Home Blog Page 43

നക്ഷത്രങ്ങള്‍ക്കൊപ്പം വിവാദങ്ങളെയും തോളിലണിഞ്ഞ കാക്കിക്കാരന്‍

കോട്ടയം. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പോലീസ് ഉപമേധാവി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലന്‍സ് കോടതി ജയില്‍ ശിക്ഷ വിധിച്ചതോടെ, വീണ്ടും ചര്‍ച്ചയാകുന്നത് കേരള പോലീസിന്റെ ചരിത്രത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നിട്ടില്ലാത്ത അത്രയും സംഭവബഹുലമായ വിവാദങ്ങളുടെ പരമ്പരയാണ്. 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതം ഒരേസമയം അന്വേഷണ മികവിനാലും മറുവശത്ത് തീരാവിവാദങ്ങളാലും അടയാളപ്പെടുത്തപ്പെട്ടതാണ്. നൈജീരിയന്‍ ഇ-മെയില്‍ തട്ടിപ്പ്, അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് റാക്കറ്റുകള്‍ എന്നിവയുടെ വേരറുത്ത മികച്ച കുറ്റാന്വേഷകന്‍ എന്ന നേട്ടം അദ്ദേഹത്തിന്റെ സര്‍വീസ് പുസ്തകത്തിലുണ്ടെങ്കിലും, കരിയറിന്റെ ഓരോ ഘട്ടത്തിലും ഉയര്‍ന്ന ആരോപണങ്ങള്‍ ആ നേട്ടങ്ങളുടെ ശോഭ കെടുത്തി.

നെടുമ്പാശ്ശേരിയിലെ കടത്തും കൈരളി ടിവി ആരോപണവും
2002-ലാണ് തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കിയ ആദ്യ വലിയ വഴിത്തിരിവുണ്ടാകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് തച്ചങ്കരിയുടെ ഗണ്‍മാന്‍ വിലകൂടിയ അത്യാധുനിക വിദേശ ഇലക്ട്രോണിക് ഉപകരണങ്ങളുമായി കസ്റ്റംസിന്റെയും പോലീസിന്റെയും പിടിയിലായി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തച്ചങ്കരി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി ടിവി’ആരംഭിക്കുന്ന വേളയില്‍ അതിന്റെ സാങ്കേതിക ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു.

വിമാനത്താവളത്തില്‍ ഗണ്‍മാന്‍ കൊണ്ടുവന്ന വിലപിടിപ്പുള്ള സാങ്കേതിക ഉപകരണങ്ങള്‍ കൈരളി ടിവിയുടെ ആവശ്യങ്ങള്‍ക്കായി അനധികൃതമായി എത്തിച്ചതാണെന്ന ഗുരുതരമായ ആരോപണമാണ് അന്ന് ഉയര്‍ന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തച്ചങ്കരി നിരന്തരം വിദേശയാത്രകള്‍ നടത്തിയതും, അത്തരം യാത്രകള്‍ക്ക് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ എത്തിച്ചതും വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. ഈ സംഭവവികാസങ്ങളാണ് അദ്ദേഹത്തിനെതിരെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് അന്വേഷണത്തിലേക്ക് വഴിതുറന്നതും ഇപ്പോള്‍ കോടതി ശിക്ഷയിലേക്ക് എത്തിച്ചതും.

റിയാന്‍ സ്റ്റുഡിയോയും ആന്റി പൈറസി റെയ്ഡിലെ താല്പര്യങ്ങളും
സ്വന്തമായി ഭക്തിഗാനങ്ങളും ഏതാനും സിനിമാഗാനങ്ങളും കമ്പോസ് ചെയ്തിട്ടുള്ള തച്ചങ്കരിക്ക് കൊച്ചിയില്‍ സ്വന്തമായി റിയാന്‍ (Riyan) എന്ന പേരില്‍ അത്യാധുനിക റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഓഡിയോ കാസറ്റ് വിപണന കമ്പനിയും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആന്റി പൈറസി സെല്ലിന്റെ നോഡല്‍ ഓഫീസറായിരുന്ന സമയത്ത് വിപണിയിലെ വ്യാജ സിഡികള്‍ക്കെതിരെ നടത്തിയ റെയ്ഡുകള്‍ വലിയ മാധ്യമവിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. വിപണിയിലെ വ്യാജന്മാരെ പിടികൂടുക എന്നതിലുപരി, സ്വന്തം കാസറ്റ് കമ്പനിയുടെയും സ്റ്റുഡിയോയുടെയും ബിസിനസ്സ് താല്പര്യങ്ങള്‍ സംരക്ഷിക്കാനും എതിരാളികളെ ഒതുക്കാനുമാണ് അദ്ദേഹം പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്നത് എന്ന തരത്തില്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു.

