ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോപൈലറ്റുമാരുടെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ: 01/2026 രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) ആകെ 11,127 ഒഴിവുണ്ട്. ഇതിൽ 64 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. ഐ.ടി.ഐ./ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലുമൊരു ആർ.ആർ.ബി.യിലേക്കേ അപേക്ഷിക്കാനാവൂ. അക്കൗണ്ട് ക്രിയേറ്റ്‌ചെയ്തശേഷം അപേക്ഷിക്കണം. ലൈവ് ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. സൗജന്യ ട്രെയിൻ യാത്രാ പാസ് ആവശ്യപ്പെടുന്ന എസ്.സി./ എസ്.ടി. വിഭാഗക്കാർ ഇതിനായി എസ്.സി./എസ്.ടി. സർട്ടിഫിക്കറ്റ് ഹാജരാക്കണം.






























