28.5 C
Kollam
Thursday 17th September, 2026 | 08:04:18 PM
Home News National നായ്ക്കളെകൊണ്ട് പൊറുതിമുട്ടി… ഒടുവില്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് തുറന്നുവിട്ടു

നായ്ക്കളെകൊണ്ട് പൊറുതിമുട്ടി… ഒടുവില്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് തുറന്നുവിട്ടു

നാസിക്: തെരുവുനായ്ക്കളെ കൊണ്ട് ജനം പൊറുതിമുട്ടിയപ്പോള്‍ വേറിട്ട പ്രതിഷേധവുമായി ഒഡീഷയിലെ യുവസേന എന്ന സംഘടന. നിഫാദ് നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസറുടെ ഓഫീസിനുള്ളില്‍ എത്തിയ പ്രതിഷേധക്കാര്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ മേശപ്പുറത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അധികൃതരുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടപടിയെന്ന് യുവസേന നേതാക്കള്‍ പറഞ്ഞു. ചീഫ് ഓഫീസര്‍ ധീരജ് ഭാംരെയുടെ മേശപ്പുറത്ത് നായ്ക്കളെ തുറന്നുവിടുകയും അദ്ദേഹത്തിന് മുന്‍പാകെ മേശയില്‍ കറന്‍സി നോട്ടുകള്‍ കൊണ്ടുണ്ടാക്കിയ മാല വയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ തന്നെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
നിഫാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നും കുട്ടികളും വയോധികരും ഉള്‍പ്പടെ നിരവധി പേര്‍ക്ക് കടിയേറ്റതായും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുട്ടികളും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്ന് യുവസേന ജില്ല അധ്യക്ഷന്‍ വിക്രം രന്ധവെ പറഞ്ഞു. കൂട്ടമായി എത്തുന്ന തെരുവുനായ്ക്കള്‍ പ്രദേശവാസികളില്‍ ഭീതി പരത്തുകയാണെന്നും റോഡില്‍ അലഞ്ഞുനടക്കുന്നതിനാല്‍ റോഡപകടങ്ങളും വര്‍ധിക്കാന്‍ ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here