ഈ വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടയിലാണ് 2006 ഡിസംബറില്‍ ആന്റി പൈറസി സെല്‍ മേധാവിയായിരുന്ന ഐജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ‘റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ’യില്‍ നേരിട്ട് മിന്നല്‍ റെയ്ഡ് നടത്തിയത്. സ്റ്റുഡിയോയില്‍ നിന്ന് വന്‍തോതില്‍ വ്യാജ സിഡികള്‍ തന്നെ പിടിച്ചെടുത്തതോടെ പൊലീസ് സേന കടുത്ത നാണക്കേടിലായി. റെയ്ഡ് നടന്ന് മണിക്കൂറുകള്‍ക്കകം ആന്റി പൈറസി സെല്ലിന്റെ ചുമതലയില്‍ നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയെങ്കിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ട് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരികയായിരുന്നു.

അനധികൃത വിദേശയാത്രകളും എന്‍ഐഎ അന്വേഷണവും
2007 ജൂലൈയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് തച്ചങ്കരിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് പ്രധാന പദവികള്‍ നല്‍കാതിരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ 2010-ല്‍ വീണ്ടും അദ്ദേഹം വിവാദത്തിലകപ്പെട്ടു. ഗാംഗ്ടോക്കിലേക്ക് എല്‍ടിസി അവധിയെടുത്ത ശേഷം സര്‍ക്കാരിന്റെ യാതൊരുവിധ അനുമതിയുമില്ലാതെ മിഡില്‍ ഈസ്റ്റിലെ നാല് രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയായിരുന്നു. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടത്തിയ ഈ രഹസ്യ സന്ദര്‍ശനത്തിനിടെ തടിയന്റവിട നസീറിന്റെ തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ സ്വയം ശ്രമിച്ചെന്നും രാജ്യവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുയര്‍ന്നു. ഖത്തറിലെ അന്നത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപ വാധ്വ ഗോപാലന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേന്ദ്രം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സര്‍വീസ് ചട്ടലംഘനത്തിന് വീണ്ടും നടപടികള്‍ നേരിടേണ്ടി വന്നു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഗാനമേളയും ആല്‍ബം വിവാദവും
സംഗീതത്തോട് വലിയ താല്പര്യം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ടോമിന്‍ ജെ. തച്ചങ്കരി. എന്നാല്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ചുമതലകളെയും ചട്ടങ്ങളെയും പോലും കാറ്റില്‍പ്പറത്തി അദ്ദേഹം സംഗീതരംഗത്ത് സജീവമായത് സേനയ്ക്കുള്ളില്‍ വലിയ അതൃപ്തികള്‍ക്ക് വഴിവെച്ചു. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ തച്ചങ്കരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ജീവനക്കാരുടെ സര്‍വീസ് സംഘടനയുമായി ചേര്‍ന്ന് ഒരു സംഗീത ആല്‍ബം പുറത്തിറക്കാന്‍ ശ്രമിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടും, സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയുമായിരുന്നു ഇത്തരം കലാപരിപാടികള്‍ക്കും ആല്‍ബം നിര്‍മ്മാണത്തിനും അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കിയത്. പോലീസിന്റെ അച്ചടക്കത്തെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി അന്ന് അദ്ദേഹത്തിനെതിരെ ശക്തമായ ഭരണതല വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിരമിച്ച ശേഷവും തുടര്‍ന്ന വിവാദങ്ങള്‍
പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന അതീവ പ്രാധാന്യമുള്ള പല രഹസ്യ കേസ് ഫയലുകളും തച്ചങ്കരി നശിപ്പിച്ചിട്ടുണ്ടെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പിന്നീട് പരസ്യമായി വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.2023-ല്‍ ഡിജിപി റാങ്കില്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷവും വിവാദങ്ങള്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയില്ലാതിരുന്നിട്ടും ഡിജിപിയുടെ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങള്‍ പതിച്ച ബോര്‍ഡുവെച്ച സ്വകാര്യ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. 2026-ല്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കായി ഇതേ കാറിലെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഒടുവില്‍ നാല് പതിറ്റാണ്ട് നീണ്ട സര്‍വീസ് ജീവിതത്തിലെ കറുത്ത പാടുകള്‍ ബാക്കിവെച്ച് വിജിലന്‍സ് കോടതിയില്‍ കുറ്റക്കാരനായി തലകുനിക്കേണ്ടി വന്നിരിക്കുകയാണ് ഈ മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്.

