Home Blog Page 219

വേങ്ങ ഭാഗത്തെ അപകട വളവില്‍ ക്രാഷ് ബാരിയര്‍ നിര്‍മ്മാണം തുടങ്ങി, ഇനി മാറേണ്ടത് വൈദ്യുതി പോസ്റ്റിന്‍റെ ഭീഷണി

ശാസ്താംകോട്ട. ചവറ -ശാസ്താംകോട്ട പ്രധാനപാതയില്‍ വേങ്ങ ഭാഗത്തെ അപകട വളവില്‍ ക്രാഷ് ബാരിയര്‍ നിര്‍മ്മാണം തുടങ്ങി. നിര്‍മ്മാണം നടക്കുന്നതിനിടയിലും അപകടങ്ങള്‍. ശാസ്താംകോട്ട തടാകത്തിന് അതിരിട്ടാണ് ഇവിടെ റോഡ് പോകുന്നത്. വളവില്‍ സ്വകാര്യ ഭൂമി 30 അടിമുതല്‍ 50 അടിവരെ താഴ്ചയിലാണ്.

അതിവേഗം വാഹനങ്ങള്‍ പോകുന്ന ഇവിടെ വാഹനം നിയന്ത്രണം വിട്ടാല്‍ തടാകത്തിലേക്ക് വീഴാനിടയുണ്ട്. നേരത്തേ ഇവിടെ റബര്‍ മരങ്ങള്‍ നിന്നതിനാല്‍ താഴ്ച ശ്രദ്ധയില്‍പെടുമായിരുന്നില്ല. മരങ്ങള്‍ ഭൂ ഉടമ മുറിച്ചതോടെ അപകടാവസ്ഥയുണ്ടെന്ന് നേരത്തേ ന്യൂസ് അറ്റ് നെറ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ വളവില്‍ അടുത്തിടെ ഒരാള്‍ അപകടത്തില്‍ മരിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. അപകടാവസ്ഥ പരിഗണിച്ച് വളവില്‍ റോഡ് വീതികൂട്ടിയെങ്കിലും കെഎസ്ഇബിയുടെ 11കെവി പോസ്റ്റ് ഭീതിയായി തുടരുകയാണ്. വളവില്‍ വാഹനം തട്ടി മറിയാന്‍ പാകത്തിലാണ് പോസ്റ്റ്. മാറ്റിയിടാന്‍ സ്ഥലമുണ്ടെങ്കിലും നിരവധി പരാതി നാട്ടുകാര്‍ അറിയിച്ചെങ്കിലും തട്ടാമുട്ടികള്‍പറഞ്ഞ് അധികൃതര്‍ ഈ നടപടി വൈകിക്കുന്നത് അപകടമാണ്. ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദിക്കാട് മുക്കിലും വളവില്‍ ഒരു പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കുന്നത്തൂരിൻ്റെ കുട്ടി കർഷകനായ ജോഹൻ കെ തോമസിന് നാടിൻ്റെ ആദരവ്

കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ജോഹൻ.കെ.തോമസിന് നാടിൻ്റെ ആദരവ്.കൊല്ലം ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസിലെ ഡ്രൈവറായ മാനാമ്പുഴ ജിനു ഭവനത്തിൽ തോമസ് കൊച്ചുമ്മൻ്റെയും ജിൻസിയുടെയും മകനായ ജോഹൻ ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.ചെറിയ പ്രായത്തിൽ തന്നെ മകനിൽ കൃഷിയുടെ വാസന കണ്ടെത്തിയ പിതാവ് നൽകിയ പ്രോത്സാഹനമാണ് പഠനത്തിനൊപ്പം കൃഷിയെയും മുറുകെ പിടിക്കാൻ ജോഹനെ പ്രേരിപ്പിച്ചത്.പച്ചക്കറി കൃഷിയോടാണ് കൂടുതൽ താല്പര്യം.

