വേഷണം വന്നേക്കും. ഹവാല ഇടപാട് അടക്കം പരാമർശവും തെളിവും ഉള്ളതിനാൽ പോലീസ് സ്വന്തം നിലയിൽ അന്വേഷിച്ച ശേഷം മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അടക്കം കേസെടുക്കണോ എന്നതിൽ ഉടൻ നിയമോപദേശം ലഭിക്കും.

( ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമോപദേശം പരിഗണിച്ചുള്ള നടപടികൾ. രാഷ്ട്രീയ ലക്ഷ്യം തീരെയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ അത് കുരുക്കാക്കുമെന്ന് യുഡിഎഫ് മന്ത്രിസഭയ്ക്കും അറിയാം. അതുകൊണ്ട് കരുതലോടെ നീക്കം. എംഎൽഎ മുഹമ്മദ് റിയാസിനും വീണ തൈക്കണ്ടിക്കും എതിരെ ഉള്ളത് ഗുരുതര തെളിവുകൾ. അതുകൊണ്ട് കേസെടുക്കാനുള്ള നിർദ്ദേശം കുരുക്കാകുന്നത് എംഎൽഎക്കും ഭാര്യക്കും ആകും.

ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്തു മുന്നോട്ടു പോകില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ഉണ്ടാകും വിജിലൻസ് തെളിവുകൾ ശേഖരിക്കുന്ന മുറക്കായിരിക്കും എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുക.

ആ ഞരമ്പുരോഗിയെ പിടിച്ചു കേട്ടോ

സ്‌കൂട്ടറിൽ കറങ്ങി നടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിക്കുന്ന പുത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ശാസ്‌താംകോട്ട:സ്‌കൂട്ടറിൽ കറങ്ങി നടന്ന് തനിച്ച് പോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിക്കുന്ന യുവാവ് അറസ്റ്റിൽ.പുത്തൂർ ആലയ്ക്കൽ ജംഗ്ഷൻ കുഴിയിൽ പുത്തൻ വീട്ടിൽ ലിജോ(33) ആണ് പിടിയിലായത്.പുത്തൂരിൽ നിന്നും കൊല്ലം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ശൂരനാട്,കിഴക്കേക്കല്ലട, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിൽ വച്ച് പെൺകുട്ടികൾ ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ സ്കൂട്ടറിൽ എത്തി പിന്നിൽ കൂടി കുട്ടികളുടെ ശരീരത്തിൽ പിടിക്കുകയും വണ്ടി ഓടിച്ചു വേഗതയിൽ പോവുകയുമാണ് പതിവ്.ഹെൽമറ്റ് ധരിച്ച് മാസ്കും വച്ചാണ് ഇയ്യാൾ എത്തുന്നത്.കഴിഞ്ഞ 4 മാസമായി കൊല്ലം റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയ്യാൾ ഇതുപോലെ പെൺകുട്ടികളെ ശല്യം ചെയ്യുന്നത് തുടർന്നു വരികയായിരുന്നു.പോലീസ് നിരന്തരമായി സിസിടിവികൾ പരിശോധിച്ചും പിന്തുടർന്നും പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

വ്യാഴം രാവിലെ പുത്തൂരിൽ വെച്ച് ഡാൻസാഫ് സംഘം കയ്യിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.ശൂരനാട്ടെ കേസിൽ ഇയ്യാൾ മാസ്ക് ധരിച്ചിരുന്നില്ല.ഇവിടെ ഉപദ്രവത്തിനിരയായ പെൺകുട്ടി പ്രതിയെ പിടികൂടാനും അടിക്കാനും ശ്രമിച്ചതിലൂടെ ഇയ്യാളെ വ്യക്തമായി മനസിലാക്കിയിരുന്നു.മുറുക്കുന്ന ശീലക്കാരനായ പ്രതി മാസ്ട്രോ എഡ്ജ് സ്കൂട്ടറിൽ എത്തിയാണ് ഉപദ്രവിച്ച് മടങ്ങിയത്.ശൂരനാട് പോലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ താരതമ്യം ചെയ്ത് പുത്തൂരിൽ ഡാൻസാഫ് പിടികൂടിയത് ലിജോ ആണെന്ന് ഉറപ്പാക്കുകയായിരുന്നു.12 ഓളം പെൺകുട്ടികളെ ഉപദ്രവിച്ചതായി പ്രതി വെളിപ്പെടുത്തി.ശൂരനാട് -2,കിഴക്കേകല്ലട -1 കേസുകളാണ് ഇയ്യാൾക്കെതിരെ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്.