ഒറ്റപ്പാലം. പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പി.കെ ശശിയും താനുമെന്ന് ശശി തരൂർ എം.പി
ഞങ്ങളുടെ പേരിൽ മാത്രമല്ല സാമ്യം. പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ശബ്ദമുയർത്താൻ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. എന്റെ പാർട്ടിക്കുള്ളിൽ ഞാനും. ഞങ്ങൾ രണ്ട് പേരും അതിൽ പരാജയപ്പെട്ടു. പക്ഷെ എന്നെ എന്റെ പാർട്ടി പ്രവർത്തക സമിതി അംഗമാക്കിയപ്പോൾ പി.കെ ശശിയെ പാർട്ടി പുറത്താക്കുകയാണ് ചെയ്തത്. അങ്ങനെ പി.കെ ശശിയെ ഇവിടെ എത്തിച്ചു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു തരൂരിന്റെ പ്രസംഗം.
പേരെടുത്തു പറയാതെ മുഖ്യമന്ത്രിക്ക് മറുപടി നൽകി പി കെ ശശി. ഒറ്റപ്പാലത്തെ ശശി തരൂർ പങ്കെടുത്ത റോഡ് ഷോയിൽ ആയിരുന്നു മറുപടി. ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയർത്തുന്നതാണ് വർഗ്ഗ വഞ്ചകന്റെ നിലപാടെങ്കിൽ ആ പട്ടികയിൽ ഞാൻ വരും. ഒരു വിട്ടുവീഴ്ചയും ഞാൻ കാണിക്കില്ല
കാരണം ഞാൻ ജനാധിപത്യത്തിന് വേണ്ടിയാണ് പാർട്ടിക്ക് അകത്ത് പോരാടിയത്. അഴിമതിക്കെതിരായി ആണ് പോരാടിയതെങ്കിൽ ആ പട്ടികയിൽ ഞാൻ വരും. നിങ്ങൾ എന്നെ വർഗ്ഗ വഞ്ചകന്റെ പട്ടികയിൽപ്പെടുത്തിക്കോ
കഴിഞ്ഞദിവസം കടമ്പഴിപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് റാലിയിൽ പി കെ ശശിയുടെ പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ചിരുന്നു


































