ശാസ്താംകോട്ട:ശൂരനാട് തെക്ക് വലിയവീട്ടിൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ആണ്ടുനേർച്ചയും ദുആ സമ്മേളനവും ശനി,ഞായർ,തിങ്കൾ ദിവസങ്ങളിൽ നടക്കും.ശനിയാഴ്ച വൈകിട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ജമാഅത്ത് പ്രസിഡന്റ് വൈ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും.ഉല്ലാസ് കോവൂർ എംഎൽഎ മെറിറ്റ് അവാർഡ് ദാനം നിർവഹിക്കും.മുഹമ്മദ് യാസീൻ ബുഖാരി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് വിദ്യാർത്ഥികളുടെ ദഫ് മുട്ട് നടക്കും.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ ശാസ്താംകോട്ട പി.എം.എഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും.വൈകിട്ട് 5ന് ഖുത്തുബിയ്യത്ത് മജ്‌ലിസും 7.30ന് മതവിജ്ഞാന സദസ്സും നടക്കും.തിങ്കളാഴ്ച രാവിലെ 7ന് മുഹ്‌യിദ്ദീൻ റാത്തീബും മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി അനുസ്മരണവും ദുആ സമ്മേളനവും നടക്കും. സയ്യിദ് മഹ്മൂദ് സ്വഫ്‌വാൻ തങ്ങൾ അൽ ബുഖാരി (എഴുമല,കണ്ണൂർ) പ്രാർത്ഥനക്ക് നേതൃത്വം നൽകും.തുടർന്ന് അന്നദാന വിതരണം നടക്കും.


































