Home Blog Page 41

മസാജിംഗ് പാർലറുകളിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശിനികൾ പിടിയിൽ

കണ്ണൂര്‍. മസാജിംഗ് പാർലറുകളിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശിനികൾ പിടിയിൽ…
വ്യാജ ആധാർ കാർഡുകളുമായാണ് ഇവർ നഗരത്തിൽ കഴിഞ്ഞിരുന്നത്…
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന…കണ്ണൂരിലെ കൂടുതൽ സ്പാകളിലും പരിശോധന നടത്താനാണു നീക്കം…

വ്യാജ തിരിച്ചറിയൽ രേഖകളുമായി ബംഗ്ലാദേശ് സ്വദേശികൾ കണ്ണൂരിലുണ്ടെന്ന വിവരമാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ണൂർ ടൗൺ പൊലീസിന് കൈമാറിയത്…
തുടർന്ന് നടത്തിയ പരിശോധനയിൽ…
റെയിൽവേ സ്റ്റേഷന് സമീപത്തെ മൈ സ്പായിൽ നിന്ന് 29കാരിയായ സലീന അക്തർ പിടിയിൽ…
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ…SN പാർക്ക് റോഡിലെ ആയുഷ് സ്പായിൽ പൊലീസ് പരിശോധന നടത്തി.അവിടെ നിന്ന് നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ എന്നിവരെയും പിടികൂടി…

ഒരു വർഷം മുമ്പാണ് ഇവർ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്…അസം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷം…
ജൂലൈയിലാണ് കേരളത്തിലെത്തിയത്…
ഗുവാഹത്തിയിൽ നിന്നാണ് വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി…ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം നൽകിയെന്നും മൊഴി…
ബംഗാളിലെ വിലാസമാണ് വ്യാജ ആധാർ കാർഡിൽ രേഖപ്പെടുത്തിയത്…
എന്നാൽ ഇവർ ബംഗ്ലാദേശ് സ്വദേശികളാണെന്ന വിവരം സ്പാ ഉടമകൾക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്… എന്നാൽ
ബംഗ്ലാദേശിൽ നിന്ന് എത്തിയ കൂടുതൽ സ്ത്രീകൾ ഇത്തരം മസാജിംഗ് പാർലറുകളിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം…

യുവതിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ. കമ്പനിപ്പടിയിൽ യുവതിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസ് ആണ് മരിച്ചത്.സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടത്.കാറിന്റെ പിൻസീറ്റിൽ കിടക്കുന്നു നിലയിലാണ്

മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്.ഇവർ തനിച്ചാണ് താമസം.ഇവർ കാൻസർ ചികിത്സയിലായിരുന്നു

ആലുവ DySp ബൈജു പൗലോസിൻ്റ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു

30 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ മണി മുഴങ്ങിയത്

ഇന്ന് സെപ്റ്റംബർ 17, ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? 30 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ മുഴങ്ങുന്നത്. അന്നുവരെ ലാൻഡ് ഫോണുകൾ മാത്രം ഉപയോഗിച്ചിരുന്ന മലയാളികൾക്കിടയിലേക്ക് മൊബൈൽ എന്നൊരു വിസ്മയം നാടിന്റെ ജീവിതമൊന്നാകെ മാറ്റിമറിച്ചു.

1996 സെപ്റ്റംബർ 17-ന് എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ചടങ്ങിലാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ മുഴങ്ങിയത്. ഇപ്പോൾ എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാനശേഖരമായി മാറിയ സ്മാർട്ട്ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധവും വളരെ വലുതാണ്. കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സേവനം ഉദ്ഘാടനം ചെയ്തത് ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയാണ്.

ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എആർ ടാൻഡനുമായി സംസാരിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ സംസാരിച്ചു. ആ കോളോടെ കേരളത്തിന്റെ ആശയവിനിമയ ലോകത്തിനൊരു പുതുയു​ഗപ്പിറവിയുണ്ടായി.

എസ്കോടെൽ കേരളത്തിലവതരിപ്പിച്ച കോളുകളുടെ അന്നത്തെ റേറ്റ് ഇന്ന് കേട്ടാൽ അത്ഭുതപ്പെടും. ഔട്ട്ഗോയിങ് റേറ്റിന് 16 രൂപ. ഇൻകമിംഗിന് 8 രൂപ 40 പൈസ. അന്ന് ഒരു മൊബൈൽ ഫോണിന് 20,000 മുതൽ 50,000 വരെ വിലയുണ്ടായിരുന്നു. സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അന്നത്തെ മൊബൈൽ ജീവിതം.

ഇന്ത്യയിൽ 1995 ജൂലൈ 31നായിരുന്നു ആദ്യ മൊബൈൽ ഫോൺവിളി നടന്നത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിയായിരുന്ന സുഖ്റാമിനെ വിളിച്ച് ഇന്ത്യയിലെ മൊബൈൽ വിപ്ലവത്തിന് തുടക്കമിട്ടു. ഇന്ന് 4.5 കോടിയിലധികം കണക്ഷനുകളുമായി കേരളം രാജ്യത്തുതന്നെ ഏറെ മുന്നിലാണ്. ഒരു കോള് കൊണ്ട് ചരിത്രം സൃഷ്ടിക്കപ്പെട്ട് ഒറ്റ കോളിൽ ഒതുക്കാനാവാത്ത ജന്മസത്യമായി മാറിക്കഴിഞ്ഞു മൊബൈൽ ജീവിതം എന്ന് ചുരുക്കം.

