ശാസ്താംകോട്ട:രാജഗിരി ബ്രൂക് ഇൻ്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് ബി
ഡിവിഷനിലെ വിദ്യാർത്ഥിനി വൈദേഹിയെ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ആദരിച്ചു. മൂന്ന് വർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ സ്കൂളിൽനിന്ന് ലഭിച്ച കസ്റ്റാർഡ് ആപ്പിൾ തൈ വീട്ടിൽ നട്ട് പരിപാലിച്ച വൈദേഹി, അതിൽനിന്ന് ലഭിച്ച ഫലങ്ങൾ സ്കൂളിലെത്തിച്ചതോടെയാണ് കുട്ടിക്കർഷകയായി തിരഞ്ഞെടുക്കപ്പെട്ടത്. ചെറുപ്രായത്തിൽ തന്നെ കൃഷിയോട് വൈദേഹി പുലർത്തുന്ന താൽപര്യവും സമർപ്പണവും മാതൃകാപരമാണെന്ന് ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ വളർത്താൻ മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കുട്ടിക്കർഷകയെ ആദരിച്ചത് വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരത്തോടുള്ള സ്നേഹവും മണ്ണിനോടുള്ള അടുപ്പവും വളർത്തുന്നതിനുള്ള സന്ദേശമായി മാറി.
ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസൻ്റ്, അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ. സാമുവൽ, എന്നിവർ പങ്കെടുത്തു.
:
1/1
കുട്ടിക്കർഷകയെ ആദരിച്ചു..
ഇനി കേരളയല്ല ‘കേരളം’ ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി
ന്യൂഡൽഹി: കേരളത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഇതോടെ ബിൽ നിയമമായി മാറി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ പേരുമാറ്റം പ്രാബല്യത്തിൽ വരുന്നത്. 2024 ജൂണിലാണ് സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിലേക്ക് അയച്ചിരുന്നത്.
തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടുകയും, ബില്ലിനെ അനുകൂലിച്ച് നിയമസഭ വീണ്ടും പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു.
അരക്കോടിയോളം രൂപയുടെ ലഹരി ഇന്ന് മാത്രം പിടികൂടി,എറണാകുളത്ത് വൻ ലഹരിവേട്ട
കൊച്ചി.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ എറണാകുളത്ത് വൻ ലഹരിവേട്ട.എറണാകുളത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി 25.36 ഗ്രാം MDMA യും 70 ഗ്രാം ഹെറോയിനും പിടികൂടി.2 കേസുകളിലായി 4 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശോധനയിലാണ് പോലീസിന്റെ വമ്പൻ ലഹരി വേട്ട.എറണാകുളം റൂറൽ മേഖലയിലും സിറ്റിയിലുമായി അരക്കോടിയോളം രൂപയുടെ ലഹരിയാണ് ഇന്ന് മാത്രം പിടികൂടിയത്.കൊച്ചി തൈക്കൂടത്ത് നിന്ന് 25.360 ഗ്രാം MDMA യുമായാണ് തൈക്കൂടം സ്വദേശി സിറാജുദ്ദീൻ പിടിയിലായത്.തൈക്കൂടത്തെ പ്രതിയുടെ കടയിൽ നിന്നാണ് ലഹരി പിടികൂടിയത്.
ACP യുടെ നേതൃത്വത്തിലുള്ള DANSAF സംഘമാണ് പരിശോധന നടത്തിയത്.
സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയുടെ മറവിലായിരുന്നു പ്രതിയുടെ ലഹരിക്കച്ചവടം.
പെരുമ്പാവൂരിൽ ASP യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലവരുന്ന 70 ഗ്രാം ഹെറോയിനുമായി 3 പേർ പിടിയിലായി.അസം സ്വദേശികളായ മുക്സിദുൾ ഇസ്ലാം, ബഹാറുൾ ഇസ്ലാം, രഷ്മീന കാത്തൂൻ എന്നിവരാണ് പിടിയിലായത്.5 സോപ്പ് പെട്ടികളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.ആസ്സാമിൽ നിന്ന് പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണ് ഹെറോയിൻ.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം..