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ അധിക ചുമതല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബി അശോകിന്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. കായിക വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്തിന് നികുതി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് ഒതുക്കപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. സര്‍ക്കാര്‍ നടപടികളേയും ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശാന്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് അശോകിനെതിരെ നടപടി സ്വീകരിച്ചത്. അപ്രധാന തസ്തികകളിലേക്ക് മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അശോക് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെയാണ്, ഇരുവര്‍ക്കുമെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചത്. അശോകിനും പ്രശാന്തിനും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. മുമ്പത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങളാണ് അത് ഇല്ലാതാകാന്‍ കാരണമെന്ന ബി അശോകിന്റെ പ്രസ്താവന യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. 2014-ല്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയ ബിഡിങ് പ്രക്രിയയില്‍ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളം മാത്രമാണ് ഒന്‍പത് മാനദണ്ഡ വ്യതിയാനങ്ങള്‍ വരുത്തിയതെന്നും അശോക് വെളിപ്പെടുത്തിയിരുന്നു.

മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍

ആരോഗ്യ വകുപ്പ് ഡയറക്ടറായി വി മീനാക്ഷിയെയും സര്‍ക്കാര്‍ നിയമിച്ചു. മീനാക്ഷി ഇതുവരെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നിര്‍വഹിച്ചു വരികയായിരുന്നു. ഡിഎച്ച്എസിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ആരോഗ്യമന്ത്രി കെ മുരളീധരനുമായി ഇടഞ്ഞ മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎച്ച്എസിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. ധനകാര്യ വകുപ്പ് സെക്രട്ടറി പാട്ടീല്‍ അജിത് ഭഗവത് റാവുവിന് കിഫ്ബിചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ( സിഇഒ) പൂര്‍ണ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

നായ്ക്കളെകൊണ്ട് പൊറുതിമുട്ടി… ഒടുവില്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് തുറന്നുവിട്ടു

നാസിക്: തെരുവുനായ്ക്കളെ കൊണ്ട് ജനം പൊറുതിമുട്ടിയപ്പോള്‍ വേറിട്ട പ്രതിഷേധവുമായി ഒഡീഷയിലെ യുവസേന എന്ന സംഘടന. നിഫാദ് നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസറുടെ ഓഫീസിനുള്ളില്‍ എത്തിയ പ്രതിഷേധക്കാര്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ മേശപ്പുറത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അധികൃതരുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടപടിയെന്ന് യുവസേന നേതാക്കള്‍ പറഞ്ഞു. ചീഫ് ഓഫീസര്‍ ധീരജ് ഭാംരെയുടെ മേശപ്പുറത്ത് നായ്ക്കളെ തുറന്നുവിടുകയും അദ്ദേഹത്തിന് മുന്‍പാകെ മേശയില്‍ കറന്‍സി നോട്ടുകള്‍ കൊണ്ടുണ്ടാക്കിയ മാല വയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ തന്നെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
നിഫാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നും കുട്ടികളും വയോധികരും ഉള്‍പ്പടെ നിരവധി പേര്‍ക്ക് കടിയേറ്റതായും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുട്ടികളും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്ന് യുവസേന ജില്ല അധ്യക്ഷന്‍ വിക്രം രന്ധവെ പറഞ്ഞു. കൂട്ടമായി എത്തുന്ന തെരുവുനായ്ക്കള്‍ പ്രദേശവാസികളില്‍ ഭീതി പരത്തുകയാണെന്നും റോഡില്‍ അലഞ്ഞുനടക്കുന്നതിനാല്‍ റോഡപകടങ്ങളും വര്‍ധിക്കാന്‍ ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട 5 ആൻ്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

സ്ത്രീകളിൽ കണ്ടു വരുന്ന ക്യാൻസറാണ് സ്തനാർബുദം. ജീവിതശെെലിയിലെ മാറ്റങ്ങൾ, കുടുംബ ചരിത്രം, പ്രായം, ഭക്ഷണക്രം എന്നിവയെല്ലാം ബ്രെസ്റ്റ് ക്യാൻസർ സാധ്യത കൂട്ടുന്നവയാണ്.

