Home News Breaking News വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്, അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ കടുത്ത വിമർശനം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്, അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ കടുത്ത വിമർശനം

കൊച്ചി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്.അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ കടുത്ത വിമർശനം.പി ശശിധരൻ ഐപിഎസിനെതിരെ സിംഗിൾ ബെഞ്ച്.അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ അതൃപ്തിയുമായി കോടതി

“ഇദ്ദേഹത്തെ രണ്ട് കേസ് ഏൽപ്പിച്ചിട്ടുണ്ട്; ഒന്ന് ശബരിമല, രണ്ട് മൈക്രോഫിനാൻസ് കേസ്; രണ്ടിലും ഒന്നും നടക്കാൻ പോകുന്നില്ലെന്ന് കോടതി.അന്വേഷണം പൂർത്തിയാകാത്തത് എന്തുകൊണ്ടെന്ന് ഞാൻ പറയേണ്ടതില്ല.എന്താണ് നടക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം.ഇങ്ങനെ വെച്ച് താമസിപ്പിക്കരുത്

വിഷയം ഗൗരവത്തിൽ എടുക്കണമെന്നും കോടതി.അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ഒരുമാസം കൂടി സമയം അനുവദിച്ചു.ഒന്നും നടക്കാൻ പോകുന്നില്ലെന്നും കോടതിയുടെ വിമർശനം.ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി.