30.7 C
Kollam
Tuesday 29th September, 2026 | 01:25:22 PM
Home News Kerala തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് ചോദിക്കാന്‍ വരട്ടെ ,കീശ ചോരും. ചൂടിനൊപ്പം നാരങ്ങ വില കുതിക്കുന്നു. നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടും അന്തരീക്ഷത്തിലെ ചൂടും നാരങ്ങയുടെ ആവശ്യം വല്ലാതെ കൂട്ടി. തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

നാരങ്ങാ വില കിലോയ്ക്ക് 160 രൂപ. 60 രൂപയിൽ നിന്നാണ് 160 ലേക്കുള്ള കുതിപ്പ്. ഒരു നാരങ്ങയ്ക്ക് 15 രൂപയിൽ അധികം വിലയാണ് .ലാലേട്ടന്‍റെ കൂട്ട് ഒരു മുഴുവന്‍ നാരങ്ങ പിഴിയാനും കൂടെ പറഞ്ഞാല്‍ വില കേട്ട് തളര്‍ന്നുവീഴും. തമിഴ്നാട്ടിൽനിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നാരങ്ങാ വെള്ളത്തിന് വില കൂടുമെന്നുറപ്പായി.