Also Read: ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ്; പിന്നീട് ആസിഡ് ആക്രമണം, ഭർത്താവ് അറസ്റ്റിൽ

സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്, സ്തനാകൃതിയില്‍ വരുന്ന മാറ്റം, ചര്‍മത്തിലെ വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, നിറ വ്യത്യാസം, വ്രണങ്ങള്‍, കക്ഷത്തിലുണ്ടാകുന്ന മുഴ, വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 55 വയസിന് ശേഷം ആര്‍ത്തവം നില്‍ക്കുന്നവര്‍ക്കും സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണ്.

അമിതവണ്ണം പലപ്പോഴും സ്തനാര്‍ബുദം വരാനുളള സാധ്യത കൂട്ടുന്നു

അമിതവണ്ണം പലപ്പോഴും സ്തനാര്‍ബുദം വരാനുളള സാധ്യത കൂട്ടുന്നു. അമിത മദ്യപാനം, പുകവലി, വ്യായാമം ഇല്ലാത്തിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും രോഗം വരാം. ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തറാപ്പി പോലുളള ചികിത്സകള്‍ ചെയ്തവര്‍ക്ക് രോഗം വരാനുളള സാധ്യതയുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വഴി ഏകദേശം 25% സ്തനാർബുദ കേസുകളും തടയാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ആൻ്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സ്ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി പഴങ്ങളിൽ ‘ആന്തോസയാനിനുകൾ’ ധാരാളമായി അടങ്ങിയിട്ടുണ്ട്

സ്ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി പഴങ്ങളിൽ ‘ആന്തോസയാനിനുകൾ’ (anthocyanins) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് കടും നിറവും ആകർഷകമായ ഭംഗിയും നൽകുന്നത് ഫ്ലേവനോയിഡുകളുടെ ഒരു വിഭാഗമായ ഈ ഘടകങ്ങളാണ്. ഫ്ലേവനോയിഡുകൾ ധാരാളമടങ്ങിയ ഭക്ഷണക്രമവും സ്തനാർബുദ സാധ്യത കുറയുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ആന്തോസയാനിനുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, അവ ക്യാൻസറിനെതിരെ പോരാടാൻ സഹായിച്ചേക്കാം. ബ്ലാക്ക്‌ബെറികൾ സ്തനാർബുദത്തിനെതിരെ, പ്രത്യേകിച്ച് ഈസ്ട്രജൻ റിസപ്റ്റർ-പോസിറ്റീവ് (ER+) സ്തനാർബുദ കോശങ്ങളിൽ നിന്ന് സംരക്ഷണം നൽകിയേക്കാം. ബ്ലാക്ക്‌ബെറി കഴിക്കുന്നത് രോഗപ്രതിരോധ പ്രതികരണത്തെ ശക്തിപ്പെടുത്തുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

സോയ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നു

സോയ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ അളവിൽ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. സോയയിൽ ‘ഫൈറ്റോഈസ്ട്രജൻ’ (phytoestrogens) എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങളുടെ വിഭാഗത്തിൽപ്പെട്ട ‘ഐസോഫ്ലാവോണുകൾ’ (isoflavones) അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റുകൾക്ക് പകരം പ്രകൃതിദത്തമായ ഭക്ഷണങ്ങളിൽ നിന്ന് സോയ ലഭ്യമാക്കുന്നതാണ് പ്രധാനം. സോയ പാൽ, ടോഫു, എഡമാമെ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഈ ഭക്ഷണങ്ങൾ പ്രോട്ടീനും നൽകും.; ഇത് വയറു നിറഞ്ഞതായി തോന്നാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് സ്തനാർബുദ സാധ്യതയുമായി ബന്ധപ്പെട്ട മറ്റൊരു ഘടകമാണ്.

