Home Blog Page 40

യുക്തി 2026: ബസേലിയോസ് മാത്യൂസ് II കോളേജിൽ ദേശീയതല ഹാക്കത്തോൺ

യുക്തി 2026: ബസേലിയോസ് മാത്യൂസ് II കോളേജിൽ ദേശീയതല ഹാക്കത്തോൺ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 70 കോളേജുകളെ പ്രതിനിധീകരിച്ച് 300-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഹാക്കത്തോൺ 18 മണിക്കൂർ തുടർച്ചയായാണ് സംഘടിപ്പിക്കുന്നത്.

സാങ്കേതികവിദ്യ, നവീകരണം, പ്രശ്നപരിഹാര ശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും സാങ്കേതിക മികവും ദേശീയതലത്തിൽ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകും.

സ്പോൺസർമാർ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിന്നാക്കിൾ സ്മാർട്ട്‌ ടെക്‌നോലോജിസ്, ആവാസ് ബിൽഡർസ് ആൻഡ്‌ ഡെവലപ്പർസ്, ക്ളോണ്ട്പാട്, കൊമ്പെട്ടന്സൺ, ക്യാൻ ടെക്‌നോലോജിസ്, നെറ്റ്‌വർക്ക് സിസ്റ്റം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിക്ക് പിന്തുണ നൽകുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ പ്രതിഭകളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന യുക്തി 2026, വിദ്യാർത്ഥികളിൽ നവീന ആശയചിന്തയും സംരംഭകത്വ മനോഭാവവും സാങ്കേതിക മികവും വളർത്തുന്നതിനുള്ള ശ്രദ്ധേയമായ ദേശീയതല വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

തുണി അലക്കിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളെടുത്തു; ചോദ്യം ചെയ്ത ഭർത്താവിനെ തല്ലിയ സംഭവത്തിൽ പിടിയിലായ മൂന്ന് പേർ റിമാൻഡിൽ

പ​ത്ത​നം​തി​ട്ട: തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ളി​ച്ചു​നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ. തി​രു​വ​ല്ല കാ​വും​ഭാ​ഗം കി​ഴ​ക്കും​മു​റി കോ​ങ്ങാ​പ​ള്ളി​യി​ൽ വീ​ട്ടി​ൽ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് കെ. ​ത​ങ്ക​പ്പ​ൻ (52), കു​സു​മ​സ​ദ​നം വീ​ട്ടി​ൽ അ​ഖി​ൽ സു​ധ​ൻ (35) തു​ക​ല​ശേ​രി കു​ള​ക്കാ​ട്ട് ത​ത്തം​പ​ള്ളി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സു​ജി​ത്ത് സു​രേ​ന്ദ്ര​ൻ (35) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പൊ​ലി​സി​ന്‍റെ പി​ടി​യിലായത്.
ഈ ​മാ​സം 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും അ​മ്മ​യെ​യും അ​നു​ജ​നെ​യു​മാ​ണ് പ്ര​തി​ക​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. യു​വ​തി തു​ണി ക​ഴു​കി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്ന​തി​നി​ടെ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ്ര​കോ​പി​ത​നാ​യ മ​നോ​ജ് സു​ഹൃ​ത്തു​ക്ക​ളെ​യും​കൂ​ട്ടി യു​വ​തി​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ, പ്രാ​യം ചെ​ന്ന അ​മ്മ എ​ന്നി​വ​രെ​യും സം​ഘ ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ തി​രു​വ​ല്ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ 5 അംഗ സമിതിക്ക് കേരള സർവകലാശാല രൂപം നൽകി

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ 5 അംഗ സമിതിക്ക് കേരള സർവകലാശാല രൂപം നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ വി നൗഷാദ്, സിബി സി ബാബു, എസ് പ്രേമ, വിനോദ്കുമാർ ടിജി നായർ, വൈ അഹമ്മദ് ഫസിൽ എന്നിവരാണ് സമിതിയംഗങ്ങൾ.

സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ചിന്ത കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം.

പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍ പിഎച്ച്ഡി ബിരുദം സസ്പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍ വിസിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തില്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം ‘വൈലോപ്പള്ളി’ എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം

കൊച്ചി. നഗരത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു.

നിയന്ത്രണം ബാധകമായ സ്ഥലങ്ങള്‍

നേവല്‍ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷന്‍

ബി.ടി.എച്ച്. റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, മറൈന്‍ ഡ്രൈവ്

ഹൈക്കോടതി ജങ്ഷന്‍, ബാനര്‍ജി റോഡ്, മാധവ ഫാര്‍മസി, കച്ചേരിപ്പടി

കലൂര്‍, കലൂര്‍-പേരണ്ടൂര്‍ റോഡ്, ദേശാഭിമാനി-പുന്നയ്ക്കല്‍ റോഡ്

ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബിടിഎസ് റോഡ്, ഇടപ്പള്ളി മഠം ജങ്ഷന്‍

ആലുവ-പാലാരിവട്ടം പിഡബ്ല്യുഡി റോഡിലും ഭാഗിക നിയന്ത്രണമുണ്ട്.