ജോഹൻ.കെ.തോമസ്

വീട്ടുമുറ്റത്ത് മൺച്ചട്ടികളിൽ നട്ടു വളർത്തുന്ന പച്ചക്കറി കൃഷിയിൽ നിന്നും മികച്ച വിളവാണ് ലഭിക്കുന്നത്.തക്കാളി,അമര ,പയർ,പച്ചമുളക്,വഴുതന,കോളിഫ്ലവർ ഉൾപ്പെടെ എല്ലാത്തരം പച്ചക്കറികളും വീട്ടുമുറ്റത്ത് വിളയുന്നു.ഇതിനാൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി പുറത്തു നിന്നു വാങ്ങേണ്ടുന്ന ആവശ്യമേയില്ലെന്ന് വീട്ടുകാർ പറയുന്നു.സ്കൂളിൽ പോകേണ്ട ദിവസങ്ങളിൽ പ്രത്യേകം സമയം കണ്ടെത്തിയാണ് കൃഷി പരിപാലനം.പിതാവ് തോമസ് കൊച്ചുമ്മൻ 2015 ൽ കുന്നത്തൂർ പഞ്ചായത്തിലെ മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാതാപിതാക്കളുടെയും സഹോദരൻ ജൂവലിൻ്റെയും പിന്തുണ ജോഹന് വഴികാട്ടിയാണ്.കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കുന്നത്തൂർ കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ മികച്ച കുട്ടികർഷകനായി തെരഞ്ഞെടുത്ത ജോഹനെ കർഷകദിനത്തിൽ ഉല്ലാസ് കോവൂർ എംഎൽഎ ആദരിച്ചു.

ഇടയ്ക്കിടം കന്നാൻ്റഴികത്ത് വീട്ടിൽ റിട്ട.അധ്യാപകൻ ജി.ബാലകൃഷ്ണൻ നായർ നിര്യാതനായി

ഇടയ്ക്കിടം:ഇടയ്ക്കിടം ഗവ.എൽ പി സ്കൂൾ റിട്ട.അധ്യാപകൻ കന്നാൻ്റഴികത്ത് വീട്ടിൽ ജി.ബാലകൃഷ്ണൻ നായർ (85) നിര്യാതനായി സംസ്‌കാരം നടത്തി.ഭാര്യ: ശാന്തമ്മ.എൽ.മക്കൾ:ബാല ജയന്തി ബി.എസ്,ശാന്തകുമാർ ബി.എസ് (ഹെഡ്മാസ്റ്റർ,ചെപ്ര ജിഎൽപിഎസ്,സെറ്റോ ജില്ലാ കൺവീനർ,കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം),കൃഷ്‌ണകുമാർ ബി.എസ്.മരുമക്കൾ:അരവിന്ദാക്ഷൻ.പി,ആശ ബാലകൃഷ്ണൻ,രമ്യാ കൃഷ്ണകുമാർ.സഞ്ചയനം:21ന് രാവിലെ ഏഴിന്.

ആള്‍ ഇന്‍ വണ്‍,കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്‌സൈറ്റ് തിങ്കളാഴ്ച

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്‌സൈറ്റ് തിങ്കളാഴ്ച പുറത്തിറങ്ങുന്നത് ഒരു പിടി പുതുമകളോടെ, അത് ആരും വിലമതിക്കുന്ന കുസാറ്റ് വിദ്യാര്‍ഥികളുടെ പ്രയത്നമാണ് മുന്നിട്ടു നില്‍ക്കുന്നത്. വ്യവസായ-അക്കാദമിക് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് ഈ പുതിയ വെബ്‌സൈറ്റ് നിര്‍മ്മാണം. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ അഞ്ചാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥികളായ ജയസൂര്യ ജയകുമാര്‍, അലന്‍ ഫിലിപ്പ്, ഹഫീസ് ഹുസൈന്‍, മുഹമ്മദ് ദില്‍ഷാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെട്രോയുടെ ഡിജിറ്റല്‍ മുഖം മാറ്റിയെഴുതിയത്.

പത്ത് വര്‍ഷം പഴക്കമുള്ള മെട്രോയുടെ നിലവിലെ വെബ്‌സൈറ്റ് ഉപയോക്തൃ-സൗഹൃദമായിരുന്നില്ല. മെട്രോ ട്രെയിനുകള്‍ക്ക് മാത്രമായി നിര്‍മ്മിച്ചതായിരുന്നു അത്. എന്നാല്‍ ഇന്ന് മെട്രോ വാട്ടര്‍ മെട്രോ, ഫീഡര്‍ ബസുകള്‍, ഇ-ഓട്ടോകള്‍, സൈക്കിള്‍ ഷെയറിങ് പദ്ധതികള്‍ എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന വലിയ സംവിധാനമായി വളര്‍ന്നു കഴിഞ്ഞു. ഈ മാറ്റങ്ങള്‍ പുതിയ വെബ്‌സൈറ്റില്‍ പ്രതിഫലിക്കും.