ബ്രൊക്കോളി കഴിക്കുന്നത് ചിലതരം ക്യാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും

ബ്രൊക്കോളി കഴിക്കുന്നത് ചിലതരം ക്യാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. എന്നാൽ, ഒരു പ്രത്യേക ഭക്ഷണത്തിന് മാത്രം ഈ രോഗത്തെ ഭേദമാക്കാനോ പൂർണ്ണമായി തടയാനോ കഴിയില്ല എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബ്രൊക്കോളി ക്യാൻസറിനെ പ്രതിരോധിക്കുന്നു.’സൾഫർ ധാരാളമായി അടങ്ങിയ ‘സൾഫോറാഫെയ്ൻ’ (sulforaphane) എന്ന ശക്തമായ സംയുക്തമാണ് ക്യാ‍ൻസർ കോശങ്ങളെ നശിപ്പിക്കുന്നത്.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാവുന്ന ആസ്റ്റാക്സാന്തിൻ സാൽമൺ മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാവുന്ന ആസ്റ്റാക്സാന്തിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ വീക്കം കുറയ്ക്കുന്ന ഘടകങ്ങൾ (anti-inflammatory compounds) സാൽമൺ മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാൽമൺ മത്സ്യത്തിന് പിങ്ക് നിറം നൽകുന്നത് അസ്റ്റാക്സാന്തിൻ ആണ്. വീക്കം കുറയ്ക്കാനും ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനും ഇതിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഇന്റർല്യൂക്കിൻ-6 (IL-6), സി-റിയാക്ടീവ് പ്രോട്ടീൻ (CRP) തുടങ്ങിയ, വീക്കം (inflammation) ഉണ്ടാക്കുന്ന സൈറ്റോകൈനുകളെ കുറയ്ക്കാൻ സഹായിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ള ഐക്കോസപെന്റനോയിക് ആസിഡ് (EPA), ഡോകോസഹെക്സനോയിക് ആസിഡ് (DHA) എന്നീ രണ്ട് തരം ഒമേഗ-3 ഫാറ്റി ആസിഡുകളും സാൽമൺ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ട്യൂമർ വളർച്ച തടയാനും ക്യാൻസർ കോശങ്ങളുടെ നാശത്തെ പ്രോത്സാഹിപ്പിക്കാനും സഹായിച്ചേക്കാം.

ധാന്യങ്ങൾ കഴിക്കുന്നവർക്ക് സ്തനാർബുദ സാധ്യത കുറവാണെന്ന് കണ്ടെത്തി

ധാരാളം നാരുകളും ബി-വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. പൂർണ്ണ ധാന്യങ്ങൾ ധാരാളമായും സംസ്കരിച്ച ധാന്യങ്ങൾ കുറവായും അടങ്ങിയ ഭക്ഷണക്രമം, സ്തനാർബുദം ഉൾപ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ, ദിവസവും കുറഞ്ഞത് 90 ഗ്രാം ധാന്യങ്ങൾ കഴിക്കുന്നവർക്ക്, 45 ഗ്രാമിൽ താഴെ മാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത കുറവാണെന്ന് കണ്ടെത്തി.

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ്; പിന്നീട് ആസിഡ് ആക്രമണം, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കേ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ് ആസിഡ് ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ കൊൽക്കത്ത സ്വദേശിയായ നഴ്സ് മധുമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് മധുരൈ സ്വദേശിയായ വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജെപി നഗ‍ർ‍ തേ‍ർഡ് ഫേസിലെ നാരായണ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന മധുമിത പ്രഭാത ഭക്ഷണത്തിന് പുറത്തിറങ്ങിയപ്പോഴാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ ഭർത്താവ് വെങ്കടേഷ് പിന്തുടരുന്നത് മനസിലാക്കി ആശുപത്രിയുടെ പാർക്കിംഗ് മേഖലയിലേക്ക് മധുമിത ഓടിക്കയറിയിരുന്നു. എന്നാൽ കത്തിയും മറുകയ്യിൽ ആസിഡുമായി ഓടിയെത്തിയ പ്രതി മധുമിതയെ നിലത്ത് വീഴ്ത്തിയ ശേഷം ആസിഡ് ഒഴിച്ചു. പിന്നാലെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

വെങ്കടേഷിൽ നിന്ന് മധുമിതയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കാൻ ശ്രമിച്ചു ഇയാൾ. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് വെങ്കടേഷിനെ ഓടിച്ചിട്ട് പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മധുമിതയെ ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിലെ മധുരൈ സ്വദേശിയായ വെങ്കടേഷും കൊൽക്കത്ത സ്വദേശി മധുമിതയും 2024ൽ ആണ് വിവാഹിതരായത്. കഴിഞ്ഞ ഒരു വർഷമായി പിരിഞ്ഞ് കഴിയുകയാണ് ഇരുവരും. ഭാര്യയെ സംശയമായിരുന്നു വെങ്കടേഷിനെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇയാൾ മധുമിതയുമായി പിണങ്ങിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങിയിരുന്നു.