യാത്രാവഴികളിലെ മാറ്റം

ആലുവയില്‍ നിന്ന് കലൂരിലേക്ക്: ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂര്‍-കതൃക്കടവ് റോഡ് വഴി പോകുക.

ആലുവ, പറവൂര്‍ ഭാഗങ്ങളില്‍ നിന്ന് ഹൈക്കോടതിയിലേക്ക്: കണ്ടെയ്നര്‍ റോഡ് ഉപയോഗിക്കുക.

കാക്കനാടില്‍ നിന്ന് ഹൈക്കോടതിയിലേക്ക്: പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ് വഴി ചേരാനെല്ലൂര്‍ ജങ്ഷനിലെത്തി, ഫ്രീ ലെഫ്റ്റ് എടുത്തു കണ്ടെയ്നര്‍ റോഡ് വഴി യാത്ര തുടരുക.

തോപ്പുംപടിയില്‍ നിന്ന് ആലുവയിലേക്ക്: തോപ്പുംപടി ബിഒടി പാലം, അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം വഴി സഞ്ചരിക്കുക.

ആലുവയില്‍ നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക്: ഇടപ്പള്ളി ഗ്രാന്‍ഡ് മാളിന് മുന്നിലൂടെ എന്‍എച്ച് 66 വഴി വൈറ്റില, കുണ്ടന്നൂര്‍, തോപ്പുംപടി വഴി യാത്ര ചെയ്യുക.

വൈപ്പിന്‍/ ബോള്‍ഗാട്ടി ഭാഗങ്ങളില്‍ നിന്ന് കലൂര്‍, ആലുവയിലേക്ക്: കണ്ടെയ്നര്‍ റോഡ് ഉപയോഗിക്കുക.

വൈപ്പിനില്‍ നിന്ന് തോപ്പുംപടിയിലേക്ക്: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തുക.

പാര്‍ക്കിങ് നിരോധനം

വാത്തുരുത്തി മുതല്‍ തേവര, എം.ജി. റോഡ്, ബാനര്‍ജി റോഡ്, കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടുകളില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.

കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്. രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല മുടി വളര്‍ത്താന്‍ അവകാശം,കര്‍ശന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ലെന്നും കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.

അതേസമയം മുടി സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നീളമുള്ള മുടി കെട്ടി വയ്ക്കുകയോ ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം.

ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 45 ദിവസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നു കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനും നീട്ടി വളര്‍ത്തിയ മുടി വെട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടും പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടി അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നു ആവശ്യപ്പെട്ട് കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും നല്‍കിയ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

മെ​സി​യെ മ​റ​യാ​ക്കി​യു​ള്ള ത​ട്ടി​പ്പ്; മു​ൻ കാ​യി​ക മ​ന്ത്രി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും, റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

കൊ​ച്ചി: മെ​സി​യെ മ​റ​യാ​ക്കി ന​ട​ത്തി​യ ത​ട്ടി​പ്പി​ലെ​ടു​ത്ത കേ​സി​ൽ മു​ൻ കാ​യി​ക മ​ന്ത്രി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. മു​ൻ മ​ന്ത്രി അ​ബ്‌​ദു​റ​ഹ്മാ​നെ കൂ​ടാ​തെ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രെ​യും വൈ​കാ​തെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സ്പി വി​ക്ര​മ​ന്‍റെ നേ​തൃ​ത്തി​ൽ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്‌​ക്ക് അ​യ​ക്കേ​ണ്ട​വ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കും. മു​ൻ കാ​യി​ക മ​ന്ത്രി​യു​ടെ ചോ​ദ്യം ചെ​യ്യ​ലും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം ജി​സി​ഡി​എ​യും സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും.

യുട്യൂബിലൂടെ പ്രായപൂർത്തിയാവാത്ത കുട്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ യുട്യൂബറായ യുവതി അറസ്റ്റിൽ

യുട്യൂബിലൂടെ പ്രായപൂർത്തിയാവാത്ത കുട്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ യുട്യൂബർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനിയായ യുട്യൂബർ രമ്യ ഷിംജിത്തിനെയാണ് പോക്സോ നിയമ പ്രകാരം പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവിനോടുള്ള വിരോധ മൂലം ലൈഗിംക ആരോപണം ഉന്നയിച്ചായിരുന്നു കുട്ടിക്ക് എതിരെ അധിക്ഷേപ വീഡിയോകൾ യുട്യൂബ് വഴി പ്രചരിപ്പിച്ചത്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചതിന് രമ്യയുടെ പരാതിയിൽ കുട്ടിയുടെ അമ്മക്ക് എതിരെ മുൻപ് തൊട്ടിൽ പാലം പൊലീസ് കേസ് എടുത്തിരുന്നു.