മെട്രോ ട്രെയിന്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ്, ഇ-ഓട്ടോ, സൈക്കിള്‍ എന്നിങ്ങനെ അഞ്ച് യാത്രാ മാര്‍ഗങ്ങളും ഇനി ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സൗകര്യങ്ങള്‍, സമീപത്തുള്ള സ്ഥലങ്ങള്‍ എന്നിവ എളുപ്പത്തില്‍ അറിയാം. ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. ഇതിനായി ലൈവ് ട്രാക്കിങ് സംവിധാനമുണ്ട്. യാത്രയ്ക്കപ്പുറം തൊഴില്‍ അവസരങ്ങള്‍, ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവയ്ക്കായി പ്രത്യേകം വിഭാഗമുണ്ട്. കൊച്ചി മെട്രോയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും വൈകാതെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും.

രണ്ട് വര്‍ഷം മുമ്പ് കെഎംആര്‍എല്ലിന്റെ ഐടി വിഭാഗം കുസാറ്റുമായി ചേര്‍ന്ന് നടത്തിയ പ്രൊജക്റ്റില്‍ നിന്നാണ് ഈ സഹകരണം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായാണ് വെബ്‌സൈറ്റ് നിര്‍മ്മാണ ചുമതലയും വിദ്യാര്‍ഥികളില്‍ എത്തിയത്. വെറും മൂന്നാഴ്ച കൊണ്ടാണ് വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റ് പൂര്‍ത്തിയാക്കിയതെന്ന് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡിലീഷ എം. വിശ്വനാഥന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് മെട്രോ യാത്രയുടെ അനുഭവം വെബ്‌സൈറ്റില്‍ ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ഫോണുകളില്‍ പോലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷനും ലളിതമാക്കിയിട്ടുണ്ട്.

പാലക്കാടു നിന്നും എംഡിഎംഎ അടക്കം ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഒരു കിലോ ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടി, ഒരു യുവതിയും രണ്ട് യുവാക്കളും പിടിയിലായി

പാലക്കാട്. പാലക്കാടു നിന്നും എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടി. ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീന്‍(30), കര്‍ണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ(27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ന്‍, ബ്രൗണ്‍ ഷുഗര്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

പാലക്കാട്: പാലക്കാടു നിന്നും എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടി. ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസറുദീന്‍(30), കര്‍ണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ(27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ന്‍, ബ്രൗണ്‍ ഷുഗര്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

പാലക്കാട്: പാലക്കാടു നിന്നും എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടി. ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീന്‍(30), കര്‍ണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ(27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ന്‍, ബ്രൗണ്‍ ഷുഗര്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

പുലര്‍ച്ചെ 2 മണിക്ക് ആരംഭിച്ച വിശദമായ പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. വളരെ വിദഗ്ധമായി ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതിനാല്‍ പിടിക്കപ്പെട്ടിരുന്ന പ്രതികള്‍ക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു അതിനാല്‍ സംഘം പൊലീസുമായി ഒട്ടും സഹകരിച്ചിരുന്നില്ല. ഒടുവില്‍ പുലര്‍ച്ചെ 5 മണിയോടെ കാറിന്റെ ഡീസല്‍ ടാങ്കിന് സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. പിടിയിലായവര്‍ വന്‍ ലഹരി മാഫിയയിലെ കണ്ണികള്‍ മാത്രമാണെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ALSO READ:

കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തി ഉടന്‍: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ ആരംഭിച്ച് സമയബന്ധിതമായിപൂര്‍ത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട താത്കാലിക ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനം ബസ്സ്റ്റാന്‍ഡിനുസമീപമുള്ള ഗ്യാരജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപയ്ക്ക് നിര്‍മിക്കുന്ന ബസ് ടെര്‍മിനലില്‍  യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കും. 
മൂന്ന് നിലകളിലായി ആദ്യം പൂര്‍ത്തിയാക്കും. ഭാവിയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് തുടര്‍വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. 
താത്കാലിക ഓഫീസുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക മന്ത്രി കരാറുകാരന് കൈമാറി.  മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയും. വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, എ ടി ഒ ബി അജിത്കുമാര്‍, ഡിപോഎഞ്ചിനീയര്‍ വി വി ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇന്നത്തെ സാഹചര്യത്തിൽ എൽഡിഎഫിലെ മറ്റൊരു പാർട്ടിക്ക് കൊടുക്കണം, അതിന് സിപിഐ മാത്രമാണ് അർഹർ : ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പുതിയകാലത്ത് പദവി പങ്കു വയ്ക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.  ജനങ്ങളേക്കാൾ വലുതാണ് നേതാവെന്ന് ചിന്തിച്ചാൽ ജനം അത് അംഗീകരിക്കില്ലെന്ന പാഠമാണ് എൽഡിഎഫിൻ്റ തോൽവിയെന്നും ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്.


ഉപ നേതാവ് സ്ഥാനം സംബന്ധിച്ച ചർച്ച അടഞ്ഞ അധ്യായം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറയുമ്പോഴും, അടയ്ക്കാൻ സിപിഐ തയ്യാറായിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇന്നത്തെ സാഹചര്യത്തിൽ എൽഡിഎഫിലെ മറ്റൊരു പാർട്ടിക്ക് കൊടുക്കണമെന്നും അതിന് സിപിഐ മാത്രമാണ് അർഹരെന്നും ബിനോയ് വിശ്വം.

പഴയ കാലത്തെക്കുറിച്ച് പറഞ്ഞ പുതിയ സാഹചര്യത്തെ വിലയിരുത്തരുതെന്നും മറുപടി.

പദവി പങ്കുവെക്കൽ സംസ്കാരത്തിൻ്റെ പ്രശ്നമാണ്

തോൽവിയിൽ പിണറായി വിജയനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഒളിയമ്പ്.


അധികാരത്തിന്റെ ഹുങ്കുകൊണ്ട് ജനങ്ങളെ മറന്നാൽ ജനം പൊറുക്കില്ലെന്നും കവിത ഉദ്ധരിച്ച് ബിനോയ് വിശ്വം ഓർമ്മപ്പെടുത്തുന്നു.


എൽഡിഎഫിൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ ഉപ നേതാവ് സ്ഥാനം അനിവാര്യമെന്നതാണ് സിപിഐ വിലയിരുത്തൽ.

പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറുന്നതിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക്  പ്രത്യേക പരിശീലനം പൂർത്തിയായി



തിരുവനന്തപുരം. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറുന്നതിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയ പ്രത്യേക പരിശീലനം പൂർത്തിയായി. ക്രൈം റെക്കോഡ് ബ്യൂറോയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലായി രണ്ട് ദിവസമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജനസൗഹൃദമായ പൊലീസ് സേവനം ഉറപ്പാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യം

സംസ്ഥാനത്ത് മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളില് പുതിയ സംവിധാനം നടപ്പാക്കുന്നത്. ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുക, പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുക, ക്രമസമാധാന പാലനവും കുറ്റാന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്കാരം നടപ്പാകുന്നതോടെ ഇതുവരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടർമാർ സൂപ്പർവൈസറി ചുമതലയിലേക്ക് മാറും. 419 സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്.ഐമാർ നിർവഹിക്കും. ചുമതല വഹിക്കുന്നതിനു മുന്നോടിയായി എസ്എച്ച്ഒമാർക്ക് പ്രത്യേക പരിശീലനം നല്കി.
ക്രമസമാധാന പരിപാലനം, ജനമൈത്രി പൊലീസ് സംവിധാനം, ശാസ്ത്രീയ കുറ്റാന്വേഷണം, ക്രൈം സീൻ പരിശോധന, പട്രോളിങ് ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. ക്രൈം സീനുകളിൽ നിന്ന് തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും, വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസർമാരുമാണ് ക്ലാസുകൾ നയിച്ചത്.  63 സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്.ഐമാർക്കാണ്. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ ജനസൗഹൃദമായ പൊലീസ് സേവനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു


തേവലക്കരയിൽ കാട്ടുപന്നികളെ കണ്ടെത്താൻ ആധുനിക മാര്‍ഗം ഉപയോഗിക്കുമെന്ന് വനം വകുപ്പ്

തേവലക്കര:തേവലക്കര ഗ്രാമപഞ്ചായത്തിലെ അരിനല്ലൂർ,കോയിവിള പ്രദേശങ്ങളിൽ കാട്ടുപന്നികളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.രണ്ട് ദിവസത്തിനുള്ളിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള തിരച്ചിൽ ആരംഭിക്കും.കഴിഞ്ഞ ഏതാനും ദിവസമായി ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്.കൃഷി നാശം ഉണ്ടാക്കുകയും സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

പന്നികളെ തുരത്താൻ പഞ്ചായത്ത് വനം വകുപ്പുമായി ബന്ധപ്പെട്ട് ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.ഈ സാഹചര്യത്തിലാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബി ജോൺ പ്രശ്‌നത്തിൽ ഇടപെട്ടത്.

അതിനിടെ രാത്രി സമയങ്ങളിലും പുലർച്ചയും യാത്ര ചെയ്യുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും,ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കണമെന്നും തേവലക്കര പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.