കല്യാണം കഴിഞ്ഞ ആദ്യ പിരീഡ്‌സ്, ഭയങ്കര വയറുവേദനയായിരുന്നുവെന്ന് അനു; ഇതെന്തിനാ പറയുന്നതെന്ന ചോദ്യത്തോടെ വ്യൂവേഴ്സ്

anumol on her wedding day
anumol social media discussions

പുതുമോടിയിൽ ആണ് അനുമോളും ഭർത്താവ് ഭുവനേശും. ബിഗ് ബോസിൽ നിന്നും ഇറങ്ങി അധികം വൈകാതെ തന്റെ വിവാഹം ഉണ്ടാകും എന്ന സൂചന നൽകി എന്നല്ലാതെ എപ്പോൾ എവിടെ എന്നൊന്നും അനുമോൾ തുറന്നു പറഞ്ഞിരുന്നില്ല. തീർത്തും അപ്രതീക്ഷിതമായ സമയത്താണ് അനുവിന്റെ വിവാഹം നടക്കുന്നത്. ഗുരുവായൂരിലെ ചടങ്ങുകൾക്ക് മുൻപേ അനുമോളുടെ വിവാഹം നടന്നിരുന്നു. വിവാഹശേഷം ഉള്ള വിശേഷങ്ങൾ ഒന്നും വിടാതെ തന്റെ യൂട്യൂബ് ചാനൽ വഴി അനുമോൾ പങ്കുവയ്ക്കാറുണ്ട്. അതിൽ വിവാഹശേഷം ആദ്യമായി പിരീഡ്‌സ് ആയ അനുഭവം അടുത്താണ് അനു പറയുന്നത്. എന്നാൽ ഇതൊക്കെ എന്തിനാണ് നാട്ടുകാരോട് പറയുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം.

എനിക്ക് പിരീഡ്‌സ് ആകുമ്പോൾ ഭയങ്കര വേദന ആണ്. അപ്പോൾ ഒന്നുകിൽ ‘അമ്മ അടുത്തുണ്ടാകും അല്ലെങ്കിൽ ചേച്ചി. ഇത്തവണ വിവാഹം കഴിഞ്ഞ ശേഷം ആദ്യത്തെ പിരീഡ്‌സ് ഭയങ്കര വേദന ആയിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയും വേദന ഉണ്ടായിരുന്നില്ല. എല്ലാവർക്കും ടെൻഷൻ. അങ്ങനെ അമ്മയും അച്ഛനും ഒക്കെ വന്നു, എല്ലാരും അടുത്തിരുന്നു, ഭക്ഷ്ണവും ചൂടുവെള്ളവും ഒക്കെ തന്നു. എല്ലാം റെഡി ആയി. പക്ഷേ ആ സമയത്താണ്. പല്ലിന്റെ വിഷയം കൂടി വന്നത്.- ഇതായിരുന്നു അനുവിന്റെ തുറന്നുപറച്ചിൽ. എന്നാൽ ഇതിനുപിന്നാലെയാണ് വിമർശനം ആയി ആളുകൾ എത്തിയത്.

കോപ്രായങ്ങൾ നിർത്തി അന്തസ്സായി ജീവിക്കു

ചെറിയ കുട്ടിയന്നാ വിജാരം അയ്യേ ഇതൊക്കെ നാട്ടുകാരോട് പറയുന്നത് എന്തിനാ

എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാകാറുഇതാണ് ഈ വേദന

ചെറിയ കുഞ്ഞുങ്ങൾ വരെ പിരിയഡ്‌സ് ആയിട്ട് സ്കൂൾ മറ്റും പോകുന്നു ഈ വേദന യും സഹിച്ചു. നിനക്കും ഇവനും വേറെ പണിയില്ലെടി

