സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച രണ്ടുവിവാഹങ്ങൾ ആയിരുന്നു. അഹാന കൃഷ്ണയുടെയും അനുമോളുടെയും വിവാഹങ്ങൾ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആണ് അഹാനയും നിമിഷും ഇക്കഴിഞ്ഞ ദിവസം വിവാഹിതരായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടി ആയിട്ടും അഹാനയുടെ വിവാഹം വളരെ രഹസ്യമായിരുന്നു. റിസെപ്ഷ്യനും ഓൺലൈൻ മീഡിയാസിന്റെ കടന്നുകയറ്റം നിയന്ത്രിച്ചിരുന്നു. ഇതേപോലെ തന്നെ ഒരു ചടങ്ങിൽ ആയിരുന്നു അനുമോൾക്കും വിവാഹം. ആദ്യം തമിഴ് നാട്ടിൽ വച്ച് ആരും അറിയാതെ ഒരു വിവാഹം. പിന്നാലെ ഏവരെയും ക്ഷണിച്ചുകൊണ്ട് കേരളത്തിൽ വിവാഹം. ഗുരുവായൂരിലെ ചടങ്ങുകളും പിന്നീട് നടന്ന വിവാഹ റിസപ്‌ഷനും എല്ലാം ഏവരുടെയും മനസ്സ് കവർന്ന ചടങ്ങുകൾ ആയിരുന്നു. ഇവരുടെ വിവാഹത്തിന് പൊരുത്തങ്ങളും ഏറെയാണ്, ഒരേ നിറത്തിലുള്ള വിവാഹ വേഷം ധരിച്ചതും, ട്രഡീഷണൽ ടച്ചുകൾ വിവാഹത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതും ഇവരുടെ പ്രത്യേകതകൾ ആണ്. ഒപ്പം ഇവർ അണിഞ്ഞ ആഭരണങ്ങൾ, മേക്കപ്പ് എവിടെയും സമാനതകൾ ഏറെയുണ്ട്. എന്നാൽ മേക്കപ്പിന്റെ കാര്യത്തിൽ അഹാനയുടേത് അൽപ്പം പൊരുത്തക്കേടുകൾ കണ്ടെത്താനും സോഷ്യൽ മീഡിയ മറന്നില്ല.
ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഇവരുടെ വിവാഹത്തിന്റെ എല്ലാ ചിലവുകളും സ്വന്തം വീട്ടുകാരെ കൊണ്ട് നടത്തിക്കാതെ സ്വന്തമായി അധ്വാനിച്ച കാശുകൊണ്ട് ഇവർ നടത്തി എന്നുള്ളത് തന്നെ ആണ്, സ്വന്തം കാലിൽ നിന്ന ശേഷം കുടുംബത്തെ ഏറ്റവും സേഫെസ്റ്റ് പോയിന്റിൽ എത്തിച്ച ശേഷം ആണ് ഈ പെൺകുട്ടികൾ രണ്ടും വിവാഹം കഴിച്ചത് എന്ന് എടുത്തുപറയാതെ വയ്യ. മാത്രവും അല്ല ഇരുപതാം വയസിൽ തന്റെ പങ്കാളിയെ കണ്ടെത്തുകയും തന്റെ മുപ്പതാം വയസിലേക്ക് കടന്നപ്പോൾ വിവാഹം കഴിക്കുകയും ചെയ്തും അഹാന ഏവർക്കും മാതൃകയായി. തന്റെ പെണ്മക്കളുടെ വിവാഹം, അവരുടെ ചിലവിൽ നടത്തുന്നു എന്നത് അഭിമാനത്തോടുകൂടിയാണ് കൃഷ്ണകുമാറും പറഞ്ഞത്.
അനുമോളുടെ കാര്യവും ഇങ്ങനെ തന്നെ ആയിരുന്നു. സീരിയൽ സെറ്റുകൾ മുതൽ ബിഗ് ബോസ് വരെയുള്ള വളർച്ച ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാ വിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് അനുമോൾ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.






