കൊട്ടാരക്കരയില്‍ വാന്‍ ട്രെയിലറിലേക്ക് ഇടിച്ചുകയറി അപകടം

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട ദേശീയ പാതയില്‍ താമരശ്ശേരി ജങ്ഷന് സമീപം ഓമ്‌നി വാന്‍ ട്രെയിലറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കരുനാഗപ്പള്ളി സ്വദേശി അല്‍ത്താഫ് (30)നെ ഗുരുതര പരിക്കോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് താമരശ്ശേരി ജങ്ഷന് സമീപം ആഗ്രോ ബാസാറിന് സമീപം കൊട്ടാരക്കര ഭാഗത്തുനിന്നും കൊല്ലത്തേക്ക് വന്ന ട്രെയിലറിലേക്ക് എതിര്‍ ദിശയില്‍ അമിത വേഗതയില്‍ എത്തിയ സോഡിയാക് ടൂ വീലേഴ്സിന്റെ വാന്‍ ഇടിച്ചുകയറുകയായിരുന്നു. വാന്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റ അല്‍ത്താഫിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

ഡോ. വി. മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടർ ആയി നിയമിച്ചു

lതിരുവനന്തപുരം.ആരോഗ്യ വകുപ്പിന് സ്ഥിരം ഡയറക്ടർ ആയി. ഡോ. വി. മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടർ ആയി നിയമിച്ചു. വിവാദങ്ങൾക്കൊടുവിൽ നാല് മാസത്തിനു ശേഷമാണ് സ്ഥിരം DHS ചുമതലയേൽക്കുന്നത്. ജൂൺ 12 നാണ് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

ജൂൺ 13ന് വി മീനാക്ഷി താൽക്കാലിക ചുമതലയേറ്റു ഡോക്ടർ റീനയുടെ സ്ഥലംമാറ്റ നടപടി സ്റ്റേ ചെയ്തു കൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതി സ്ഥലംമാറ്റം ശരി വയ്ക്കുകയായിരുന്നു. അതേസമയം സീനിയോറിറ്റി മറികടന്നാണ് നിയമനമെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്

കുപ്രസിദ്ധ ഗുണ്ട ആനാരി അനീഷിനെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം.കുപ്രസിദ്ധ ഗുണ്ട ആനാരി അനീഷിനെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ ജില്ലയിലെ ക്രിമിനലുകളുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ വീട്ടിൽ വന്യമൃഗത്തിന്റെ പല്ല് ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വള്ളികുന്നം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വനം വകുപ്പിന് കൈമാറി

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം കൊലപാതകശ്രമം കവർച്ച ആയുധങ്ങളും സ്പോടകളും സൂക്ഷിക്കുക അടിപിടി ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആനാരി അനീഷ് .ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ക്രിമിനലുകളുടെ വീടുകളിൽ ഇന്നലെ പോലീസ് നടത്തിയ പരിശോധനയിലാണ് അനീഷിന്റെ വീട്ടിൽ നിന്ന് വന്യമൃഗത്തിന്റെ സംശയിക്കുന്ന പല്ല് ലഭിച്ചത്.ഇതോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും തൊണ്ടി സഹിതം അനീഷിനെ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ കീഴിലുള്ള കാരകുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കൈമാറുകയുമായിരുന്നു.

ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത് പ്രതിയുടെ വീട്ടിൽ നിന്ന് വടിവാൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.ഇയാൾക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിന്റെയും വള്ളികുന്നം എസ് എച്ച് വിജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുപ്രസിദ്ധ ഗുണ്ടയായ ആനാരി അനീഷിനെ പിടികൂടിയത്.

സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്ത് കവർച്ച നടത്തിയ യുവാക്കൾ അറസ്റ്റിൽ

കൊല്ലം:സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല പൊട്ടിച്ചെടുത്ത് കവർച്ച നടത്തിയ യുവാക്കൾ അറസ്റ്റിൽ.പട്ടത്താനം ജവഹർ ജംഗ്ഷൻ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (27), ഇരവിപുരം കയ്യാലക്കൽ ഫാത്തിമ മൻസിലിൽ മാഹീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ സെപ്റ്റംബർ 16ന് രാത്രി 8 മണിയോടെ,പ്രതികൾ ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷനു സമീപം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് ഇതേ പ്രതികൾ കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയുടെ കഴുത്തിൽ നിന്നും 6 പവൻ തൂക്കമുള്ള സ്വർണ്ണമാലയും പൊട്ടിച്ചു കടന്നുകളഞ്ഞു.ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര,കണ്ണനല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയായിരുന്നു. തുടർന്ന് 17 ന് രാവിലെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം, ഉളിയകോവിൽ ഇളംകുളം ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

പിടിയിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ, പ്രതിയായ മാഹീനെതിരെ കാപ്പാ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊല്ലം എ.സി.പി ഷാജിയുടെ മേൽനോട്ടത്തിൽ, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയശങ്കറിൻ്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, സി.പി.ഓ മാരായ ജയകുമാർ, മുരുകേഷ് കുമാർ, അൻഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് പ്രതികളെ ശക്തികുളങ്ങര പോലീസിന് കൈമാറുകയായിരുന്നു.