ഒരു പാട് ഇഷ്ടം ആണ് അനുവിനെ …. പക്ഷെ ഇതൊന്നും പറഞ്ഞു വെറുപ്പിക്കല്ലേ അനുവിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാ… എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നാളെ (വെള്ളിയാഴ്ച) കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചു. രാവിലെ 11.00 മണി മുതൽ വൈകിട്ട് 04.00 മണി വരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലെ പ്രധാന റോഡുകളിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 76 ലക്ഷം ടിക്കറ്റുകൾ, ഒന്നാം സമ്മാനം 30കോടി രൂപ

കൊച്ചി നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ–പേരണ്ടൂർ റോഡ്, ദേശാഭിമാനി–പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി–ചങ്ങമ്പുഴ റോഡ്, ബി.ടി.എസ് റോഡ്, ഇടപ്പള്ളി മഠം ജംഗ്ഷൻ, ചങ്ങമ്പുഴ–ബി.ടി.എസ് റോഡ് ജംഗ്ഷൻ എന്നീ മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആലുവ–പാലാരിവട്ടം പിഡബ്ല്യുഡി റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ആലുവയിൽ നിന്ന് കലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി ജംഗ്ഷൻ – പാലാരിവട്ടം – വൈറ്റില – എസ്.എ. റോഡ് – കടവന്ത്ര – കലൂർ – കതൃക്കടവ് റോഡ് വഴി യാത്ര ചെയ്യണം. എറണാകുളം ഹൈക്കോടതി ഭാഗത്തേക്ക് വരുന്നവർ ആലുവ, പറവൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴിയും, കാക്കനാട് നിന്നുള്ള വാഹനങ്ങൾ പാലാരിവട്ടം – ഇടപ്പള്ളി ബൈപ്പാസ് – ഇടപ്പള്ളി – ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജംഗ്ഷനിലെത്തി ഫ്രീ ലെഫ്റ്റ് എടുത്ത് കണ്ടെയ്നർ റോഡ് വഴിയും പോകണം.

ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവ, കാക്കനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എൻഎച്ച് 544-ൽ നിന്നും ഇടപ്പള്ളി ഫ്ലൈ ഓവറിന് മുമ്പായി ഇടത്തോട്ട് തിരിഞ്ഞ് ഗ്രാൻഡ് മാളിന് മുന്നിലൂടെ ദേശീയപാത 66 – പാലാരിവട്ടം – വൈറ്റില – കുണ്ടന്നൂർ ജംഗ്ഷൻ – കുണ്ടന്നൂർ പാലം – അലക്സാണ്ടർ പറമ്പിത്തറ പാലം – ബിഒടി ഈസ്റ്റ് ജങ്ഷൻ – തോപ്പുംപടി വഴി യാത്ര ചെയ്യണം. എറണാകുളം, ആലുവ ഭാഗത്തേക്ക് പോകുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം – അലക്സാണ്ടർ പറമ്പിത്തറ പാലം – കുണ്ടന്നൂർ ജംഗ്ഷൻ – വൈറ്റില – പാലാരിവട്ടം – ദേശീയപാത 66 വഴി പോകേണ്ടതാണ്. വൈപ്പിൻ ഭാഗത്തേക്ക് പോകുന്ന വൈപ്പിനിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്നർ റോഡ് ഉപയോഗിക്കേണ്ടതാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട് കൊച്ചി–വൈപ്പിൻ ജങ്കാർ സർവീസ് പരമാവധി പ്രയോജനപ്പെടുത്തണം.

വി.വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന വാത്തുരുത്തി ജംഗ്ഷൻ മുതൽ തേവര – എം.ജി. റോഡ് – ബാനർജി റോഡ് – കലൂർ സ്റ്റേഡിയം – പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടിൽ വഴിയരികിലെ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. തിരക്ക് ഒഴിവാക്കാൻ പൊതുജനങ്ങൾ പരമാവധി കൊച്ചി മെട്രോ റെയിൽ സർവീസ് പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.

ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 76 ലക്ഷം ടിക്കറ്റുകൾ, ഒന്നാം സമ്മാനം 30കോടി രൂപ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയിൽ റെക്കോർഡ് വിൽപന. 76 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. 384 കോടി രൂപയുടെ ടിക്കറ്റ് വിറ്റു.

Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം; 9.96 കോടി രൂപ അനുവദിച്ചു

കഴിഞ്ഞ വർഷത്തെ വിൽപ്പന മറികടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം; 9.96 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ (BPL) കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നൽകുന്നത്.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ഇന്ന്, ആഘോഷമാക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ സാമ്പത്തിക സഹായം അനുവദിച്ചത്.

