യുക്തി 2026: ബസേലിയോസ് മാത്യൂസ് II കോളേജിൽ ദേശീയതല ഹാക്കത്തോൺ
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 70 കോളേജുകളെ പ്രതിനിധീകരിച്ച് 300-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഹാക്കത്തോൺ 18 മണിക്കൂർ തുടർച്ചയായാണ് സംഘടിപ്പിക്കുന്നത്.
സാങ്കേതികവിദ്യ, നവീകരണം, പ്രശ്നപരിഹാര ശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും സാങ്കേതിക മികവും ദേശീയതലത്തിൽ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകും.
സ്പോൺസർമാർ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിന്നാക്കിൾ സ്മാർട്ട് ടെക്‌നോലോജിസ്, ആവാസ് ബിൽഡർസ് ആൻഡ് ഡെവലപ്പർസ്, ക്ളോണ്ട്പാട്, കൊമ്പെട്ടന്സൺ, ക്യാൻ ടെക്‌നോലോജിസ്, നെറ്റ്‌വർക്ക് സിസ്റ്റം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിക്ക് പിന്തുണ നൽകുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ പ്രതിഭകളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന യുക്തി 2026, വിദ്യാർത്ഥികളിൽ നവീന ആശയചിന്തയും സംരംഭകത്വ മനോഭാവവും സാങ്കേതിക മികവും വളർത്തുന്നതിനുള്ള ശ്രദ്ധേയമായ ദേശീയതല വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.


