വലിയവീട്ടിൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആണ്ടുനേർച്ചയും ദുആ സമ്മേളനവും 18 മുതൽ​

ശാസ്താംകോട്ട:ശൂരനാട് തെക്ക് വലിയവീട്ടിൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ആണ്ടുനേർച്ചയും ദുആ സമ്മേളനവും ശനി,ഞായർ,തിങ്കൾ ദിവസങ്ങളിൽ നടക്കും.ശനിയാഴ്ച വൈകിട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ജമാഅത്ത് പ്രസിഡന്റ് വൈ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും.ഉല്ലാസ് കോവൂർ എംഎൽഎ മെറിറ്റ് അവാർഡ് ദാനം നിർവഹിക്കും.മുഹമ്മദ് യാസീൻ ബുഖാരി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് വിദ്യാർത്ഥികളുടെ ദഫ് മുട്ട് നടക്കും.

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ ശാസ്താംകോട്ട പി.എം.എഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും.വൈകിട്ട് 5ന് ഖുത്തുബിയ്യത്ത് മജ്‌ലിസും 7.30ന് മതവിജ്ഞാന സദസ്സും നടക്കും.തിങ്കളാഴ്ച രാവിലെ 7ന് മുഹ്‌യിദ്ദീൻ റാത്തീബും മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി അനുസ്മരണവും ദുആ സമ്മേളനവും നടക്കും. സയ്യിദ് മഹ്മൂദ് സ്വഫ്‌വാൻ തങ്ങൾ അൽ ബുഖാരി (എഴുമല,കണ്ണൂർ) പ്രാർത്ഥനക്ക് നേതൃത്വം നൽകും.തുടർന്ന് അന്നദാന വിതരണം നടക്കും.

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം: ടിക്കറ്റ് വിൽപ്പന തുടങ്ങി; ഗാലറി ടിക്കറ്റിന് 650 രൂപ; വിദ്യാർഥികൾക്ക് 300 രൂപ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. Ticketgenie.in എന്ന ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഗാലറി ടിക്കറ്റിന് 650 രൂപയാണ് നിരക്ക്. പവലിയൻ ടിക്കറ്റിന് 1250 രൂപയും പവലിയൻ എ, ജെ വിഭാഗങ്ങൾക്ക് യഥാക്രമം 1800, 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റിന് 2500 രൂപയും കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റിന് 5000 രൂപയുമാണ് നിരക്ക്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം.

ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അറിയിച്ചു. ടിക്കറ്റ് സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനായി ബോക്സ് ഓഫീസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും.

വിദ്യാർഥികൾക്ക് 300 രൂപ

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് മത്സരം നേരിൽ കാണുന്നതിനായി കെ.സി.എ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. വിനോദനികുതി ഉൾപ്പെടെ 300 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് മാത്രമാണ് ഇളവ് ലഭിക്കുക.

ടിക്കറ്റ് ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ കെ.സി.എയുടെ ജനറൽ കൺവീനറുടെ ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളജ് ഐഡി കാർഡ് നമ്പറും നൽകണം. ഒരു സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 10 വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണം.

15 വയസിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം അധ്യാപകൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഓരോ 10 വിദ്യാർഥികൾക്കും ഒരധ്യാപകൻ എന്ന ക്രമത്തിൽ അധ്യാപകർക്കും 300 രൂപ നിരക്കിൽ പ്രവേശനം അനുവദിക്കും.

അപേക്ഷ പരിശോധിച്ച് ബുക്കിങ് ഉറപ്പാക്കിയ ശേഷം കെ.സി.എയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തിന് നൽകും. തുക അക്കൗണ്ടിൽ ലഭിച്ചതായി സ്ഥിരീകരിച്ച ശേഷമായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക.

‘തുടക്കം’ ഇന്ന് അര്‍ധരാത്രി ഒടിടിയില്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ ഇന്ന് അര്‍ധരാത്രിയോടെ (സെപ്റ്റംബര്‍ 18) ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. ശാന്തമായ കുടുംബപശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ചിത്രം പിന്നീട് ആകാംക്ഷ നിറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി മാറുന്നതാണ് പ്രമേയം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സായ്കുമാര്‍, മനോജ് കെ. ജയന്‍, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേശ്, ബോബി കുര്യന്‍, ജിബിന്‍ ഗോപിനാഥ്, അശ്വിന്‍, ജയ കുറുപ്പ്, ചിപ്പി, ജിലു ജോസഫ്, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.