നൂറുവർഷത്തോളം പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു

കൊല്ലം: മുളങ്കാടകം വിഷ്ണത്തുകാവിന് സമീപം നൂറുവർഷത്തോളം പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു.

വിഷ്ണത്തുകാവ് എൻ.കെ.ആർ.എ 90 എയിൽ ശോഭനകലയുടെ ജി.പി. വിലാസം വീടാണ് ഇന്നലെ ഉച്ചയോടെ തീപിടിച്ച് നശിച്ചത്.

ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി പുതിയ വീടിന്റെ നിർമാണം നടക്കുകയായിരുന്നു. നിർമാണം അന്തിമഘട്ടത്തിലെത്തിയതിനാൽ ശോഭനകല പുതിയ വീട്ടിലായിരുന്നു. ഇതിനിടെ വലിയ ശബ്ദം കേട്ട് പുറത്തേക്കെത്തിയപ്പോഴാണ് പഴയ വീടിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു.

ശോഭനകലയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. രണ്ട് യൂണിറ്റ് എത്തിയെങ്കിലും അപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. കഴുക്കോലുകൾ കത്തിയതോടെ മേൽക്കൂരയിലെ ഓടുകൾ നിലംപതിച്ചു. ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു.

രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ചേർന്നാണ് തീയണച്ചത്.

കാറ്ററിങ് തട്ടിപ്പ്; കൊല്ലത്തും പരാതി

കൊല്ലം: വിവാഹ ചടങ്ങുകള്‍ക്ക് മുന്‍കൂറായി പണം വാങ്ങിയ ശേഷം സദ്യയും ഭക്ഷണവും എത്തിക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതികള്‍ നേരിടുന്ന കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള ‘ഉദയം കാറ്ററിംഗ് ആന്‍ഡ് ഇവന്റ്‌സ്’ ഉടമക്കെതിരെ കൊല്ലത്തും സമാനമായ പരാതി. കോട്ടയം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ സമാന പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കൊല്ലത്തെ സംഭവവും പുറത്തുവന്നത്. കൊല്ലം ഇരവിപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റോയല്‍ ഈവ്‌സ് വെഡ്ഡിംഗ്‌സ് ആന്‍ഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാര്‍.
ഏകദേശം ഒരു മാസം മുമ്പാണ് സംഭവം. ശക്തികുളങ്ങരയില്‍ നടന്ന വിവാഹത്തിന്റെ അലങ്കാര ജോലികളും മറ്റ് ക്രമീകരണങ്ങളും ആദ്യം ഏറ്റെടുത്തിരുന്നത് ഉദയം കാറ്ററിങ് സ്ഥാപനമായിരുന്നു. എന്നാല്‍ അപകടം സംഭവിച്ചതിനാല്‍ പരിപാടിയുടെ ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ക്ക് വേണ്ടി ഇവന്റ് നടത്തണമെന്നും ആവശ്യപ്പെട്ട് കുണ്ടറയിലെ മറ്റൊരു സ്ഥാപനവുമായി ഉദയം ഉടമ ബന്ധപ്പെട്ടു. വിവാഹം ശക്തികുളങ്ങരയിലായതിനാല്‍ ഇരവിപുരത്തെ റോയല്‍ ഈവ്‌സ് സ്ഥാപനവുമായി ബന്ധപ്പെടാന്‍ കുണ്ടറയിലെ സ്ഥാപനം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ജോലികള്‍ ഏറ്റെടുത്തതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഡെക്കറേഷന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജോലികളും റോയല്‍ ഈവ്‌സ് സംഘം പൂര്‍ത്തിയാക്കി നല്‍കിയെങ്കിലും വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്നാണ് ആരോപണം. രണ്ട് തവണയായി 20,000 രൂപ നല്‍കിയെങ്കിലും വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി ബില്‍ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് അതില്‍നിന്ന് 10,000 രൂപ തിരികെ വാങ്ങിയതായും പരാതിക്കാര്‍ പറയുന്നു.
പിന്നീട് പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും പണം നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം. സംഭവത്തില്‍ റോയല്‍ ഈവ്‌സ് ഏകദേശം ഒരു മാസം മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു. അലങ്കാര ജോലികള്‍ ചെയ്ത വകയില്‍ മാത്രം ഏകദേശം 65,000 രൂപ ലഭിക്കാനുണ്ടെന്നാണ് സ്ഥാപനത്തിന്റെ കണക്ക്.
സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സ്ഥാപനത്തിന്റെ തീരുമാനം. അതേസമയം, ഉദയം കാറ്ററിങ് ഉടമക്കെതിരെ കോട്ടയം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.