25.5 C
Kollam
Wednesday 22nd July, 2026 | 06:46:20 AM
Home News Breaking News തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാൽ,വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ...

തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാൽ,വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ,വെള്ളാപ്പള്ളി

ആലപ്പുഴ.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ ഇടപെട്ട് വെള്ളാപ്പള്ളി. കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ.തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാൽ. കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും പറയില്ല

വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രം. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല.കോൺഗ്രസിന്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല.ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ ഈ ഡി അന്വേഷണംസതെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണ്.അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ല. മാധ്യമങ്ങൾ തന്നെ വല്ലാതെ വേട്ടയാടി. എന്നെ കുഴപ്പിക്കാൻ നോക്കി. പക്ഷേ അവരുടെ പണി എന്റെ അടുത്ത് നടക്കില്ല

പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ട്. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാൻ കാലാ കാലങ്ങളിൽ വന്ന ഒരു സർക്കാരും എസ് എൻ ഡി പി യെ സഹായിക്കുന്നില്ല. മുസ്ലിങ്ങൾ എല്ലാം സംഘടിച്ച് ശക്തരായി. അവർ എല്ലാം അവകാശങ്ങളും കൊണ്ടുപോയി. മുസ്ലിംലീഗും കേരള കോൺഗ്രസും വോട്ട് ബാങ്ക് ആയി.ലീഗിനെ നയിക്കുന്നത് തങ്ങൾമാർ

കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാർ. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി : മതാധിപത്യം വന്നു. മറ്റു പലർക്കും ഇവിടെ ജാതി പറയാം. താൻ പറഞ്ഞാൽ മാത്രം വിവാദം ആകും

നീതി പറഞ്ഞാലും ജാതി ആകും. ജാതി പറയുന്നത് അഭിമാനം ആണ്. ഇടുക്കിയിൽ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഒരു ഈഴവനെ മാത്രം ആണ് നിർത്തിയത്. മണി ആശാനെ നിർത്തിയില്ല. നിർത്തി ഇരുന്നെങ്കിൽ പുഷ്പം പോലെ ജയിക്കും