അഹാനയുടേയും അനുമോളുടെയും വിവാഹത്തിലെ സമാനതകൾ! പൊരുത്തങ്ങൾ പൊരുത്തക്കേടുകൾ; സോഷ്യൽ മീഡിയ ചർച്ചകൾ

ahaana krishna and anumol

സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച രണ്ടുവിവാഹങ്ങൾ ആയിരുന്നു. അഹാന കൃഷ്ണയുടെയും അനുമോളുടെയും വിവാഹങ്ങൾ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് അഹാനയും നിമിഷും ഇക്കഴിഞ്ഞ ദിവസം വിവാഹിതരായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടി ആയിട്ടും അഹാനയുടെ വിവാഹം വളരെ രഹസ്യമായിരുന്നു. റിസെപ്ഷ്യനും ഓൺലൈൻ മീഡിയാസിന്റെ കടന്നുകയറ്റം നിയന്ത്രിച്ചിരുന്നു. ഇതേപോലെ തന്നെ ഒരു ചടങ്ങിൽ ആയിരുന്നു അനുമോൾക്കും വിവാഹം. ആദ്യം തമിഴ് നാട്ടിൽ വച്ച് ആരും അറിയാതെ ഒരു വിവാഹം. പിന്നാലെ ഏവരെയും ക്ഷണിച്ചുകൊണ്ട് കേരളത്തിൽ വിവാഹം. ഗുരുവായൂരിലെ ചടങ്ങുകളും പിന്നീട് നടന്ന വിവാഹ റിസപ്‌ഷനും എല്ലാം ഏവരുടെയും മനസ്സ് കവർന്ന ചടങ്ങുകൾ ആയിരുന്നു. ഇവരുടെ വിവാഹത്തിന് പൊരുത്തങ്ങളും ഏറെയാണ്, ഒരേ നിറത്തിലുള്ള വിവാഹ വേഷം ധരിച്ചതും, ട്രഡീഷണൽ ടച്ചുകൾ വിവാഹത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതും ഇവരുടെ പ്രത്യേകതകൾ ആണ്. ഒപ്പം ഇവർ അണിഞ്ഞ ആഭരണങ്ങൾ, മേക്കപ്പ് എവിടെയും സമാനതകൾ ഏറെയുണ്ട്. എന്നാൽ മേക്കപ്പിന്റെ കാര്യത്തിൽ അഹാനയുടേത് അൽപ്പം പൊരുത്തക്കേടുകൾ കണ്ടെത്താനും സോഷ്യൽ മീഡിയ മറന്നില്ല.

ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഇവരുടെ വിവാഹത്തിന്റെ എല്ലാ ചിലവുകളും സ്വന്തം വീട്ടുകാരെ കൊണ്ട് നടത്തിക്കാതെ സ്വന്തമായി അധ്വാനിച്ച കാശുകൊണ്ട് ഇവർ നടത്തി എന്നുള്ളത് തന്നെ ആണ്, സ്വന്തം കാലിൽ നിന്ന ശേഷം കുടുംബത്തെ ഏറ്റവും സേഫെസ്റ്റ് പോയിന്റിൽ എത്തിച്ച ശേഷം ആണ് ഈ പെൺകുട്ടികൾ രണ്ടും വിവാഹം കഴിച്ചത് എന്ന് എടുത്തുപറയാതെ വയ്യ. മാത്രവും അല്ല ഇരുപതാം വയസിൽ തന്റെ പങ്കാളിയെ കണ്ടെത്തുകയും തന്റെ മുപ്പതാം വയസിലേക്ക് കടന്നപ്പോൾ വിവാഹം കഴിക്കുകയും ചെയ്തും അഹാന ഏവർക്കും മാതൃകയായി. തന്റെ പെണ്മക്കളുടെ വിവാഹം, അവരുടെ ചിലവിൽ നടത്തുന്നു എന്നത് അഭിമാനത്തോടുകൂടിയാണ് കൃഷ്ണകുമാറും പറഞ്ഞത്.

അനുമോളുടെ കാര്യവും ഇങ്ങനെ തന്നെ ആയിരുന്നു. സീരിയൽ സെറ്റുകൾ മുതൽ ബിഗ് ബോസ് വരെയുള്ള വളർച്ച ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാ വിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് അനുമോൾ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.