29.1 C
Kollam
Saturday 26th September, 2026 | 12:54:18 PM
Home News Breaking News വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു… അക്രമം നടത്തിയത് ഭർത്താവ്

വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു… അക്രമം നടത്തിയത് ഭർത്താവ്

കോഴിക്കോട്: അധ്യാപകര്‍ പ്രതിയായ വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു. ഭര്‍ത്താവ് വിനീഷാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ വടകര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ആക്രമണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

കീത്തനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എംഡിഎ കേസില്‍ കേസില്‍ കീര്‍ത്തനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വന്ന് ഒപ്പിടണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് വടകര പൊലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു കീര്‍ത്തന.

LEAVE A REPLY

Please enter your comment!
Please enter your name here