30.1 C
Kollam
Sunday 27th September, 2026 | 04:54:28 PM
Home News Breaking News നാഗാലാൻഡിൽ വിഷമദ്യം കുടിച്ച് 19 മരണം

നാഗാലാൻഡിൽ വിഷമദ്യം കുടിച്ച് 19 മരണം

നാഗാലാൻഡിൽ വിഷമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ് മരണകാരണമെന്നാണ് നിഗമനം. അനധികൃത മദ്യം കഴിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ് ജില്ലയിൽ എട്ട് മരണങ്ങളും ടുഎൻസാങ് ജില്ലയിൽ 11 മരണങ്ങളും റിപ്പോർട്ട് ചെയ്തതായാണ് പൊലീസ് അറിയിച്ചത്.


സംസ്ഥാനത്ത് 1990 മുതൽ അനധികൃത മദ്യം നിരോധിച്ചിരിക്കുകയാണ്. മരണകാരണം കണ്ടെത്താനായി ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ഗുവഹാത്തിയിൽക്ക് അയച്ചതായി പൊലീസ് അറിയിച്ചു. തുടർച്ചയുണ്ടായ മരണങ്ങളെത്തുടർന്ന് 19 പേരെ അറസ്റ്റ് ചെയ്യുകയും 3,000 ത്തോളം കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.


മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ ആശുപത്രികളിലെത്തി ചികിത്സാസഹായം തേടാൻ പൊലീസ് ആവശ്യപ്പെട്ടു. ലേബൽ ചെയ്യാത്ത മദ്യവില്പന കണ്ടാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കാനും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here