29.8 C
Kollam
Saturday 26th September, 2026 | 05:24:23 PM
Home News Breaking News കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബിനു ചുള്ളിയിലിനെ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്ടര്‍ മാര്‍ഗമാണ് അമിത് ഷാ എത്തിയത്. കുണ്ടറ മുളവനയിലെ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്ട്ര വനിതാകര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട് ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹ്കാര്‍ സേ സമൃദ്ധി) പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here