Home News Local കൊല്ലത്ത് വീണ്ടും നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ വിള്ളൽ

കൊല്ലത്ത് വീണ്ടും നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ വിള്ളൽ

Advertisement

കൊല്ലം. വീണ്ടും നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ വിള്ളൽ . കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിലാണ് 100 മീറ്റർ ദൂരത്തിൽ വിള്ളൽ കണ്ടെത്തിയത്. പാരിസ്‌ഥിതിക പഠനം ശരിയായി നടത്താതെയാണ് ഇവിടെ മണ്ണിട്ട് ഉയർത്തി പാത നിർമിച്ചിരിക്കുന്നതെന്നാണ് കൗൺസിലർ അടക്കമുള്ളവർ ആരോപിച്ചു.

ഇന്നലെയാണ് കൊല്ലം കാവനാട് ആൽത്തറ മൂട് ദേശീയ പാതയിലെ മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടത്. 100 മീറ്ററോളം നീളത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാർ ആശങ്കയിലായി

ഏഴിലധികം തുരുത്തുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് പാരിസ്‌ഥിതിക പഠനം ശരിയായി നടത്താതെയാണ് മേൽപ്പാലത്തിനായി മണ്ണിട്ട് ഉയർത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിലെ വിള്ളൽ അടച്ച് താൽക്കാലിക പരിഹാരം കാണാൻ നിർമാണ കമ്പിനിയായ ശിവാലയ കൺസ്ട്രക്‌ഷൻസ് ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു

ശാസ്‌ത്രീയ പരിശോധന നടത്താതെ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ടാർ ചെയ്യുന്നതിന് മുൻപ് പാലത്തിനായി മണ്ണിട്ട് ഉയർത്തുമ്പോൾ ഇതേ ഭാഗത്ത് ആർ ഇ വോൾ പുറത്തേക്ക് തള്ളി വന്നിരുന്നു. ആൽത്തറമുട് മുതൽ നീണ്ടകര വരെ എലിവേറ്റഡ് ഹൈവേ വേണമെന്ന് അന്നു തന്നെ ആവശ്യം ഉയർന്നിരുന്നെങ്കിലും ഉദ്യോഗസ്ഥർ നിരാകരികരിക്കുകയായിരുന്നു.

സംഭവത്തിൽ കൗൺസിലർ ജില്ലാ കലക്ടർക്കു പരാതി നൽകിയതിനെ തുടർന്ന് വിള്ളൽ ഉണ്ടായ ഭാഗത്ത്
പരിശോധന നടത്താൻ നിർമ്മാണ കമ്പിനിയ്ക്ക് കളക്ടർ നിർദ്ദേശം നൽകി.
നിലവിൽ ഇതുവഴി വാഹന ഗതാഗതം ഇല്ല. ഗതാഗതത്തിന് തുടർന്ന് കൊടുത്താൻ റോഡ് വീണ്ടും ഇടിയുമോയെന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here