ലക്ഷദ്വീപിൽ പോലിസ് ഉദ്യോഗസ്ഥരെ കടലില്‍ കാണാതായിട്ട് 4 ദിവസം
കവരത്തി.ലക്ഷദ്വീപിൽ പോലിസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 4 ദിവസം.തിരച്ചിലിൽ വീഴ്ചയുണ്ടെന്ന് ആക്ഷേപവുമായി കുടുംബം.കൂടുതൽ സാങ്കേതിക സഹായത്തോടെ തിരച്ചിൽ നടത്തണം എന്ന് ആവശ്യം.കടലിൽ പരിശോധനയ്ക്കിടെ ബോട്ട് അപകടത്തിൽപ്പെട്ടാണ് ഉദ്യോഗസ്ഥരെ കാണാതായത് 4 ദിവസം മുൻപ്
മൂന്ന് ഉദ്യോഗസ്ഥരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഒരാൾ നീന്തി രക്ഷപ്പെട്ടു, രണ്ട് പേരെ കാണാതായി.നബീൽ,ഹിദായത്തുള്ള എന്നിവരെയാണ് കാണാതായത്.മോശം കാലാവസ്ഥയാണ് അപകടത്തിന്റെ കാരണം
സുഹൈലി ദ്വീപിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് കാണാതായത്
വാൽപ്പാറ ഒന്നാം ഹെയർപിൻ വളവിന് സമീപം ടൂറിസ്‌റ്റ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
വാൽപ്പാറ.തമിഴ്നാട് വാൽപ്പാറ ഒന്നാം ഹെയർപിൻ വളവിന് സമീപം ടൂറിസ്‌റ്റ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. 21 പേർക്ക് ഗുരുതര പരുക്ക്.മലമ്പാതയിലെ ഒന്നാം ഹെയർപിൻ വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് ടൂറിസ്റ്റ് വാൻ മറിയുകയായിരുന്നു
രാമനാഥപുരം പാമ്പൻ പ്രദേശത്തുനിന്ന് വാൽപ്പാറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം ആണ് അപകടത്തിൽ പെട്ടത്
വൈകിട്ട് 5.45 ഓടെ വാൻ വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചി ഭാഗത്തേക്ക് മടങ്ങുമ്പോൾ ആണ് അപകടം
കർഷകർക്ക് വൻ ആശ്വാസം; കാർഷിക വായ്പാ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനുമായി തമിഴ്നാട് സർക്കാർ പുതിയ വായ്പാ ഇളവ് പദ്ധതി പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകളിൽ നിന്ന് 75,000 രൂപ വരെ കാർഷിക വായ്പയെടുത്ത കർഷകരുടെ കടം പൂർണമായും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ അറിയിച്ചു.
75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 75,000 രൂപ വരെ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാർഷിക വായ്പകൾക്ക് 35,000 രൂപ വരെ സർക്കാർ സഹായം ലഭ്യമാക്കും.
അധികാരമേറ്റതിന് പിന്നാലെ 15 ദിവസത്തിനുള്ളിൽ 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ സർക്കാർ എഴുതിത്തള്ളിയിരുന്നുവെന്നും വിജയ് ഓർമിപ്പിച്ചു. കർഷകരുടെ ക്ഷേമത്തിനും കാർഷിക മേഖലയിലെ വളർച്ചയ്ക്കും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
“സംസ്ഥാനത്തിന്റെ നട്ടെല്ലാണ് കൃഷി. തമിഴ്നാടിന്റെ പുരോഗതിക്ക് പിന്നിൽ കർഷകരുടെ കഠിനാധ്വാനമുണ്ട്. ജനങ്ങളാണ് സംസ്ഥാനത്തിന്റെ ജീവൻ എങ്കിൽ കർഷകർ അതിന്റെ ജീവനാഡിയാണ്. അവരുടെ കടബാധ്യത കുറയ്ക്കുകയും കൃഷിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്,” വിജയ് പറഞ്ഞു.
പുതിയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1.38 ലക്ഷത്തിലധികം കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. ഇതിനായി 953.06 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 6,220 കോടി രൂപയായി ഉയരും.
അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും അർഹതാ മാനദണ്ഡങ്ങളും ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി,അനില്‍ആന്‍റണിതുടരും എ പി അബ്ദുള്ളക്കുട്ടി പുറത്ത് ,ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. കേരളത്തില്‍ നിന്നുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ 16 അംഗ ദേശീയ സെക്രട്ടറിമാരുടെ നിരയില്‍ ഉള്‍പ്പെടുത്തി. കവിതാ പതിദാര്‍, സന്ദീപ് പഥക്, മനോജ് തിഗ്ഗ എന്നിവരാണ് സെക്രട്ടറിമാരുടെ പട്ടികയിലെ മറ്റ് പ്രമുഖ പുതുമുഖങ്ങള്‍. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോള്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ ഇത്തവണ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
സ്മൃതി ഇറാനിയെ പാര്‍ട്ടിയുടെ എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ചപ്പോള്‍, മുതിര്‍ന്ന നേതാവ് രാം മാധവിനെ ദേശീയ വൈസ് പ്രസിഡന്റാക്കി. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് മറ്റൊരു പുതിയ ദേശീയ ജനറല്‍ സെക്രട്ടറി. വിനോദ് താവ്ഡെ, സുനില്‍ ബന്‍സാല്‍ എന്നീ രണ്ട് ജനറല്‍ സെക്രട്ടറിമാരെ മാത്രമാണ് മുന്‍ സമിതിയില്‍ നിന്ന് നിലനിര്‍ത്തിയത്. ഹരീഷ് ദ്വിവേദി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേല്‍, സഞ്ജയ് ഭാട്ടിയ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ നിരയിലെ മറ്റ് പ്രധാനികള്‍.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ വീണ്ടും ദേശീയ ട്രഷററായി നിയമിച്ചു. 2010 മുതല്‍ 2014 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. അനില്‍ ബലൂനി മീഡിയ ഇന്‍-ചാര്‍ജ് സ്ഥാനത്ത് തുടരും. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തി. ബൈജയന്ത് ജയ് പാണ്ഡ, രേഖാ വര്‍മ്മ എന്നിവരും വൈസ് പ്രസിഡന്റുമാരായി തുടരും.
അതേസമയം, ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന അരുണ്‍ സിംഗ്, രാധാ മോഹന്‍ ദാസ് അഗര്‍വാള്‍, ദുഷ്യന്ത് ഗൗതം എന്നിവരെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. തരുണ്‍ ചുഗിനെ പഞ്ചാബിന്റെ ഓഫീസ് ഇന്‍-ചാര്‍ജ്ജായി നിയമിച്ചു. പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളെയും പുതുമുഖങ്ങളെയും സംയോജിപ്പിച്ച് സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പുതിയ ദേശീയ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കൊല്ലം റെയിൽവേ സ്റ്റേഷനിൽവെച്ച് 15 കിലോ വരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലം: 15 കിലോ വരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒഡീഷ സ്വദേശികളായ ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് പിടികൂടിയത്. ഒഡീഷയിൽനിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
ഇവർക്ക് ഒഡീഷയിൽ സ്വന്തമായി കഞ്ചാവുതോട്ടമുണ്ടെന്നും കഞ്ചാവ് ഉത്പാദിപ്പിച്ചശേഷം ഉണക്കി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒഡീഷയിൽനിന്ന് എറണാകുളത്തുവെച്ച് കഞ്ചാവ് ഇറക്കാൻ ഇവർ ആദ്യം ശ്രമിച്ചത്. എന്നാൽ പോലീസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലത്തെത്തിക്കുകയായിരുന്നു.
ഇരുവരെയും കുറിച്ച് നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കൊല്ലം റെയിൽവേ പൊലീസ് സംഘം ഇവരെ പരിശോധിച്ചത്. തുടർന്ന് ട്രോളിബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് കണക്ഷൻ വിച്ചേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മർദ്ദനം
ശാസ്താംകോട്ട: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമർദ്ദനത്തിൽ ഗുരുതര പരിക്ക്.ശാസ്താംകോട്ട സെക്ഷനിലെ ജീവനക്കാരനായ മനക്കര മുകുളുംപുറത്ത് വി. സുരേന്ദ്ര(54)നാണ് പരിക്കേറ്റത്.ഇയ്യാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30നാണ് അക്രമം.
വൈദ്യുതി ചാര്‍ജ്ജ് കുടിശിക മൂലം ലൈന്‍ കട്ട് ചെയ്യാനെത്തിയ തന്നെ പള്ളിശ്ശേരിക്കൽ സ്വദേശിയായ മുന്‍ പഞ്ചായത്ത് അംഗം എസ് എ നിസാറും കുടുംബവും ചേർന്ന് മർദ്ദിച്ചതായി സുരേന്ദ്രൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ബൈക്കില്‍ നിന്നും താഴേക്കു വലിച്ചിട്ട് മര്‍ദ്ദിച്ചതായി ഒപ്പമുണ്ടായിരുന്ന ലൈന്‍മാനും മൊഴി നല്‍കി.
മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ സുരേന്ദ്രനെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ശാസ്താംകോട്ട ടൗണിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. എസ്എ നിസാറിനെതിരെ പൊലീസ് കേസെടുത്തു.
തടാകത്തിന്‍റെ നാട്ടില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്നത് കലക്കവെള്ളം
ശാസ്താംകോട്ട. ശുദ്ധജല തടാകത്തിന്‍റെ നാട്ടില്‍ പ്രാദേശിക വിതരണത്തിനെത്തുന്നത് കലക്കവെള്ളം, തടാകത്തില്‍ നിന്നും കൊല്ലം നഗരത്തിനും അനുബന്ധപഞ്ചായത്തുകള്‍ക്കുമായി പ്രതിദിനം നാലരക്കോടി ലിറ്റര്‍ ജലമാണ് പമ്പു ചെയ്ത് കൊണ്ടുപോകുന്നത്. പമ്പു ചെയ്തെടുക്കുന്ന ജലം ഫില്‍ട്ടര്‍ ഹൗസില്‍ ശുദ്ധീകരണം നടത്തി ക്ളോറിനേഷനും എയറേഷനും ശേഷമാണ് കൊല്ലത്തിനും ചവറ പന്മന സ്കീമിനും പ്രാദേശിക വിതരണത്തിനും അയക്കുന്നത്. തടാകം അതിരിടുന്ന ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, മൈനാഗപ്പള്ള എന്നീ മൂന്നു പഞ്ചായത്തുകളിലും തടാകത്തിലെ ജലം പ്രധാന ഫില്‍ട്ടര്‍ ഹൗസില്‍ എത്തിച്ച് പ്രാദേശിക വിതരണം വഴിയാണ് നല്‍കുന്നത്. ശൂരനാട് തെക്ക് പഞ്ചായത്തിനും ഇവിടെ നിന്നാണ് ജലം അയക്കുന്നത്. നേരത്തേ ഇത് കൊല്ലത്തിന് അയക്കുന്ന അതേ ഗുണ നിലവാരത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച് വലിയ സംശയം ഉയര്‍ന്നിരിക്കയാണ്. തീരത്ത് പലയിടത്തും ഇപ്പോള്‍ പല ദിവസവും കലങ്ങിയ ജലം എത്തുന്നുണ്ട്. ഇതിന് വ്യക്തമായ ഒരു വിശദീകരണം അധികൃതര്‍ നല്‍കാറില്ല.
വേനലില്‍ മാത്രമാണ് ഒട്ടേറെപ്പേരും കുടിനീരിന് തടാക ജലത്തെ ആശ്രയിക്കുന്നത്. അല്ലാത്ത സമയത്ത് കിണര്‍ ജലമാണ് ഏറെപ്പേരും ഉപയോഗിക്കുന്നത്. അതിനാല്‍ ഇത് വലിയ സംഘര്‍ഷമാവാറില്ല. എന്നാല്‍ ഇതേ ജലം ശേഖരിച്ച് പാചകാവശ്യത്തിനും ഉപയോഗിക്കുന്നവര്‍ വലയുകയാണ്. മാത്രമല്ല, കലക്കവെള്ളം കയറി ഫില്‍ട്ടറുകള്‍ ടാങ്കുകള്‍ എന്നിവ കേടാകുന്ന പതിവുമുണ്ട്.
തടാക സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ശാസ്താംകോട്ട ഭാസ് നല്‍കിയ പരാതിയില്‍ അധികൃതര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വെറ്റ് ലാന്‍ഡ് അതോറിറ്റിക്കും ഉന്നതാധികൃതര്‍ക്കും സമിതി പരാതി നല്‍കി. തടാകത്തിന്‍റെ ചുറ്റുമുള്ള സ്വന്തക്കാര്‍ക്ക് മലിനജലം പമ്പുചെയ്യുന്ന നടപടി അന്വേഷിക്കണമെനംനാണ് സമിതിയുടെ ആവശ്യം.







































